Image

കൊലപാതകത്തിന് പരിശീലനം നല്‍കുന്ന ചില സംഘടനകള്‍ കേരളത്തിലുണ്ട്: പിണറായി വിജയന്‍

Published on 26 September, 2016
കൊലപാതകത്തിന് പരിശീലനം നല്‍കുന്ന ചില സംഘടനകള്‍ കേരളത്തിലുണ്ട്: പിണറായി വിജയന്‍
തിരുവനന്തപുരം : കൊലപാതകങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍, കൊലപാതകം നടത്തുന്നതിന് പരിശീലനം നല്‍കുന്ന ചില സംഘടനകള്‍ കേരളത്തിലുണ്ട്. ഇവര്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമുണ്ടെന്നും പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

കൊലപാതകങ്ങളില്‍ രാഷ്ട്രീയ കൊലപാതകമെന്നോ അല്ലാത്തവയെന്നോ വേര്‍തിരിച്ചു കാണുന്നില്ല. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്.

 നാദാപുരത്ത് മുസ്‌ളീംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പിണറായി സഭയെ അറിയിച്ചു.

രാജ്യത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരളം പതിനേഴാം സ്ഥാനത്താണെന്നും ഈ വര്‍ഷം 334 കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നതെന്നും ചോദ്യോത്തരവേളയില്‍ പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക