Image

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പരസ്പരം കടന്നാക്രമിച്ച് ഹില്ലരിയും ട്രംപും

Published on 26 September, 2016
 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പരസ്പരം കടന്നാക്രമിച്ച് ഹില്ലരിയും ട്രംപും
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ ഭാഗമായുള്ള ആദ്യത്തെ ടിവി സംവാദത്തില്‍ പരസ്പരം കടന്നാക്രമിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി കിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും. ന്യൂയോര്‍ക്കിലെ ഹാംപ്സ്റ്റഡിലെ ഹോഫ് സ്ട്ര യൂണിവേഴ്‌സിറ്റിയിലാണ് സംവാദം നടക്കുന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി, പുരോഗതി, സുരക്ഷ എന്നീ വിഷയങ്ങളിലാണ് സംവാദം ആരംഭിച്ചത്. <യൃ><യൃ>സാമ്പത്തിക സമത്വത്തെക്കുറിച്ചാണ് ഹില്ലരി സംസാരിച്ചത്. 

ട്രംപ് ധനികരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ഹില്ലരി, ധനികരേയും ദരിദ്രനേയും തുല്യരായി കാണുന്ന സമ്പദ് വ്യവസ്ഥയാണ് തന്റെ സ്വപ്നമെന്നും പറഞ്ഞു. അമേരിക്കന്‍ ജനങ്ങളുടെ തൊഴില്‍ അവസരങ്ങള്‍ വിദേശരാജ്യങ്ങള്‍ തട്ടിയെടുക്കുന്നു എന്നാണ് ട്രംപ് ആരോപിച്ചത്. ഹില്ലരിയുടെ ഇമെയില്‍ വിവാദവും ട്രംപ് ഉയര്‍ത്തി.<യൃ><യൃ> ആദ്യഘട്ടത്തില്‍ ഹില്ലരി മേല്‍ക്കൈ നേടിയെന്നാണ് വാര്‍ത്താചാനലായ സിഎന്‍എന്‍ നടത്തിയ സര്‍വേ പറയുന്നത്. സംവാദത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണം 10 കോടിയോളം ആളുകള്‍ വീക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക