Image

ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)

Published on 13 February, 2012
ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)
സിബി മലയിലിന്റെ ഉന്നം പ്രദര്‍ശനത്തിനു തയാറായി. അഞ്ചു വ്യത്യസ്ത പ്രായത്തിലുള്ളവരുടെ സംഗമത്തിലൂടെ ഉരുത്തിരിയുന്ന ഒരു ചിത്രമാണ്. ജീവിതത്തിലെ വസന്തകാലങ്ങളില്‍ ചെയ്തുകൂട്ടിയത് പാപങ്ങളാണ്. മുംബൈ അധോലോകമായിരുന്നു താവളം. സണ്ണി കളപ്പുരയ്ക്കലിനും മുരുകനും അതൊക്കെ ഓര്‍ക്കാന്‍പോലും ഇന്നു കഴിയുന്നില്ല. എല്ലാം മതിയാക്കി നാട്ടിലെത്തി കുടുംബജീവിതത്തിലേക്ക് കയറിയിരിക്കുന്നു ഇരുവരും. സണ്ണിയുടെ ഭാര്യ പത്മ നല്ലൊരു സംഗീതജ്ഞയാണ്. പത്മയുടെ കീഴില്‍ സംഗീതം പഠിക്കാനാണ് അലോഷി എത്തുന്നത്. പത്മയുടെ വിയോഗത്തിനുശേഷവും അലോഷിക്ക് അവിടവുമായുള്ള ബന്ധം വിടാന്‍ കഴിഞ്ഞില്ല. പ്രായത്തില്‍ കുറഞ്ഞതാണെങ്കിലും മുരുകന്‍ സംഗീതയെ വിവാഹം കഴിച്ചു. അവരുടെ ജീവിതം ഇന്നു ഭദ്രമാണ്. ഇവര്‍ക്കൊപ്പം എണ്ണപ്പെട്ട മറ്റു രണ്ടുപേരാണ് ടോമിയും ഭദ്രനും. രണ്ടുപേരും സണ്ണി, മുരുകന്‍ എന്നിവര്‍ക്കൊപ്പം മുംബൈ അധോലോകത്ത് പ്രവര്‍ത്തിക്കുന്നവരുടെ മക്കള്‍.

മുരുകന്‍ ഉപജീവനമാര്‍ഗം തേടുന്നത് ഒരു ക്ലബ്ബ് ഉണ്ടാക്കിയാണ്. എല്ലാവരുടെയും ജീവിതം ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ഒരു പച്ചപ്പ് എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെ. അവര്‍ക്കിടയിലേക്കാണ് കര്‍ണാടക കേഡറിലെ എസ്‌ഐയും മലയാളിയുമായ ബാലകൃഷ്ണന്‍ എത്തുന്നതത്. എസ്‌ഐ ബാലകൃഷ്ണന്‍ ഇവര്‍ക്കു നല്കിയത് പ്രത്യാശയുടെ പൂച്ചെണ്ടുകളാണ്. ഇത് അഞ്ചുപേരുടെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന സംഭവങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം.

തുടക്കംമുതല്‍ ഒടുക്കംവരെയും സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

ലാലും നെടുമുടി വേണുവും സണ്ണിയെയും മുരുകനെയും അവതരിപ്പിക്കുന്നു. അലോഷി, ടോമി എന്നിവരെ അവതരിപ്പിക്കുന്നത് ആസിഫ് അലി, പ്രശാന്ത് നാരായണന്‍ എന്നിവരാണ്. ശ്രീനിവാസന്‍ എസ്‌ഐ ബാലകൃഷ്ണനെയും അവതരിപ്പിക്കുന്നു. 

ജനിഫര്‍ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമാ കല്ലുങ്കലാണ്. ശ്വേതാ മേനോനാണ് സെറീനയെ അവതരിപ്പിക്കുന്നത്. കെ.പി.എ.സി ലളിത, രാജേഷ് ഹെബ്ബാര്‍, വിജു കൊടുങ്ങല്ലൂര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സ്വാതി ഭാസ്‌കറിന്റേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ജോണ്‍ പി. വര്‍ക്കി ഈണം പകരുന്നു. അജയന്‍ വിന്‍സന്റ് ഛായാഗ്രഹണവും ശ്രീജിത് ബാല എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- പ്രശാന്ത് മാധവ്, അസോസിയേറ്റ് ഡയറക്ടര്‍- ഗിരീഷ് മാറാര്‍, പ്രൊഡ. കണ്‍ട്രോളര്‍- രാജു നെല്ലിമൂട്, പ്രൊഡ. എക്‌സിക്യൂട്ടീവ്- ബെന്നി കട്ടപ്പന. ഫെബ്രുവരി രണ്ടാംവാരം ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. 

ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)ഉന്നം പ്രദര്‍ശനത്തിന് (മൂവി ഗ്യാലറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക