Image

കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം സ്‌കാറ്റ്‌സാറ്റ്1 വിക്ഷേപണം വിജയകരം

Published on 26 September, 2016
കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം സ്‌കാറ്റ്‌സാറ്റ്1 വിക്ഷേപണം വിജയകരം
ചെന്നൈ:ഐഎസ്ആര്‍ഒ വികസിപ്പിച്ച സമുദ്ര, കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ സ്‌കാറ്റ്‌സാറ്റ്1 വിക്ഷേപണം വിജയകരം. സ്‌കാറ്റ്‌സാറ്റിനെ കൂടാതെ എട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി –35 ആണ് കുതിച്ചുയര്‍ന്നത്. 

രാവിലെ 9.15ന് ശ്രുഹരികോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്നാണ് പിഎസ്എല്‍വി 35 കുതിച്ചുയര്‍ന്നത്.

ഒരു വിക്ഷേപണത്തില്‍ തന്നെ ഉപഗ്രഹങ്ങളെ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളിലെത്തിക്കാന്‍ പിഎസ്എല്‍വി– 35നു കഴിയും. ഇത്തരത്തില്‍ ആദ്യമായാണ് ഐഎസ്ആര്‍ഒ പരീക്ഷണം നടത്തുന്നത്. ഏകദേശം രണ്ടു മണിക്കൂര്‍ 15 മിനിറ്റ് വേണ്ടിവരും എട്ട് ഉപഗ്രഹങ്ങളെ ഭ്രമണപഥങ്ങളില്‍ എത്തിക്കാന്‍.

കാലാവസ്ഥാ നിരീക്ഷണത്തിനു പുറമെ കാറ്റിന്റെ ദിശ മനസിലാക്കി ചുഴലിക്കാറ്റിന്റെ വരവ് പ്രവചിക്കാനും സ്‌കാറ്റ്‌സാറ്റിനാവും. 

377 കിലോഗ്രാമാണ് സ്‌കാറ്റ്‌സാറ്റിന്റെ ഭാരം. അള്‍ജീരിയയുടെ മൂന്ന് ഉപഗ്രഹങ്ങളും അമേരിക്കയുടെയും കാനഡയുടെയും ഓരോ ഉപഗ്രഹങ്ങള്‍ വീതവുംമാണ് ഇന്ന് പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കുന്നത്. 

കൂടാതെ ബോംബെ ഐഐടിയുടെ പ്രഥം എന്ന ഉപഗ്രഹവും ബംഗളൂരുവിലെ സ്വകാര്യ സര്‍വകലാശാലയായ പിഎസിന്റെ പിസാറ്റ് എന്ന ഉപഗ്രഹവും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും.
കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം സ്‌കാറ്റ്‌സാറ്റ്1 വിക്ഷേപണം വിജയകരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക