Image

ഡിസംബര്‍ വരെ കാവേരി ജലം വിടുകൊടുക്കില്ലെന്ന് കര്‍ണാടക

Published on 26 September, 2016
ഡിസംബര്‍ വരെ കാവേരി ജലം വിടുകൊടുക്കില്ലെന്ന് കര്‍ണാടക
ന്യൂഡല്‍ഹി: ഡിസംബര്‍ വരെ കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനല്‍കാനാവില്ലെന്ന് കര്‍ണാടക സുപ്രീംകോടതിയെ അറിയിച്ചു. ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കര്‍ണാടക നിലപാട് വ്യക്തമാക്കിയത്.

കര്‍ണാടകം ജലം ക്ഷാമം നേരിടുന്നുണ്ട്.റിസര്‍വോയറില്‍ ആവശ്യത്തിന് ജലമില്ല. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ജലം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാവില്ല.

 വെള്ളം വിട്ടുകൊടുത്താല്‍ ബംഗളൂരുവിലും കാവേരി മേഖലയിലും കുടിവെള്ള വിതരണം താളം തെറ്റുമെന്നും കര്‍ണാടക കോടതിയെ അറിയിച്ചു.കൂടാതെ കര്‍ണാടകരെ വിളനാശമാകും കാത്തിരിക്കുന്നതെന്നും അറിയിച്ചു.

സെപ്റ്റംബര്‍ 27 വരെ തമിഴ്‌നാടിന് പ്രതിദിനം 6000 ഘനയടി ജലം വിട്ടുകൊടുക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. 

 സുപ്രീംകോടതി വിധിക്കെതിരെ കര്‍ണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം വെള്ളിയാഴ്ച പമേയം പാസാക്കിയിരുന്നു. തമിഴ്‌നാടിന്റെ ഹര്‍ജി നാളെ സുപ്രീംകോടതി നാളെ പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക