Image

സംസ്ഥാനത്തെ ഒരു റോഡിലും ഇനി ടോള്‍ പിരിവുണ്ടാവില്ല: മന്ത്രി തോമസ് ഐസക്ക്

Published on 27 September, 2016
സംസ്ഥാനത്തെ ഒരു റോഡിലും ഇനി ടോള്‍ പിരിവുണ്ടാവില്ല:  മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ സര്‍ക്കാര്‍ ടോള്‍ പിരിവ് ഒഴിവാക്കി. സംസ്ഥാനത്ത് കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുന്ന പുതിയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പൂര്‍ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.

കേരള അടിസ്ഥാന സൌകര്യ നിക്ഷേപനിധി (ഭേദഗതി) ബില്ലിന്റെ (കിഫ്ബി ഭേദഗതി ബില്‍) ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന റോഡുകള്‍ കിഫ്ബിയുടെ പരിധിയില്‍ പെടുന്നതാണ്. ഇങ്ങനെ നിര്‍മ്മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിക്കുന്നു എന്ന ആരോപണം പരിഹാസ രൂപേണയാണ് പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ചത്. 

ഇതിനു മറുപടിയായി കിഫ്ബി ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ച ധനമന്ത്രി കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കില്ലെന്നും വ്യക്തമാക്കുകയായിരുന്നു.

ടോള്‍ ഇല്ലാതെ വികസന പദ്ധതി ഏറ്റെടുക്കാനുള്ള മാര്‍ഗമാ
യാണ് കിഫ്ബിയെ മാറ്റുന്നത്. വിവിധ വകുപ്പുകളുടെ കീഴിലുള്ള ഏജന്‍സികളെയും പ്രത്യേക ആവശ്യ സംവിധാനങ്ങളെയും (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) ഉപയോഗപ്പെടുത്തിയായിരിക്കും പദ്ധതികള്‍ നടപ്പാക്കുക. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക