Image

50 കോടിയുടെ കരാര്‍ ഒപ്പിട്ട് പി.വി. സിന്ധു

Published on 26 September, 2016
50 കോടിയുടെ കരാര്‍ ഒപ്പിട്ട് പി.വി. സിന്ധു
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ നേട്ടത്തിലൂടെ രാജ്യത്തിന് അഭിമാനമായി മാറിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പ്രമുഖ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയുമായി 50 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ലൈസന്‍സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബേസ്ലൈന്‍ ഗ്രൂപ്പുമായിട്ട് മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടെന്നാണ് വിവരം.

കരാറിലൂടെ ക്രിക്കറ്റ് കളിക്കാരനല്ലാത്തൊരു കായിക താരം നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.<യൃ><യൃ>ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിന് പിന്നാലെ ഇന്ത്യയിലെത്തിയ സിന്ധുവിന് കൈനിറകെ സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിച്ചിരുന്നു. ഇതിനിടെ നിരവധി കമ്പനികള്‍ സമീപിച്ചിരുന്നെങ്കിലും സിന്ധു കരാര്‍ ഒപ്പിട്ടിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക