Image

ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 25 September, 2016
ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
തണ്ണീര്‍പ്പ­ന്തല്‍ - എത്ര മനോ­ഹ­ര­മായ പേര്. മല­ബാ­റില്‍ വഴി­യാ­ത്ര­ക്കാര്‍ക്ക് ദാഹ­ശ­മ­ന­ത്തിന് സൗജ­ന്യ­മായി മോരു നല്‍കി­യി­രുന്ന അനേകം കേന്ദ്ര­ങ്ങ­ളി­ലൊന്ന്. പക്ഷേ, പാല­ക്കാട്-കിനാ­ശേരി-കൊല്ലം­കോട് റോഡില്‍ അതൊരു സ്ഥിരം സ്ഥല­പ്പേ­രായി. ടൗണില്‍നിന്ന് പത്തു കിലോ­മീ­റ്റര്‍ അകലം. അവിടെ ബസി­റങ്ങി മൂന്നു മിനിറ്റ് നട­ന്നാല്‍ കനാല്‍ പാലം. പാലം കടന്ന് ഇട­ത്തേക്കു തിരി­ഞ്ഞാല്‍ ഒരു കൈവഴി. രണ്ടു കിലോ­മീ­റ്റര്‍ നടന്നാല്‍ ഒ.വി. വിജ­യന്‍ എന്ന വിശ്വ­മാ­ന­വന് ശാശ്വത സ്മാരകം ഉയ­രുന്ന തസ്രാക്.

തസ്രാക് ശരി­ക്കുള്ള ഗ്രാമ­മാണ്. "ഖസാക്' വിജ­യന്റെ ഭാവ­നാ­സൃ­ഷ്ടി­യും. അവി­ടൊരു ഞാറ്റു­പു­ര­യില്‍ ഇളയ സഹോ­ദരി ഒ.വി. ശാന്ത നട­ത്തി­യി­രുന്ന ഏകാ­ധ്യാ­പക വിദ്യാ­ല­യ­ത്തില്‍ വിജ­യന്‍ വന്നു താമ­സി­ക്കാ­റു­ണ്ടാ­യി­രുന്നു. അന്നത്തെ അനു­ഭ­വ­ങ്ങ­ളാണ് രവി എന്ന അധ്യാ­പ­കന്റെ ആത്മ­സം­ഘര്‍ഷ­ങ്ങ­ളുടെ കഥ - ഖസാ­ക്കിന്റെ ഇതി­ഹാസം - ആയി 1969ല്‍ പുറ­ത്തി­റ­ങ്ങി­യത്.

""കഥ ഞാന്‍ ആദ്യം വായി­ക്കു­ന്നത് മാതൃ­ഭൂമി വാരി­ക­യില്‍ ഖണ്ഡശഃ പ്രസി­ദ്ധീ­ക­രി­ക്കു­മ്പോ­ഴാ­യി­രുന്നു, പുസ്ത­കം വാങ്ങി വീണ്ടും വായിച്ചു'' -തസ്രാ­ക്കിനു തൊട്ട­യല്‍പ­ക്ക­ത്തുള്ള കിനാ­ശേരി ഗ്രാമ­ത്തിലെ രാക്കത്ത് എം. ഉണ്ണി­ക്കൃ­ഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. അധ്യാ­പ­ന­കാ­ലത്തെ രണ്ടു സുഹൃ­ത്തു­ക്കളെ സ്മാര­ക­സ­മു­ച്ചയം കാണി­ക്കാന്‍ എത്തി­യ­താ­യി­രുന്നു മാസ്റ്റര്‍. ആദ്യം "ഖസാക്' വലിയ ചല­ന­മൊന്നും ഉണ്ടാ­ക്കി­യില്ല. പക്ഷേ, കാലാ­ന്ത­ര­ത്തില്‍ മല­യാള സാഹി­ത്യ­ത്തിലെ കൊടു­ങ്കാ­റ്റായി മാറി.

എഴു­തി, തിരുത്ത­ി 12 വ­ര്‍ഷം കൊണ്ടാണ­ുനോവല്‍ പൂര്‍ത്തി­യാക്കി­യത.് പുസ്ത­കംഇറങ്ങിയിട്ട്അ­രനൂറ്റാണ്ട­ും വിജ­യന്‍ കട­ന്നുപോയി­ട്ട­ുപത്തുവ­ര്‍ഷവുമായി. ക­ഥയ­ും­ ക­ഥാ­പാതങ്ങ­ളും ഇന്നും എന്നുംജീ­വിക്കുന്നു.

രവിയും അപ്പു­ക്കി­ളിയും തേവാരത്തു ശിവരാമന്‍ നായരും മൊല്ലാക്കയും മൈമൂ­നയും അറ­ബി­ക്കു­ളവും നട­മാ­ടിയ ഖസാക് മല­യാള നോവ­ലിന്റെ റൊമാന്റി­സി­സ­ത്തെയും മോഡേ­ണി­സ­ത്തെയും വേര്‍തി­രി­ക്കുന്ന നെടും­തൂ­ണായി മാറി. ഒരു മോഡേണ്‍ ക്ലാസിക്. ഏറ്റവും കൂടു­തല്‍ വിറ്റ­ഴിഞ്ഞു. ഇംഗ്ലീ­ഷ്, ഫഞ്ച്, ജര്‍മന്‍ പതി­പ്പു­കളും ഇറങ്ങി. ഇംഗ്ലീ­ഷി­ലേക്കു മൊഴി­മാറ്റം നട­ത്തി­യതു വിജ­യന്‍ തന്നെ.

വയ­ലേ­ല­കളും കരി­മ്പ­ന­ക്കൂ­ട്ട­ങ്ങളും നിറഞ്ഞ വിള­യന്‍ചാ­ത്ത­ന്നൂര്‍ എന്ന പാല­ക്കാ­ടന്‍ ഗ്രാമ­ത്തില്‍ ജനിച്ച ഓട്ടു­പു­ല­യ്ക്കല്‍ വേലു­ക്കുട്ടി വിജ­യന്‍ ഒരു എം.എസ്.പി കോണ്‍സ്റ്റ­ബി­ളിന്റെ മക­നാ­യി­രുന്നു. വിക്‌ടോ­റിയ കോള­ജിലും മല­ബാര്‍ ക്രിസ്ത്യന്‍ കോള­ജിലും പഠിച്ചു, പഠി­പ്പിച്ചു. മദ്രാസ് പ്രസി­ഡന്‍സി കോള­ജില്‍നിന്ന് ഇംഗ്ലീഷ് സാഹി­ത്യ­ത്തില്‍ എം.എ. അധ്യാ­പ­നത്തിനു ശേഷം ഡല്‍ഹി­യി­ലേക്കു വണ്ടി­ക­യറി. അവിടെ ജേര്‍ണ­ലി­സ്റ്റായി, കാര്‍ട്ടൂ­ണി­സ്റ്റായി, എഴു­ത്തു­കാ­ര­നായി. "ഖസാക്' ഉള്‍പ്പെടെ ആറു നോവ­ലു­കള്‍. പുര­സ്കാ­ര­ങ്ങള്‍. ജനനം 1930. മരണം 2005.

""ശാന്ത എന്റെ സഹ­പ്ര­വര്‍ത്ത­ക­യാ­യി­രുന്നു. അവര്‍ കുമ­ര­പുരം ടി.ടി.ഐ (ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് ഇന്‍സ്റ്റി­റ്റിയൂട്ട്)യില്‍ ഹെഡ്മി­സ്ട്രസ് ആയി­രുന്നു; ഞാന്‍ ചിറ്റൂര്‍ ടി.ടി.ഐ.യിലും'' -ഉണ്ണി­ക്കൃ­ഷ്ണന്‍ മാസ്റ്റര്‍ ഓര്‍മ­കള്‍ അയ­വി­റക്കി. ശാന്ത­ടീ­ച്ചര്‍ കുമ­ര­പു­രത്തു താമ­സി­ച്ചി­രു­ന്ന­പ്പോള്‍ ഞാന്‍ അവിടെ പോയി വിജ­യനെ കണ്ടു പരി­ച­യ­പ്പെട്ടു. പ്രസ­ന്ന­നെ­ങ്കിലും മുഖത്ത് ഇട­യ്ക്കിടെ വിഷാദം പട­രു­ന്നതു കണ്ടു. മുദു­വായ സ്വരം. പക്ഷേ, ദീ­പ്ത­മായ കണ്ണു­കള്‍.....പിന്നീ­ടൊ­രി­ക്കല്‍ എഴു­ത്തു­കാ­രന്‍ മുണ്ടൂര്‍ കൃഷ്ണന്‍കു­ട്ടി­യു­മൊത്ത് തിരു­വ­ന­ന്ത­പു­രത്ത് ഒരു ഹോട്ട­ലില്‍ വച്ച് അദ്ദേ­ഹത്തെ വീണ്ടും കണ്ടു, സംസാ­രിച്ചു. അന്ന­ദ്ദേഹം ഡല്‍ഹി­യില്‍നിന്ന് എത്തി­യ­താ­യി­രുന്നു.''

""ഇതാ ഇവി­ടെ­യാ­യി­രുന്നു ശാന്ത­ടീ­ച്ച­റിന്റെ ഏകാ­ധ്യാ­പക വിദ്യാ­ലയം'' - പഴമ കള­യാതെ മുഖം മിനു­ക്കിയ ഞാറ്റു­പുര സുഹൃ­ത്തു­കള്‍ കെ.ആര്‍ അജി­തിനും പി.കെ.സുരേ­ന്ദ്രനും ചൂണ്ടി­ക്കാ­ട്ടി­ക്കൊണ്ട് മാസ്റ്റര്‍ പറഞ്ഞു. അവര്‍ കൊ­യിലാണ്ടി, വടകര സദേശികള്‍. ഞാറ്റു­പുരയുടെ തൊട്ടു­പി­ന്നില്‍ ലൈബ്രറി, ഗവേ­ഷ­ണ­കേന്ദ്രം തുട­ങ്ങി­യവ സ്ഥാപി­ക്കാ­നുള്ള ഒരു നീണ്ട കെട്ടി­ട­ത്തിന്റെ ആദ്യ­നില തീര്‍ന്നു.

"ഖസാക്കി' ലെ കഥാ­പാ­ത്ര­ങ്ങളെ ആലേ­ഖനം ചെയ്ത എഴു­പ­ത്തി­രണ്ടു ശിലാ­രൂ­പ­ങ്ങള്‍ ഞാറ്റു­പു­രയ്ക്കു ചുറ്റും നിര­ത്തി­വ­ച്ചി­രി­ക്കു­ന്നു. 40 ലക്ഷം രൂപ ചെല­വിലാണത്രെ തമി­ഴ്‌നാ­ട്ടില്‍നി­ന്നെ­ത്തിയ കലാ­കാ­ര­ന്മാര്‍ ­ശില്‍പ­ങ്ങള്‍ ഒരുക്കിയത.് കൊത്തു­പണി പൂര്‍ത്തീ­ക­രിച്ച ശേഷവും ഡി.ടി.പി.സി ഓഫീ­സില്‍ പൊടി­പി­ടിച്ചു കിടന്ന ശില്പ­ങ്ങള്‍ ഈ വര്‍ഷ­മാ­ദ്യം­ തസ്രാ­ക്കി­ലേക്ക് മാറ്റുകയായ­ിരുന്ന­ു.

സമു­ച്ച­യ­ത്തിനു പിന്നില്‍ ഖസാ­ക്കിലെ ഒരു പ്രധാന കഥാ­യി­ട­മായ അറ­ബി­ക്കുളം പായല്‍ പിടിച്ചു കിട­ക്കുന്നു. അവിടെ കുളി­ച്ചു­ക­യ­റി­വ­രുന്ന മൈമുന എന്ന സുന്ദ­രി­ക്കു­ട്ടിയെ വിജ­യന്‍ തന്റെ നോവ­ലില്‍ പല­വുരു പരാ­മര്‍ശി­ക്കു­ന്നുണ്ട്. ആ മൈമുന ഇപ്പോഴും ജീവി­ച്ചി­രി­ക്കുന്നു, താന്‍ വിശ്വ­പ്ര­സി­ദ്ധ­മായ ഒരു നോവ­ലിലെ കഥാ­പാ­ത്ര­മാ­ണെ­ന്ന­റി­യാതെ!

""വിജ­യന്‍ എനിക്ക് ഒരു ഏട്ട­നെ­പ്പോ­ലെ­യാ­യി­രുന്നു''-വിക്‌ടോ­റിയ കോള­ജില്‍ എക്ക­ണോ­മിക്‌സ് പ്രൊഫ­സ­റായി റിട്ട­യര്‍ ചെയ്ത പി.എ. വാസു­ദേ­വന്‍ ഓര്‍മി­ക്കുന്നു. ""ഞാന്‍ ചിറ്റൂര്‍ കോള­ജില്‍ പഠി­പ്പി­ക്കുന്ന കാലം. അന്ന­ദ്ദേഹം ഡല്‍ഹി­യി­ലാണ്. ഒരി­ക്കല്‍ നാട്ടി­ലെ­ത്തി­യ­പ്പോള്‍ തസ്രാ­ക്കി­ലേക്ക് അദ്ദേ­ഹത്തെ വീണ്ടും കൂട്ടി­ക്കൊ­ണ്ടു­പോ­ക­ണ­മെന്ന് എനിക്ക് തീവ്ര­മായ ആഗ്ര­ഹ­മു­ണ്ടായി.

""നോവല്‍ ഇറങ്ങി പിറ്റേ­വര്‍ഷം ആ ഗ്രാമം കാണാന്‍ ഒരു­ങ്ങി­പ്പു­റ­പ്പെട്ട ആളാണു ഞാന്‍. അന്ന് അതിലേ കഥാ­പാ­ത്ര­ങ്ങ­ളായ ഗ്രാമ­വാ­സി­ക­ളില്‍ പല­രെയും കണ്ടു സംസാ­രിച്ചു. മടി­ച്ചു­മ­ടി­ച്ചാണ് തസ്രാ­ക്കി­ലേക്കു വീണ്ടും പോകാന്‍ വിജ­യന്‍ സമ്മ­തി­ച്ചത്. ഞാറ്റു­പു­രയ്ക്കു മുമ്പില്‍ നാട്ടു­കാ­രുടെ ഒരു കൂട്ടായ്മ ഒരു­ക്കി­യി­രുന്നു.

""വിജ­യന്‍ പതി­വു­പോലെ വിഷാ­ദ­മൂ­ക­നാ­യി­രുന്നു. എങ്കിലും അവ­രോട് ഏതാനും വാക്കു­കള്‍ സംസാ­രിച്ചു. ഗ്രാമ­ത്തിലെ പല­രു­ടെയും ചിത്ര­ങ്ങള്‍ അതി­ഭാ­വു­ക­ത്വ­ത്തോടെ താന്‍ "ഖസാക്കി' ല്‍ കോറി­യി­ട്ട­തിന് ക്ഷമി­ക്കണം എന്ന­ദ്ദേഹം പറഞ്ഞു. ആ വാക്കു­കള്‍ അദ്ദേ­ഹ­ത്തിന്റെ ആത്മാ­വിന്റെ ഉള്ള­റ­യില്‍നിന്ന് ഊറി­വ­ന്നൊരു വിലാ­പ­മാ­ണെന്ന് എനിക്കു തോന്നി'' - വാസു­ദേ­വന്‍ മാസ്റ്റര്‍ ഓര്‍മി­ക്കുന്നു.

ഒരെ­ഴു­ത്തു­കാ­രനെ കണ്ട­റിഞ്ഞ് ആദ­രി­ക്കാന്‍ മറ്റൊരു എഴു­ത്തു­കാ­രന്‍ തന്നെ വേണം. ക­ഥാ­കാ­രന്‍ കെ.വി. മോഹന്‍കു­മാര്‍ 2010 ആദ്യം പാല­ക്കാട് കള­ക്ട­റായി വന്ന കാല­ത്താണ് ഒ.വി. വിജ­യന്‍ സ്മാരക സമു­ച്ച­യം വിഭാവനം ചെയ്തത്. ഒ­രു­ സാഹ­ി­തൃതീര്‍ഥാടനകേന്ദ്രം. ­മെയിന്‍­റോ­ഡില്‍നിന്ന് ത­്രസാക്കിലേക്കു തിരി­യുന്ന വള­വില്‍ സാഞ്ചി­യിലെ ബുദ്ധ­സ്തൂ­പ­ത്തിന്റെ മാതൃ­ക­യില്‍ ഒരു വലിയ സ്തൂപം നിര്‍മി­ക്ക­ണ­മെ­ന്നാ­യി­രുന്നു ആഗ്രഹം. ഇപ്പോ­ഴ­വിടെ കനാ­ലിന്റെ ഓരത്ത് 40 അടി­പൊക്ക­ത്തില്‍ ഒരു കോണ്‍ക്രീറ്റ് സ്തൂപം ഉയര്‍ന്നി­ട്ടുണ്ട്, നോക്കു­കു­ത്തി­പോലെ. ചുറ്റും കാടു­പി­ടിച്ചു കിട­ക്കുന്നു. കൊത്തു­പ­ണി­ക­ളൊന്നും ആയി­ട്ടില്ല.

""സമു­ച്ച­യ­ത്തിനു പിന്നിലെ അറ­ബി­ക്കു­ള­ത്തി­ലേക്ക് എട്ടടി വീതി­യില്‍ സ്ഥലം വില­കൊ­ടുത്തു വാങ്ങി­യി­ട്ടുണ്ട്. അവിടെ ഇരു­വ­ശ­ങ്ങ­ളി­ലായി ഖസാ­ക്കിലെ കഥാ­പാ­ത്ര­ങ്ങളെ മുദ്രണം ചെയ്ത ശില­കള്‍ സ്ഥാപി­ക്കാ­നാണ് വിഭാ­വനം ചെയ്തി­ട്ടു­ള്ളത്. അതും ഒന്നു­മാ­യി­ട്ടില്ല. പണി­തീര്‍ന്ന കെട്ടി­ട­ത്തിന്റെ രണ്ടാം­നി­ല­യില്‍ കോണ്‍ഫ­റന്‍സ് ഹാളും സന്ദര്‍ശ­ക­മു­റിയും പദ്ധതി­യി­ലുണ്ട്.''-സ്മാരക­ സമിതിസെക്ര­ട്ടറി അബ്ദുള്‍ അസീസ് മാസ്റ്റര്‍ ഈ ലേഖ­ക­നോടു പറഞ്ഞു. സ്മാരകത്തിനു ഗവണ്‍മെന്റ്‌നല്‍കിയ 1.36 കോ­ടിയില്‍ 45 ലക്ഷം രൂപ ബാക്കിയുണ്ട്. ഇനി പുതിയ സമിതിയെ നിയമിക്കണം.

ഇപ്പോള്‍ ആകെ­ക്കൂടി ആരോ­രു­മി­ല്ലാത്ത അവസ്ഥ. മജീദ് എന്നൊരു കാവല്‍ക്കാ­രന്‍ മാത്ര­മുണ്ട്.

ഏറ്റം ഇളയ സഹോ­ദരി ഒ.­വി. ഉഷ കോട്ട­യത്ത് എം.ജി യൂണി­വേ­ഴ്‌സിറ്റി പ്രസി­ദ്ധീ­ക­രണ വകുപ്പ് അധ്യ­ക്ഷ­യാ­യി­രി­ക്കു­മ്പോള്‍ എസ്.­എച്ച് മൗണ്ടിലെ അവ­രുടെ വസ­തി­യില്‍വച്ചു വിജ­യനെ കണ്ട­േതാര്‍ക്കു­ന്നു. പാര്‍ക്കിന്‍സണ്‍സ് മൂലം തീരെ അവ­ശ­നാ­യി­രു­ന്നു. സംസാ­രി­ക്കാന്‍ ബുദ്ധി­മു­ട്ട്. അദ്ദേഹം ഒന്നു നോക്കി, ചെറു­തായി പുഞ്ചി­രി­ക്കാന്‍ ശ്രമി­ച്ചു. ഒര­ക്ഷരം പുറ­ത്തു­വ­ന്നി­ല്ല. ഒരു മാസം കഴിഞ്ഞ് ഉഷ­യോ­ടൊപ്പം ഞാന്‍ എറ­ണാ­കു­ളത്ത് തീവ­ണ്ടി­യില്‍ പോയി കമലാ സുറ­യ്യയെ കണ്ടതും ഓര്‍ക്കു­ന്നു. സുറയ്യ വാതോ­രാതെ സംസാ­രി­ച്ചു. അതി­നേ­ക്കാള്‍ എത്രയോ വാചാല­മാ­യി­രുന്നു വിജ­യന്റെ മൗന­ം!

ഉണ്ണി­ക്കൃ­ഷ്ണന്‍ മാസ്റ്റര്‍ കാറോ­ടിച്ച് എന്നെ വിക്‌ടോ­റിയ കോള­ജിനു മുന്‍പി­ലി­റക്കി. അവിടെ സുഹൃത്ത് ടൈംസ് ഓഫ് ഇന്ത്യാ പ്രതി­നിധി ജി. പ്രഭാ­ക­രന്‍ കാത്തു­നില്‍ക്കു­ന്നു­ണ്ടാ­യി­രുന്നു. പോകും­വഴി കിനാ­ശേ­രി­യിലെ വീട്ടിലും ഒന്നു കയറി. ഭാര്യ ശ്രീമതി സുന്ദരി ചായ­യെ­ടു­ക്കാന്‍ വെമ്പി. തത്ത­മം­ഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാ­പി­ക­യാ­യി­രുന്നു. ഏക­മ­കന്‍ സ്വീഡ­നില്‍ പിഎച്ച്.ഡി ചെയ്യുന്നു.

തസ്രാ­ക്കില്‍ ഒരു കപ്പ് ചായയോ കാപ്പിയോ കിട്ടാന്‍ ഒരു വഴി­യു­മില്ല. നേരേ പോയാല്‍ കൊടുമ്പ് പഞ്ചാ­യ­ത്തിലെ മറ്റൊരു ഗ്രാമ­മായ ഓല­ശേ­രി­യായി. അവി­ടെയും തഥൈവ. പിന്നോട്ടു പോയാല്‍ കനാല്‍ത്തീ­രത്ത് ചെറി­യൊരു പീടി­ക­യുണ്ട്. ചായയും പഴം­പൊ­രിയും കിട്ടും.

ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഖസാ­ക്കിന്റെ ഇതി­ഹാസം ഇന്നും എന്നും ജീ­വിക്കുന്നു; പക്ഷേ തസ്രാക്കില്‍ സ്മാര­ക­ശി­ല­കള്‍ ദ്രവി­ക്കുന്നു (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക