Image

സി.എ ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിയെ ആദരിച്ചു

Published on 27 September, 2016
സി.എ ഫൈനല്‍ പരീക്ഷയില്‍  ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിയെ ആദരിച്ചു


കോഴിക്കോട്: 2016 മെയില്‍ നടന്ന സി.എ ഫൈനല്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിയെ ആദരിച്ചു. സി.എ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് റാങ്ക് ജേതാവായ ശ്രീറാം എസിനെ ആദരിച്ചത്.

നവംബര്‍ 2016ല്‍ സി.എ പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'സി.എ പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം' എന്ന സെമിനാറിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

 ആദരം ഏറ്റുവാങ്ങിയ ശ്രീറാം വിദ്യാര്‍ഥികളുമായി തന്റെ അനുഭവം പങ്കുവെയ്ക്കുകയും ചെയ്തു.

എസ്.ഐ.സി.എ.എസ്.എ ചെയര്‍മാന്‍ സി.എ മുഹമ്മദ് ദാവൂദ് ചടങ്ങിന് സ്വാഗതം പറഞ്ഞു. അഡ്. ദിനേശ് എ. വിഷയങ്ങള്‍ അവതരിപ്പിച്ചു. എസ്.ഐ.സി.എ.എസ്.എ സെക്രട്ടറി അതുല്‍ജിത് നന്ദി പ്രകാശിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക