Image

രണ്‍ബീര്‍ കപൂറിന്റെ പുതിയ കാമുകി ശ്രുതി ഹസ്സന്‍?

Published on 24 September, 2016
രണ്‍ബീര്‍ കപൂറിന്റെ പുതിയ കാമുകി ശ്രുതി ഹസ്സന്‍?

ബോളിവുഡ് ലോകം ഞെട്ടലോടെയാണ് രണ്‍ബീര്‍ കത്രീന പ്രണയബന്ധം അവസാനിച്ചു എന്ന വാര്‍ത്ത ഉള്‍ക്കൊണ്ടത്. രണ്‍ബീര്‍ കപൂറിന് പുതിയ കാമുകിയെ ലഭിച്ചെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. മറ്റാരുമല്ല ശ്രുതി ഹസ്സനാണത്രെ ഇപ്പോള്‍ രണ്‍ബീര്‍ കപൂറിന്റെ പുതിയ കാമുകി.

ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് രണ്‍ബീറും ശ്രുതി ഹസ്സനും അടുത്തതെന്നാണ് റിപ്പോര്‍ട്ട്. സെറ്റില്‍ ഇരുവരും അടുത്തിടപഴകിയെന്നും പിന്നീട് താരങ്ങള്‍ തുടര്‍ച്ചായി ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ശ്രുതിഹാസനെയും രണ്‍ബീറിനെയും ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെങ്കിലും ഇരുവരും ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം ശ്രുതിയുമായുള്ള രണ്‍ബീറിന്റെ അടുപ്പമാണ് കത്രീനയുമായുള്ള പ്രണയതകര്‍ച്ചയ്ക്ക് കാരണമെന്നും പറയപ്പെടുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക