'അച്ചായന്' അവന്റെ പെങ്ങളെ/ഭാര്യയെ ആരെങ്കിലും തൊട്ടാല്‍ കൈവെട്ടാനും
മടിക്കില്ല. (പെണ്ണ് 'അച്ചായന്' എന്നും െ്രെപവറ്റ് പ്രോപ്പര്‍ട്ടിയാണ്).
തന്നെയാവണം.
'അച്ചായന്' കൃത്യമായ ശരീരഭാഷയുണ്ട്. അത് മോഹന്‍ലാല്‍ അഭിനയിച്ചാല്‍ ഒന്നും
അത്ര ശരിയാവില്ല. സുരേഷ് ഗോപിയൊക്കെ ആണെങ്കില്‍ ഒപ്പിക്കാം (പക്ഷേ, ആ
ടീമിന് അഭിനയിക്കാന്‍ അറിയില്ല താനും).
'അച്ചായന്' രാഷ്ട്രീയം 'സത്യാവിശ്വാസം' പോലെയാണ്. ഒരിടത്ത് ഉറച്ചുപോയാല്‍
പിന്നെ കൊക്കിന് ജീവന് പോകുന്നതാണ് കണക്ക്. അതിന് പാര്‍ട്ടിയൊന്നും
പ്രശ്നമല്ല. 'നമ്മടെ' ആളായിരിക്കണം.
'അച്ചായന് കലാസാഹിത്യം എന്നീ മേഖലകളില്‍ ഡാന്‍സ് കളിക്കുന്ന മമ്മൂട്ടിയുടെ
മെയ്വഴക്കമേയുള്ളൂ. 'എന്തോത്തിനാ ഈ പാട്ടും കൂത്തും ഒക്കെ? ആ പണം കൊണ്ട്
ഒരു സെന്റ് സ്ഥലം കൂടി വാങ്ങിയിടരുതോ?' എന്നതാണ് ചിന്ത.
'അച്ചായന്' ദേഹത്ത് ഒട്ടുപാലിന്റെ മണവും അല്പം കള്ളിന്റെ മണവും ഒന്നും
പൊതുസമൂഹത്തില്‍ എത്തുമ്പോഴും അത്ര പ്രശ്നമായി തോന്നാറില്ല. 'ഇത്തിരി
സ്പ്രേ അടിച്ച് പോ മനുഷ്യാ...' എന്ന് അവള് പറഞ്ഞാലും അച്ചായന്
കൂട്ടാക്കാറില്ല.
പിന്നെ, 'അച്ചായന്' കോട്ടയത്ത് അന്യം നിന്ന് പോകുന്ന ഒരു ജീവിവര്‍ഗ്ഗമാണ്.
(അച്ചായന് ചരിത്രമെഴുതാന്‍ പ്രേരണയായ ബിനോ ചീരംകുഴിയുടെ ഓഫ്റോഡ് ഫോര്‍വീല്‍ റേസിംഗ് ഫോട്ടോസ് )