Image

കോഴിക്കോട്ടും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Published on 26 September, 2016
കോഴിക്കോട്ടും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട്/കൊല്ലം: സ്വാശ്രയ പ്രശ്‌നത്തില്‍ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കോഴിക്കോട്ടും കൊല്ലത്തും പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗം നടത്തിയത്. കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. രണ്ടു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക