Image

ഫോമയുടെ പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തു

Published on 16 October, 2016
ഫോമയുടെ പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തു
ചിക്കാഗോ: ബെന്നി വാച്ചാച്ചിറ പ്രസിഡന്റായും ജിബി തോമസ് ജനറല്‍ സെക്രട്ടറിയായുമുള്ള ഫോമയുടെ പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തു. ജുഡിഷ്യല്‍ കമ്മിറ്റി ചെയര്‍ പോള്‍ സി. മത്തായി സത്യ വാചകം ചൊല്ലിക്കൊടുത്തു.
ജുഡിഷ്യല്‍ കൗണ്‍സില്‍ അംഗം അലക്‌സ് ജോണും സന്നിഹിതരായിരുന്നു.

ട്രഷറര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ജോയിന്റ് ട്രഷറാര്‍ ജോമോന്‍ കുളപ്പുരയ്ക്കല്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടിവ് കമിറ്റിയും സത്യപ്രതിജ്ഞ ചെയ്തു.

വിവിധ സ്റ്റേറ്റുകളില്‍ നിന്നായി 50-ല്‍ പരം പേര്‍ ചടങ്ങിനും അതിനു ശേഷം നടന്ന മോളിവുഡ് ജോളിവുഡ് ഷോക്കും എത്തിയതായി ജനരല്‍ സെക്രട്ടറി ജിബി തോമസ് പരഞ്ഞു. ഭരണ സമിതിയിലെ 35 പേരില്‍ 25 പേരും സത്യ പ്രതിജ്ഞ ചെയ്തു.
പഴയ ഭാരവാഹികള്‍ മിക്കവരും ചടങ്ങിനെത്തി. മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം നടത്തിയത് കോണ്‍ഗ്രസിലെക്കു മത്സരിക്കുന്ന രാജ ക്രിഷ്ണമൂര്‍ത്തിയാണ്. ചടങ്ങില്‍ അദ്ധെഹത്തെ ആദരിക്കുകയും ചെയ്തു.

വമ്പിച്ച ജനാവലി പങ്കെടുത്ത ഉജ്വല വിജയമായിരുന്നു സത്യ പ്രതിഞ്ജാ ചടങ്ങും കലാപരിപാടിയുമെന്ന് ജിബി പറഞ്ഞു.

അതേ സമയം ഈ മാസം 29-നു മയാമിയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ ഫോമാ ജനറല്‍ ബോഡി ചേരാന്‍ ആനന്ദന്‍ നിരവേല്‍-ഷാജി എഡ്‌വേര്‍ഡ് ടീം നോട്ടീസ് കൊടുത്തിട്ടുണ്ട്. അധികാര കൈമാറ്റം അവിടെ വച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതില്‍ തങ്ങള്‍ പങ്കെടുക്കുമെന്നും ഇക്കാര്യത്തില്‍ വിവാദമൊന്നുമില്ലെന്നും ജിബി പറഞ്ഞു.

ജനറല്‍ ബോഡിയിലാണ് അധികാര കൈമാറ്റം സാധാരണയായി നടക്കാറെന്നു ഷാജി എഡ്വേര്‍ഡ് ചൂണ്ടിക്കാട്ടി. ഭരണ ഘടനയില്‍ സത്യപ്രതിജ്ഞയെപറ്റി ഒന്നും പറയുന്നില്ല.

ഇലക്ഷന്‍ കഴിഞ്ഞു മൂന്നു മാസത്തോളം പുതിയ ഭരണ സമിതിക്ക് റോളൊന്നും ഇപ്പോഴത്തെ ഭരണഘടനയിലില്ല. നവംബര്‍ ഒന്നിനു നിലവില്‍ വരുന്ന ഭരണഘടനാ ഭേദഗതി ഈ പോരായ്മ പരിഹരിക്കും. അതനുസരിച്ച് ഇലക്ഷന്‍ കഴിഞ്ഞാല്‍ ഉടന്‍ അധികാര കൈമാറ്റവും നടക്കും. പഴയ സമിതിക്ക് കണക്ക് അവതരിപ്പിക്കാന്‍ മാത്രം ഒക്ടോബര്‍ വരെ സമയം നല്‍കും.

എന്തായാലും അധികാര കൈമാറ്റം സംബന്ധിച്ച് ഒരു വിവാദത്തിനുമില്ലെന്നു ഷാജി എഡ്വേര്‍ഡും പറഞ്ഞു. ജനറല്‍ ബോഡിയില്‍ എത്ര പേര്‍ പങ്കെടുക്കുമെന്നത് പ്രശ്‌നമല്ല. 
ഫൊകാന ജനറല്‍ ബോഡി നടന്നപ്പോള്‍ പോയതില്‍ പ്രത്യേക അര്‍ഥമൊന്നുമില്ല. ഫൊകാന നേതാവ് ജോയ് ചെമ്മാചേല്‍ ഫോമാ സമ്മേളനത്തില്‍ വന്ന പോലെ സുഹ്രുത്തുക്കളെ കാണുവാന്‍ പോയി എന്നു മാത്രം. 

ഒക്ടോബര്‍ 29-നു2 മണി മുതല്‍ ഫോര്‍ട്ട്‌ലോഡര്‍ഡേയിലുള്ള ഹോളിഡെ എക്‌സ്പ്രസ് ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ ആണ് ജനറല്‍ ബോഡി.

ആനന്ദന്‍ നിരവേല്‍ അധ്യക്ഷത വഹിക്കും. പൊതുയോഗത്തില്‍പങ്കെടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

201416 ഭരണസമിതിയുടെ അവസാനത്തെ മീറ്റിംഗായിരിക്കും പ്രസ്തുത സമ്മേളനം.

പുതിയ ഭരണ സമിതിയിലെ മറ്റംഗങ്ങള്‍:
റീജണല്‍ വൈസ് പ്രസിഡന്റ്മാര്‍:ജോള്‍സണ്‍ വര്‍ഗീസ് (ന്യൂ ഇംഗ്ലണ്ട്), പ്രദീപ് നായര്‍ (ന്യൂയോര്‍ക്ക് മെട്രോ), വര്‍ഗീസ് കെ. ജോസഫ് (ന്യൂയോര്‍ക്ക് എമ്പയര്‍), സാബു സക്കറിയ (മിഡ് അറ്റ്‌ലാന്റ്റിക്ക്), തോമസ് കുര്യന്‍ (ക്യാപിറ്റല്‍), റജി സഖറിയാസ് ചെറിയാന്‍ (സൗത്ത് ഈസ്റ്റ്), പോള്‍ കെ. ജോണ്‍ (വെസ്റ്റേണ്‍), ബിജി ഫിലിപ്പ് എടാട്ട് (സെന്‍ട്രല്‍), റോജന്‍ തോമസ് (ഗ്രേറ്റ് ലേക്ക്‌സ്), ഹരി നമ്പൂതിരി (സതേണ്‍), തോമസ് തോമസ് (അറ്റ് ലാര്‍ജ്)

നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍: സണ്ണി നൈനാന്‍, എ. വി. വര്‍ഗീസ്, തോമസ് ടി. ഉമ്മന്‍, സിറിയക്ക് കുര്യന്‍, രാജ് കുറുപ്പ്, മാത്യൂ വര്‍ഗീസ്, ഷീല ജോസ്, ജോസ്‌മോന്‍ തത്തംകുളം, ജോസഫ് ഔസോ, സജു ജോസഫ്, പീറ്റര്‍ മാത്യൂ, ജോണിക്കുട്ടി ജോസഫ്, ജയിന്‍ മാത്യൂസ്, തോമസ് മാത്യൂ, ജയിസണ്‍ വേണാട്ട്

വനിതാ പ്രതിനിധികള്‍:രേഖാ ഫിലിപ്പ്, ബീനാ വള്ളിക്കളം, രേഖാ നായര്‍. 
ഫോമയുടെ പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തുഫോമയുടെ പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തുഫോമയുടെ പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തുഫോമയുടെ പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക