Image

കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പാക്ക് പ്രതിനിധി; മറുപടിയുമായി ഇന്ത്യ

Published on 27 September, 2016
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പാക്ക് പ്രതിനിധി; മറുപടിയുമായി ഇന്ത്യ
യുഎന്‍: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മറുപടിയുമായി പാക്കിസ്ഥാന്‍ . 

കശ്മീര്‍ ഇന്ത്യയുടെഭാഗമല്ലെന്നും കശ്മീര്‍ കാര്യത്തില്‍ ഐക്യരാഷ്ട്രസഭയാണ് തീരുമാനം എടുക്കേണ്ടത് ന്നും പാക്ക് പ്രതിനിധി വ്യക്തമാക്കി.

കശ്മീരില്‍ 
ഇന്ത്യനടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പാക് പ്രതിനിധി ആരോപിച്ചു. ഉറി ആക്രമണം ഇന്ത്യആസൂത്രണം ചെയ്തതാണെന്നും പാക് പ്രതിനിധി ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു. 

കശ്മീര്‍ പ്രശ്‌നം മറച്ചു പിടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും സമാധനത്തിന് ഭാരതവുമായി ചര്‍ച്ച നടത്താന്‍ പാക്കിസ്ഥാന്‍ തയാറാണെന്നും പാക് പ്രതിനിധിപറഞ്ഞു. 

അതേസമയം പാക് പ്രതിനിധിയുടെ ആരോപണങ്ങള്‍  
ന്ത്യന്‍ പ്രതിനിധി ഇനാം ഗംഭീര്‍തള്ളി. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് പറഞ്ഞ ഇനാം ഗംഭീര്‍ പാക്കിസ്ഥാന്‍ ലോക വേദികളില്‍ ഇന്ത്യക്കതിരെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു.

ഉറി ആക്രമണം നടത്തിയ ഭീകരര്‍ ഉപയോഗിച്ചത് പാക് മുദ്രയുള്ള ആയുധങ്ങളാണെന്നും അവര്‍ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക