Image

സിന്ധുനദീജലക്കരാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത നിലപാടില്‍

Published on 26 September, 2016
സിന്ധുനദീജലക്കരാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത നിലപാടില്‍

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള സിന്ധുനദീജലക്കരാര്‍ പുനഃപരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത നിലപാട് സ്വീകരിച്ചതായി സൂചന.

'രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല' എന്ന് യോഗത്തില്‍ മോദി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. 

അതേസമയം ചിനാബ് നദിയില്‍ നിര്‍മിക്കുന്ന മൂന്ന് അണക്കെട്ടുകളുടെ നിര്‍മാണം ത്വരിതപ്പെടുത്താനും സിന്ധു, ചിനാബ്, ഝലം നദികളിലെ ജലം പൂര്‍ണ തോതില്‍ ഉപയോഗിക്കാനും യോഗം തീരുമാനിച്ചു. 2007 ല്‍ നിര്‍ത്തിവെച്ച വുള്ളര്‍ തടാകത്തിലെ ടുള്‍ബുള്‍ നാവിഗേഷന്‍ പദ്ധതി പുനരാരംഭിക്കുന്ന കാര്യവും ഇന്ത്യ പരിഗണിച്ചേക്കും.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍, ജലവിഭവ വകുപ്പ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Join WhatsApp News
no war 2016-09-26 06:29:31
Ajit Doval is a small official, yet he has great importance in Modi govt. He is a warmonger and he created the problems in kashmir. He is a subramanian Swami in the govt. People should voice against him
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക