Image

കറുത്തവരോട് പോലീസ് ചെയ്യുന്നത്: സത്യവും മിഥ്യയും (ബി ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 23 September, 2016
കറുത്തവരോട് പോലീസ് ചെയ്യുന്നത്: സത്യവും മിഥ്യയും (ബി ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
അമേരിക്കയില്‍ ഇന്നു വര്‍ഗ വ്യത്യാസവും, കറുത്ത നിറം ഉള്ളവരെ എങ്ങിനെ പോലീസ് കൈകാര്യം ചെയ്യുന്നു എന്നതിനെചൊല്ലിപലേ പട്ടണങ്ങളിലും അക്രമങ്ങളും കൊലകളും നടക്കുന്നു. വ്യാപാരം നടത്തുന്ന പല ഇന്ത്യക്കാരും ഈ അതിക്രമങ്ങളില്‍ ഇരകള്‍ ആകുന്നു.

വാസ്തവം തന്നെ പോലീസുകാര്‍ ഈ അടുത്ത കാലങ്ങളില്‍ ഒരുപാടു കറുത്ത വര്‍ഗക്കാരെ കൊലപ്പെടുത്തിയുട്ടുണ്ട്. എന്നാല്‍ ഇതില്‍ എത്ര എണ്ണത്തില്‍ വെറുതെ തോക്കെടുത്തു വെടിവെച്ചു, ഏതു സാഹചര്യങ്ങളില്‍ ഈ ഹിംസകള്‍ നടന്നു എന്നു മനസിലാക്കുന്നത് ഉചിതം.

എല്ലാ കേസുകളിലും പോലിസിസുകാരെ സഹായത്തിനു പൊതുജനം വിളിച്ചു വരുത്തുക ആയിരുന്നു. മോഷണം, പീഡനങ്ങള്‍, മയക്കുമരുന്ന് വില്‍പ്പന, മറ്റു അതിക്രമങ്ങള്‍ ഇവക്കെല്ലാം ഒരു പരിഹാരം കാണുന്നതിന്. ഇങ്ങനെ വിളിച്ചു വരുത്തപ്പെട്ട പോലീസുകാര്‍ അവരുടെ കടമ നിര്‍വഹണ മദ്ധ്യേ ജീവന്‍മരണ സാഹചര്യങ്ങള്‍ നേരിടുന്നു. ഇവിടെ ആണ് എല്ലാ ആളപായങ്ങളും ഉണ്ടായിരിക്കുന്നത്. അല്ലാതെ പോലീസുകാര്‍ നിറം നോക്കി തോക്കിന്റ്‌റെ നിറ ഒഴിക്കുന്നു എന്ന വാദത്തിനു വലിയ പ്രസക്തി ഇല്ല. പോലീസുകാരും മനുഷ്യരാണ്. അവര്‍ക്കും വീടും കുടുംബവും ഒക്കെ ഉള്ളവരാണ്. തെരുവീഥികളില്‍ മരിച്ചു വീഴുവാന്‍ അവര്‍ക്കും ആഗ്രഹം ഇല്ല.

വാഷിംഗ്ടണ്‍ പോസ്റ്റ്അടുത്തകാലത്തു നടന്ന പ്രമാദമായ പോലീസ് ഷൂട്ടിങ്ങുകളെ ആസ്പദമാക്കിശേഖരിച്ച കുറച്ചു വിവരങ്ങള്‍ ഞാന്‍ ഇവിടെ നിരത്തുന്നു. 50% പോലീസ് തോക്കുകള്‍ക്ക് ഇര ആയിട്ടുള്ളവര്‍ വെള്ളക്കാരാണ്. 26 % കറുമ്പന്മാര്‍. ശേഷം മറ്റു വര്‍ഗക്കാര്‍. ഒരു വലിയ ശതമാനം വധിക്കപ്പെട്ടവര്‍ പോലീസിനു നേരെ തോക്കു ചൂണ്ടിയവര്‍ ആണ്.

ഇനി ഒന്നു നോക്കാം, എന്ത് മാന ദെണ്ണത്തില്‍ ഈ ഹിംസകള്‍ എന്ന്. ജനസംഖ്യയില്‍ 62 % വെള്ളക്കാരും 13% ആഫ്രിക്കന്‍ അമേരിക്കന്‍സും. 60 % മോഷണം, 57 % കൊലകള്‍, 45 % മറ്റു നിയമം ലംഘനങ്ങള്‍, അമേരിക്കയിലെ 75 പ്രധാന കൗണ്ടികളില്‍ നടത്തിയിരിക്കുന്നത് ഈ മുകളില്‍ പറഞ്ഞ 13 % ആണ്.. ഇതില്‍ നിന്നും മനസിലാക്കേണ്ടത് പോലീസുകാര്‍ നേരിടുന്നത് ഒരു അനുപാതിക ജനത്തെ അല്ല എന്നതാണ്. അപ്പോള്‍ ഇതു സ്വാഭാവികം മാത്രം കൂടുതല്‍ കറുമ്പന്മാര്‍ തോക്കിനു ഇര ആകുന്നു.

'ബ്ലാക്ക് ലൈവ്‌­സ് മാറ്റര്‍' എന്ന ഒരു മൂവ്‌­മെന്റ് ഇന്നു രാഷ്ട്രീയ സാംസ്­കാരിക വേദികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഈ സ്ലോഗന്‍ ശെരിയല്ല. 'ആള്‍ ലൈവ്‌­സ് മാറ്റര്‍' എന്നാണ് വേണ്ടത്.പോലീസിന് എതിരായിട്ടുള്ളചലനം ഒരു സമൂഹത്തിന്റെ സുരക്ഷിതയെചോദ്യം ചെയ്യുകയാണ് . അതിനു നാം ഒരിക്കലും കൂട്ടു നില്‍ക്കരുത്. 99 % പോലീസുകാരും നന്നായി പ്രവര്‍ത്തിക്കുന്നവരാണ്. മറ്റുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഈ രാജ്യത്തു ഒരു നല്ല ക്രമ സമാധാന സംവിധാനം ഉണ്ട്എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. നീതിക്കു വേണ്ടി ഇവിടെ ആര്‍ക്കും കോടതികളെ നിര്‍ഭയം സമീപിക്കാം.

പോലീസുകാര്‍ തെറ്റു ചെയ്താല്‍ അവരെ നിയമത്തിന്റെ മുന്‍പില്‍ വേണം ചോദ്യം ചെയ്യേണ്ടത് അല്ലാതെ നിരത്തില്‍ ഇറങ്ങി പൊതു സ്ഥാപനങ്ങളും മറ്റു ബിസിനസ്സുകളും നശിപ്പിച്ചല്ല. പോലീസുകാര്‍ അവര്‍ണരോട് വിവേചനം കാട്ടുന്നു എന്നു പറഞ്ഞു അവരെ എല്ലാ സ്ഥലത്തും പൊതുജനവും പൊളിറ്റീഷ്യന്‍സും, ഭരണാധികാരികളും വേണ്ട തെളിവുകള്‍ ഇല്ലാതെ കിംവദന്തികളെ അടിസ്ഥാനമാക്കി ചോദ്യം ചെയ്യുകയാണെങ്കില്‍ അത് അവരുടെ കാര്യക്ഷമതയെ ബാധിക്കും.

നമുക്കറിയാം,ഈ മുകളില്‍ പറഞ്ഞ സ്ലോഗനെ മുന്‍നിറുത്തി എത്രയോ പോലീസുകാര്‍ വധിക്കപ്പെട്ടു, ഒരുപാടു പേര് ആക്രമിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്തിനു നൂലാമാലകള്‍ തോളില്‍ കയറ്റണം കൂടാതെ എന്തിനു ജീവന്‍ പണയപ്പെടുത്തണം എന്നെല്ലാം ചിന്തിച്ചു ഇവര്‍ വേണ്ട സമയത്തു ശീഘ്രഗതിയില്‍ പ്രവര്‍ത്തിച്ചില്ല എന്നു വരും.

ഞാനൊരു വെള്ളക്കാരന്‍ അല്ല. എന്റെ കഴിഞ്ഞ കാല അമേരിക്കന്‍ ജീവിതത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യമെ യൂണിഫോം ഇട്ട ഒരു പോലീസ് ഓഫീസറോട്‌സംസാരിച്ചിട്ടുള്ളു. അതും അതിവേഗതക്കു ടിക്കറ്റ് കിട്ടിയ സമയം. അല്ലാതെ ഒരു പോലീസും എന്നെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തിട്ടില്ല.

നേരത്തെപറഞ്ഞതു പോലെ നൂറില്‍ തൊണ്ണൂറ്റൊന്‍പത് തവണയും പോലിസ് നമ്മെ സമീപിക്കുന്നത് അവരെ വിളിച്ചിട്ടാണ്. അപ്പോള്‍ നമ്മുടെ ചുമതല ആണ് അവരുടെ നിര്‍ദ്ദേശ പ്രകാരം പെരുമാറുക എന്നത്. നീതിക്കു വേണ്ടി ഇവിടെ ആര്‍ക്കും കോടതികളെ നിര്‍ഭയം സമീപിക്കാം.

എന്തായാലും ഇന്നു ബ്ലാക്ക് കമ്മ്യൂണിറ്റി പോലീസുകാരെ, നിരവധി സംഭവങ്ങളിലും, സത്യാവസ്ഥ മൂടി കെട്ടി, താറടിച്ചു കാണിക്കുവാന്‍ ശ്രമിക്കുന്നതു അപലനീയം തന്നെ.

ബി ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌­സാസ്

കറുത്തവരോട് പോലീസ് ചെയ്യുന്നത്: സത്യവും മിഥ്യയും (ബി ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക