Image

ഇരട്ടകുട്ടികളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

Published on 26 September, 2016
ഇരട്ടകുട്ടികളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

കുറ്റിപ്പുറം: കുറ്റിപ്പുറം കഴുത്തലൂരില്‍ ഇരട്ടകുട്ടികളായ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. കുറ്റിപ്പുറം കഴുത്തല്ലൂര്‍ പനത്തില്‍ ഫസലുറഹ്മാന്റെ ഭാര്യയും വളാഞ്ചേരി പരിതിയില്‍ ഹംസയുടെ മകളുമായ ജസീല (27)യും ഒരു വയസുള്ള ഫര്‍സാന, ഫര്‍ഷാദ് എന്നിവരാണ് മരിച്ചത്.

കുട്ടികളെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം ജസീല തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക