Image

ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ നല്‍കരുതെന്ന് പൊലീസ്

Published on 27 September, 2016
ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച്  വ്യാജവാര്‍ത്തകള്‍ നല്‍കരുതെന്ന് പൊലീസ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് തമിഴ്‌നാട് പൊലീസ്. 

ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും പൊലീസ് അറിയിച്ചു.

ജയലളിത ഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞദിവസം  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്വാസതടസം, കരള്‍ രോഗം, പ്രമേഹം എന്നിവ ഗുരുതരമായതിനെത്തുടര്‍ന്ന് ജയലളിതയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നാണ് തമിഴ്മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. 

 എന്നാല്‍ പാര്‍ട്ടി വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. പനി ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി ആരോഗ്യനില വീണ്ടെടുത്തതായാണ് ആശുപത്രി അധികൃതരും പാര്‍ട്ടിയും അവകാശപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക