Image

ക്യൂബ­- സഞ്ചാരികളുടെ പറുദീസ (യാത്ര 10: ജോണ്‍ ഇളമത)

Published on 12 October, 2016
ക്യൂബ­- സഞ്ചാരികളുടെ പറുദീസ (യാത്ര 10: ജോണ്‍ ഇളമത)
സംഗീതത്തിന്‍െറയും,നൃത്തത്തിന്‍െയും ലഹരി ഒഴുകുന്ന തുറമുഖ പട്ടണമാണ്, സാന്‍റ്റിയാഗോ.കാളപ്പോരുകളുടെ നാട്ടില്‍ നിന്നൊഴുകിയെത്തിയ സംഗീതംല്‍, ജിപ്‌സി പാരമ്പര്യമുള്ള സ്‌പെയിനില്‍ നിന്നു തന്നെ അതിന്‍െറ തുടക്കം.കഴുത്തും,കൈകാലുകളും നീണ്ട ഫെ്­തമിങോ പക്ഷിയെ പോലെ പ്രത്യേക താളത്തില്‍ തുള്ളിയുറഞ്ഞ് വന്ന സ്പാനിഷ് നൃത്തമാകാം ലാറ്റിന്‍ അമേരിക്കന്‍ നൃത്തത്തിന്‍െറ മുഖ്യധാര!

കാളിദാസന്‍െറ ''മേഘസന്ദേശ''ത്തിലെ ദമയന്തിയേയോ,ശാകുന്തളത്തിലെ ദുഷ്യന്തമഹാരാജാവ് മറന്നു പോയ ശകുന്തളയേയോ, മഹാഭാരതത്തില്‍,പരാശരമുനിയെ കാമമോഹിതനാക്കി തീര്‍ത്ത മത്സ്യഗന്ധി,സത്യവതിയെയോ ഒക്കെ നാം ഈ മോഹിപ്പിക്കുന്ന നൃത്തങ്ങളിലൂടെഓര്‍ത്തു പോകാം.പ്രണയവും,പ്രണയചേഷ്ടകളും,ആഹ്­താദവും,വിരഹവും,വിഷദവുമെല്­താം ഈ നൃത്തങ്ങളില്‍, ഒളിഞ്ഞും തെളിഞ്ഞും നമ്മുക്കു ദര്‍്­ടിക്കാനാകും.പെലിക്കണ്‍ പക്ഷികളടെയും,മറ്റു പലപക്ഷിമൃഗാദികളുടെ ചേഷ്ടകളിലൂടെയാണ് ഇത്തരം നൃത്തങ്ങള്‍ നമ്മെ രസിപ്പിക്കുന്നത്, ഈകലാരൂപങ്ങള്‍ക്ക് ആഗോളമായ ഒരു ക്­താസിക്കല്‍ ടച്‌­നുണ്ട്,ഏഷ്യിലായാലും, അത് യൂറോപ്പിലായാലും.

അത്തരമൊരു നൃത്തം കാണാന്‍ ഞങ്ങള്‍ പോയി.ഒരിടത്തരം ഓഡിറ്റോറിയം. നിറയെ പല രാജ്യങ്ങളില്‍ നിന്നുള്ള വിദേശിയര്‍.കുടിക്കാന്‍ വൈന്‍,ബിയര്‍ സജന്യ നിരക്കില്‍.സാംബ,സാള്‍സ നൃത്തമാണ് അവിടെ അരങ്ങേറുന്നത്. മുമ്പില്‍,ഹോള്‍ നിറഞ്ഞ് ആടാന്‍ പാകത്തില്‍ മിനുസപ്പെടുത്തിയ വലിയ നൃത്തതളം. മിന്നുന്ന പല നിറത്തിലുള്ള സ്‌പോര്‍ട്ട് ലൈറ്റുകള്‍.രംഗത്ത് ഒരു സുന്ദരനും,സുന്ദരിയുമെത്തി, ആകാരവടിവുള്ളവര്‍.യുവാവ് നീണ്ടുമെലിഞ്ഞ്കറപ്പു മിശ്രിതം ഏറെയുള്ള ഒരെണ്ണക്കറുപ്പന്‍ സ്ാപാനിഷ് യുവാവ്.യുവതി ചെങ്കല്‍ നിറമുള്ള നീലക്കണ്ണുകളുള്ള സുവര്‍ണ്ണ മുടിയുള്ള സുന്ദരി.അവള്‍ തീര്‍ത്തും സ്പാനിഷ് എന്നു പറഞ്ഞു കൂടാ.ക്യൂബയിലെ ്‌റെഡ്ഇന്ത്യന്‍,ആഫ്രിക്കന്‍ മിശ്രിതം നേരിയ അളവിലെങ്കിലും അവളില്‍ ഉണ്ടായിരിക്കാം.കൈകാലുകള്‍ നീണ്ട് മെല്ലിച്ച സുന്ദരി. അവള്‍ അരോഗദൃഢഗായകനായ യുവാവിന്‍െറ കൈകളില്‍ പമ്പരം പോലെ കറങ്ങി, രണ്ട്പ്രണയാതുരരായ ഇണപക്ഷികളുടെ ചേഷ്ടകളെ ഉണര്‍ത്തി ആടി.നമ്മുടെ മോഹിനിയാട്ടവും
കുച്ചിപ്പടിയും,കൃഷ്ണലീലയുമൊക്കെ ഓര്‍മ്മ വരത്തക്കവിധം. പിന്നീട് ഒറ്റക്കും, ഇണകളായും പലതര താളലയത്തില്‍ നൃത്തങ്ങള്‍ അവതരിപ്പിക്കപെട്ടു,സംഗീതത്തിന്‍െറയും, വദ്യോപകരണങ്ങളുടെയും അകമ്പടിയോടെ.

പിന്നീട് കണ്ടത്, സാന്‍റ്റിയാഗോയിലെ പുരാതന കത്തീഡ്രലാണ്, "കത്തീഡ്രല്‍ ഡി ന്യൂസ്ട്രാ ഡി ല അസുണ്‍സിയോണ്‍'. വിശാലമായ പ്ലാസക്കു മുകളില്‍ തടാക തീരത്തെ തട്ടില്‍ പണിതുയര്‍ത്തിയ വലിയ പള്ളി.ആയിരത്തി അഞ്ഞൂറ്റി ഇരുപതില്‍ സ്പാനിഷ് കുടിയേറ്റക്കാരുടെ വിശ്വാസത്തെ സാക്ഷ്യപ്പെടുത്തി കൊണ്ട് ചരിത്രത്തിന്‍െറ മൂകതയിലേക്ക് കണ്ണും നട്ട് ്ഈ വലിയ ദേവാലയം ഇന്നും നിലകൊള്ളുന്നു, ക്യൂബന്‍ വിപ്­തവും, കമ്മ്യൂണിസ്റ്റ് ഭരണകൂടവും നിര്‍ജ്ജീവമാക്കിയ വിശ്വാസത്തിന്‍െറ തിരുശേഷിപ്പായി.ഭൂമികുലുക്കവും,കൊടുംങ്കാറ്റും,കടല്‍കൊള്ളക്കാരുടെ ആക്രമണവും കാലാകാലങ്ങളില്‍ ഈ ദേവാലയം ഏറ്റു വങ്ങിയിട്ടുണ്ട്.ആയിരത്തി തൊള്ളയിരത്തി ഇരുപത്തിരണ്ടില്‍, ഈ കത്തീഡ്രല്‍ പുതുക്കി പണിതു, ഇരുപുറവും രണ്ട് നിയോ ക്ലാസിക്കല്‍ ടവറോടുകുടി,ആദ്യത്തെ കൊളോണിയല്‍ ഗവര്‍ണ്ണറായിരുന്നഡീഗോ വെലസക്യുസിന്‍െറ കാലത്ത്. അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നതും ഈ ദേവാലയത്തിനുള്ളിലാണ്.

അന്ന് ഞങ്ങള്‍ ലഞ്ചിനു പോയത് കുറേ അകലെ ഒരു ചെറിയ പട്ടണത്തിലാണ്.അവിടെ വഴി ഓരത്ത് ഒരു സ്പാനിഷ് കുടുംബ വക റെസ്റ്റോറന്റ്. തടിയില്‍ പണിത രണ്ടു നില. ഞങ്ങളുടെ പിന്നാലെ മോട്ടര്‍ ബൈക്കില്‍ ഒരു പോലീസ് ഉദ്യോഗസ്തന്‍ എക്‌സ്‌കോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു.അത് അത്ഭുതമായി തോന്നി.ശശി പറഞ്ഞു "കണ്ടോ! ആ പോലീസ് ഉദ്യോഗസ്തന്‍ കത്തീഡ്രല്‍ പള്ളി മുതല്‍ നമ്മുടെ പിന്നാലെയുണ്ട്.വിജനമായ വഴിയിലൂടെ,കുറ്റിക്കാടകളുടെ നടുവിലൂടെ അല്ലേ നാമിങ്ങോട്ടേക്കുവന്നത്.ഇവിടെ ഇങ്ങനെയാണ്,ഇവിടെ ക്രൈം കുറവാണെങ്കില്‍ പോലും ടൂറിസ്റ്റുകള്‍ക്ക് വേണ്ടത്ര സുരക്ഷിതത്വം കൊടുക്കുന്ന ഒരു ദ്വീപാണിത്, പ്രത്യേകിച്ചും,ടൂറിസം തന്നെയാണല്ലോ ഈദ്വീപിലെ പ്രധാന വരുമാനമാഗ്ഗവും!

അപ്പോള്‍ ഞാനോര്‍ത്തത്, നമ്മുടെ നാടിനെയാണ്. ഗോവയിലും, ഡല്‍ഹിയിലും, നമ്മുടെ കേവളം ഹവ്‌­നാബീച്‌­നിലുമൊക്കെ സംഭവിക്കുന്നത്. ടൂറിസത്തെപ്പറ്റി നമ്മള്‍, നമ്മുടെ നേതാക്കള്‍ ഹിമാലയം മുഴുപ്പില്‍ സംസാരിക്കും.നടക്കു’തോല്‍,ടൂറിസ്റ്റുകളായ വിദേശവനിതകളെ ആഫ്രി ക്കയിലെ സവാനയിലിറങ്ങുന്ന ഹിംസ്രജന്തുക്കളെ പിച്ചിക്കീറുന്ന കശ്മലന്മാരുടെ വിളയാട്ടം. ഇതു കാണുമ്പോള്‍ നമ്മുടെ രാജ്യത്ത് നിയമമില്ലെന്നു പോലും തോന്നിപോകാം. വാസ്‌വത്തില്‍ ലഞ്ചിനു ശേഷം ഞങ്ങള്‍ ഉള്‍ക്കടലിലെക്ക് അിമുഖമായി നില്‍ക്കുന്ന പഴയൊരു ഡല്‍മോറോ കാസില് കണാന്‍ വേണ്ടിയാണ് ആ ദിക്കിലെത്തിയത്.

പകല്‍ കത്തിയെരിയുകയായിരുന്നു, ഹുമിഡിറ്റിയും. ക്യൂബയില്‍, ശരിക്കും ട്രോപ്പിക്കല്‍ കാലവസ്ഥയുള്ള പ്രദേശമായിരുന്നു സാന്‍റ്റിയാഗോ. കഠിനമായ സൂര്യതാപത്തില്‍ നിന്ന് ആശ്വാസം കിട്ടാന്‍ വേണ്ടി ഒട്ടേറെ പേര്‍ വലിയ വട്ടമുള്ള മെക്‌സിക്കന്‍ തൊപ്പി ധരിച്ചിരുന്നു.ഭൂമദ്ധ്യ രേഖക്കു സമീപം തെക്ക് കിഴക്കുള്ള സാന്‍റ്റിയാ കേരളം പോലെ കാണപ്പെട്ടു. കരിമ്പിന്‍ വയലുകള്‍ ,തെങ്ങും ,മാങ്ങയും,കപ്ലവുമൊക്കെ വളരുന്ന തൊടികള്‍, അവക്കിടയില്‍ ഓടും, തകരവും പാകിയ മേല്‍ക്കൂരയുള്ള സാധാരണക്കാരുടെ ചെറിയ വീടുകള്‍,മുറ്റു പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന ബൊഗയിന്‍വില്ലകള്‍, ചെമ്പരത്തിയും, തെറ്റിയും,പിച്ചകവും നട്ടുപിടിപ്പിച്ച മുറ്റങ്ങള്‍. മുറ്റത്തെ പടര്‍ന്നു പന്തലിച്ച മാവില്‍ നിറയെ ചുവപ്പും, മഞ്ഞയും മാങ്കനികള്‍ പകമെത്തി നില്‍ക്കുന്നതു കണ്ടപ്പോള്‍ ഞാനോര്‍ത്തു കയ്യിലൊരു കല്ലോ,കൊഴിയോ ഉണ്ടായിരുന്നെങ്കില്‍, ഒരേറ്!, മാമ്പഴം എത്ര എണ്ണം നിലം പതിച്ചേനെ എന്ന്.

ഫോട്ടോഗ്രാഫി: ശശികു­മാര്‍. 
ക്യൂബ­- സഞ്ചാരികളുടെ പറുദീസ (യാത്ര 10: ജോണ്‍ ഇളമത)
ക്യൂബ­- സഞ്ചാരികളുടെ പറുദീസ (യാത്ര 10: ജോണ്‍ ഇളമത)
ക്യൂബ­- സഞ്ചാരികളുടെ പറുദീസ (യാത്ര 10: ജോണ്‍ ഇളമത)
ക്യൂബ­- സഞ്ചാരികളുടെ പറുദീസ (യാത്ര 10: ജോണ്‍ ഇളമത)
ക്യൂബ­- സഞ്ചാരികളുടെ പറുദീസ (യാത്ര 10: ജോണ്‍ ഇളമത)
ക്യൂബ­- സഞ്ചാരികളുടെ പറുദീസ (യാത്ര 10: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക