Image

വികസനം നടപ്പാക്കുന്നതിനേക്കാള്‍ പ്രധാന്യം രാമക്ഷേത്രനിര്‍മാണത്തിന് ; സുബ്രഹ്മണ്യന്‍ സ്വാമി

Published on 26 September, 2016
വികസനം നടപ്പാക്കുന്നതിനേക്കാള്‍ പ്രധാന്യം രാമക്ഷേത്രനിര്‍മാണത്തിന് ; സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂദല്‍ഹി: രാജ്യത്ത് വികസനം നടപ്പാക്കുന്നതിനേക്കാള്‍ പ്രാധാന്യം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മിക്കുന്നതിനാണെന്ന് ബി.ജെ.പി രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി.

വികസനം  സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.


അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട്  നിലപാട് വ്യക്തമാക്കി സുബ്രഹ്മണ്യമന്‍ സ്വാമി ഇതിന് മുന്‍പും രംഗത്തെത്തിയിട്ടുണ്ട്. 

രാമക്ഷേത്രം അയോധ്യയിലെ തര്‍ക്ക സ്ഥലത്തു തന്നെ വേണമെന്നാവശ്യപ്പെട്ട് സ്വാമി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ഇസ്‌ലാമിക രാജ്യങ്ങളില്‍ റോഡ് നിര്‍മ്മിക്കുമ്പോഴും മറ്റും പള്ളികള്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാറുണ്ടെന്നും എന്നാല്‍ ക്ഷേത്രം ഒരിക്കല്‍ നിര്‍മ്മിച്ചാല്‍ അത് മാറ്റിസ്ഥാപിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇത് സംബന്ധിച്ച് സ്വാമിയുടെ നിലപാട്

Join WhatsApp News
Ninan Mathulla 2016-09-26 04:09:26
We need to suffer for electing leaders like this that divide people in the name of religion and race to come to power. When others march forward we will lag behind.
Anthappan 2016-09-26 06:03:39
A danger for humanity!  The people those who are entertaining him in USA must be closely watched too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക