Image

അറസ്റ്റിലായ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബന്‍സലും മകനും ആത്മഹത്യ ചെയ്ത നിലയില്‍

Published on 27 September, 2016
 അറസ്റ്റിലായ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍  ബന്‍സലും മകനും ആത്മഹത്യ ചെയ്ത നിലയില്‍

ന്യൂദല്‍ഹി: കൈക്കൂലിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്ന മുന്‍ കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ ഡയറക്ടര്‍ജനറല്‍ ബി.കെ ബന്‍സലും മകനും ആത്മഹത്യ ചെയ്ത നിലയില്‍. ദല്‍ഹിയിലെ മധുവിഹാറിലുള്ള വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബന്‍സലിനെ അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത ഭാര്യസത്യബാല ബന്‍സലും മകള്‍  നേഹയും  നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. 

മുംബൈയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരായിട്ടുള്ള അന്വേഷണം അട്ടിമറിക്കാന്‍ ബന്‍സല്‍ 9 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് സി.ബി.ഐ കണ്ടെത്തിയിരുന്നത്.

ആഗസ്റ്റിലാണ് കോടതി ബന്‍സലിന് ജാമ്യം അനുവദിച്ചിരുന്നത്. ഭാര്യയെയും മകളെയും പോലെ മകനും ആത്മഹത്യ ചെയ്യുമെന്ന് ഭയപ്പെടുന്നതായി ജാമ്യം പരിഗണിക്കുമ്പോള്‍ ബന്‍സല്‍ കോടതിയോട് പറഞ്ഞിരുന്നു.
 അറസ്റ്റിലായ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍  ബന്‍സലും മകനും ആത്മഹത്യ ചെയ്ത നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക