Image

വെള്ളപ്പൊക്കം:തെലങ്കാനയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി

Published on 26 September, 2016
വെള്ളപ്പൊക്കം:തെലങ്കാനയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി
ഹൈദരാബാദ്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തെലങ്കാനയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. മേദക്ക് ജില്ലയില്‍ എട്ടുപേരും വാറങ്കലില്‍ മൂന്നുപേരുമാണ് മരിച്ചത്. 

വിവിധ സ്ഥലങ്ങളിലായി നിരവധിപേരെ കാണാതായിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു.

ജക്കപ്പള്ളി ഗ്രാമത്തില്‍, ഒഴുക്കില്‍പെട്ട് കാണാതായ ആഞ്ജനേയലു(30)വിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകാണ്. ജലാശയത്തിന് സമീപത്തുള്ള റോഡിലൂടെഇയാള്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയും ഒഴുക്കില്‍പെടുകയുമായിരുന്നു.

 തെരച്ചില്‍ നടത്തുന്നപ്രദേശത്ത് മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ രംഗറെഡ്ഡി ജില്ലയും ആല്‍വാലിലും നഗരത്തിലെ ബെഗുംപേട്ട്, നിസാംപേട്ട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ തെലങ്കാനയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക