Image

വി.എസിനു നിയമസഭാ സമുച്ചയത്തിനുള്ളില്‍ ഓഫീസ് അനുവദിക്കും

Published on 27 September, 2016
വി.എസിനു നിയമസഭാ സമുച്ചയത്തിനുള്ളില്‍ ഓഫീസ് അനുവദിക്കും

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് നിയമസഭാ സമുച്ചയത്തിനുള്ളില്‍ ഓഫീസ് അനുവദിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടേറിയറ്റിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി.

ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫീസ് നിയമസഭാ സമുച്ചയത്തിനുള്ളില്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.എസ് നല്‍കിയ കത്തു പരിഗണിച്ചാണു നടപടി.

 കാബിനറ്റ് പദവിയുണ്ടായിട്ടും നിയമസഭയില്‍ വിശ്രമിക്കാന്‍ പ്രത്യേക മുറിയോ സൗകര്യമോ തനിക്ക് നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വി.എസ് സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു.


നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ല. മുതിര്‍ന്ന അംഗമായിട്ടും പരിഗണന കിട്ടുന്നില്ല. കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടു നടപടിയെടുത്തില്ലെന്നും വി.എസ് കത്തില്‍ ആരോപിച്ചിരുന്നു.


നേരത്തെ സെക്രട്ടറിയേറ്റ് അനക്‌സിലാവും വി.എസിന് ഓഫീസ് അനുവദിക്കുകയെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഇത് ഐ.എം.ജിയാണെന്ന് അറിയിക്കുകയായിരുന്നു. 

ഇതിനെ തുടര്‍ന്ന് അതൃപ്തി പ്രകടിപ്പിട്ട് പരസ്യമായി വി.എസ് രംഗത്തെത്തുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക