Image

ഷാജി.എന്‍.കരുണിന്റെ പുതിയ സിനിമ ‘ഓള്‍’

Published on 26 September, 2016
ഷാജി.എന്‍.കരുണിന്റെ പുതിയ സിനിമ ‘ഓള്‍’

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി ഷാജി എന്‍.കരുണ്‍.‘ഓള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ്.‘അവള്‍’ എന്നതിന്റെ വടക്കന്‍ കേരളത്തിലെ ഉച്ചാരണരീതിയാണ് ഓള്‍. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളാണ് ഷാജി എന്‍.കരുണ്‍ പുതിയ ചിത്രത്തില്‍ വിഷയമാക്കുന്നത്.പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പേ കൂട്ടമാനഭംഗത്തിനിരയായ ഒരു പെണ്‍കുട്ടിയാണ് ഇതില്‍ കേന്ദ്രകഥാപാത്രം.അവളുടെ മനസില്‍ കുടുംബത്തെക്കുറിച്ചും പുരുഷന്മാരെക്കുറിച്ചും ഉരുത്തിരിയുന്ന ചിന്തകളിലൂടെയുള്ള യാത്രയാണ് ചിത്രം. സിനിമയുടെ ആശയം സംവിധായകന്റേത് തന്നെയാണ്.

ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് പുതുമുഖങ്ങളെ പരിഗണിക്കാനുള്ള ആലോചനയിലാണ് ഷാജി എന്‍.കരുണ്‍. മുന്‍ ബോളിവുഡ് താരം സ്മിതാ പാട്ടീലിന്റെ മകനും നടനുമായ പ്രതീക് ബാബറിനെ പ്രോജക്ടുമായി സഹകരിപ്പിക്കാനും ശ്രമമുണ്ട്. എം.ജെ.രാധാകൃഷ്ണനാണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. പയ്യന്നൂര്‍, വൈക്കം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണം നവംബറില്‍ ആരംഭിക്കും.

Join WhatsApp News
Arshad 2016-09-26 18:26:58
Good 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക