Image

സര്‍ഗം ഓണാഘോഷം കോണ്‍ഗ്രസ്‌മേന്‍ അമിബേര ഉത്ഘാടനം ചെയ്തു

സിജില്‍ പാലക്കലോടി Published on 25 September, 2016
സര്‍ഗം ഓണാഘോഷം കോണ്‍ഗ്രസ്‌മേന്‍ അമിബേര ഉത്ഘാടനം ചെയ്തു
കാലിഫോര്‍ണിയ:  സാക്രമെന്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍(സര്‍ഗം) ഓണാഘോഷം അമേരിക്കന്‍ കോണ്‍ഗ്രസിലെ ഏക ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്‌മേനായ അമിബേര ഉത്ഘാടനം ചെയ്തു. 

മലയാളി സമൂഹത്തിലെ വളര്‍ന്നുവരുന്ന യുവതലമുറ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരേണ്ടതിന്റെ ആവശ്യക്തയെകുറിച്ച് അദ്ദേഹം പ്രതിപാദിക്കുകയുണ്ടായി. അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് സിജില്‍ പാലക്കലോടി അദ്ധ്യക്ഷപ്രസംഗം നടത്തി. കോണ്‍ഗ്രസ്‌മേന്‍ ആമിബേര, ചെയര്‍മാന്‍ ടോം പഴനിലം, പ്രസിഡന്റ് സിജില്‍ പാലക്കലോടി, ഇന്‍ഫന്റ് ജീസസ് മിഷ്യന്‍ വികാരി ഫാ.സിബി കുര്യന്‍, ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ പ്രസിഡന്റ് വിനോദ് ബാലകൃഷ്ണ, മാവേലി തമ്പുരാന്‍(ജോസ് വര്‍ഗീസ്), വൈസ് ചെയര്‍ ആലീസ് തമ്പി എന്നിവര്‍ നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉത്ഘാടനം ചെയ്തു. 

ജോര്‍ജ് ആലങ്ങാടന്‍, വിനോദ്, ബൈജു ആന്റണി, സജീവ് പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 21 ഇനങ്ങളോടുകൂടിയ വിഭവങ്ങള്‍ തൂശനിലയില്‍ എഴുന്നൂറോളം വരുന്ന അതിഥികള്‍ക്ക് വിളമ്പിയാണ് ഓണാഘോഷം ആരംഭിച്ചത്. സെല്‍വ ആലങ്ങാടന്റേയും സംഗീത ഇന്ദിര(കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സ്)യുടെയും നേതൃത്വത്തില്‍ കോര്‍ത്തിണക്കി ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്ത കലാവിരുന്നുകള്‍ ആഘോഷത്തിന്റേ മാറ്റ് കൂട്ടി. 

ട്രഷറര്‍ വില്‍സന്‍ നെച്ചിക്കാട്ട്, ജോ. സെക്രട്ടറി മൃദുല്‍ സദാനന്ദന്‍, സെക്രട്ടറി രശ്മി നായര്‍, വൈ.ചെയര്‍ ആലീസ് തമ്പി, ജോര്‍ജ് പുളിച്ചുമാക്കല്‍, മാത്യു പാലക്കോത്ത്, ബൈജു ആന്റണി, സജി ജോസഫ്, വൈസ്. പ്രസിഡന്റ് സജി മാത്യു തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 

എം.സി.മാരായ രമേശ് ഇല്ലിക്കല്‍, ഡിംപിള്‍ ബിജു, റോസ്മി ആലങ്ങാടന്‍, കൃഷ്ണപ്രിയ നായര്‍ എന്നിവരുടെ മാറ്റ്കൂട്ടി. കോണ്‍ഗ്രസ്‌മേനെ പരിചയപ്പെടുത്തലും നന്ദിപ്രകടനവും സെക്രട്ടറി രശ്മി നായര്‍ നിര്‍വ്വഹിച്ചു. മാവേലിയെ എഴുന്നളളിച്ചുള്ള ഘോഷയാത്രയും, പുലികളിയും, അത്തപ്പൂക്കളവും, ഓണസദ്യയും, തിരുവാതിരയും, മറ്റു കലാപരിപാടികളും ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരിക്കും.

സര്‍ഗം ഓണാഘോഷം കോണ്‍ഗ്രസ്‌മേന്‍ അമിബേര ഉത്ഘാടനം ചെയ്തുസര്‍ഗം ഓണാഘോഷം കോണ്‍ഗ്രസ്‌മേന്‍ അമിബേര ഉത്ഘാടനം ചെയ്തുസര്‍ഗം ഓണാഘോഷം കോണ്‍ഗ്രസ്‌മേന്‍ അമിബേര ഉത്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക