Image

ക്യൂബ- സഞ്ചാരികളുടെ പറുദീസ (യാത്ര­- ഏഴ്: ജോണ്‍ ഇളമത)

Published on 20 September, 2016
ക്യൂബ- സഞ്ചാരികളുടെ പറുദീസ (യാത്ര­- ഏഴ്: ജോണ്‍ ഇളമത)
പിറ്റേന്ന്് പ്രഭാതമായപ്പോള്‍ കര കണ്ടു തുടങ്ങി.കപ്പല്‍ തുറമുഖത്തിന്‍െറ ഉള്‍ക്കടലിലേക്ക് പ്രവേശിച്ചു.തലകുത്തി കിടക്കുന്ന ക്യൂബയുടെ കിഴക്കേ തീരം,കരീബിയന്‍ കടലിനെ നോക്കി കിടന്നു.സീന്‍ ഫിഗൂസ്! ആദ്യകാല കുടിയേറ്റക്കാരുടെ പ്രധാന താവളങ്ങളിലൊന്ന് ശാന്തമായ തീരങ്ങള്‍,തിരകളുടെ ആലിംഗനത്തില്‍ നിര്‍വൃതി പൂണ്ടു കിടക്കുന്നു.എന്നാല്‍ ചിലപ്പോഴെക്കെ അലറി അടുക്കുന്ന അറ്റ്‌ലാന്‍റക്കിനു മുമ്പില്‍ ഈ തുറമുഖം വിറച്ചു നിന്നിട്ടുണ്ട് ചുഴിയും,നുരയുമുതിര്‍ത്തി "കള്ളിയങ്കാട്ടു നീലി'യെപ്പോല പാഞ്ഞടുക്കുന്ന ടൊര്‍ണേഡോ ചുഴലിക്കാറ്റ് വല്ലപ്പോഴുമൊരിക്കല്‍ ഈ തുറമുഖത്തിന് ഭീഷണിയായിട്ടുണ്ട്.

പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ യാത്ര ആരംഭിച്ചു.ചൂടുള്ള കടല്‍ക്കാറ്റ് ഞങ്ങളെ എതിരേറ്റു.സഥിരം കസ്റ്റംസ് സെക്യൂറിറ്റി ചെക്കപ്പിനു ശേഷം ഞങ്ങള്‍ ടൂറിസ്റ്റ് ബസ്സിലെത്തി.ഇത്തവണഗൈഡ് ഒരു ആഫ്രിക്കന്‍ വംശജയായിരുന്നു.സ്പാനിഷ് ചേരുവയുള്ള ഒരു എണ്ണക്കറുമ്പി. സ്പാനിഷ് ആക്‌സന്‍റിലുള്ള ഇംഗ്­തീഷില്‍ അവര്‍ വിവരണം ആരംഭിച്ചു.ഞങ്ങള്‍ തൂറമുഖ തീരത്തെ മനോഹരമായ ഒരു സൗധം ദര്‍ശിക്കാനാണ് ആദ്യം പോയത്. "പലാസിയോ ഡി വല്ലേ',മനോ ഹരമായ ദൃശ്യം.നീണ്ടുപരന്നു വിസ്തൃതമായ നീല തടാകക്കരയില്‍ സ്വപ്നങ്ങള്‍ ഉറങ്ങുന്ന കൊട്ടാരതുല്ല്യമായ ഒരു സൗധം.ദൂരെ ദൂരെ കര കാണാം.കരക്കപ്പുറം നിഴല്‍ പോലെ നീലാകാശത്തെയും നിലക്കടലിനെയും മുട്ടി മലനിരകളുടെ അവ്യക്ത ദൃശ്യം,പ്രകൃതി എന്ന ചിത്രകാരന്‍ വരച്ചിട്ട എണ്ണഛായാചിത്രം പോലെ.

ഈ രമ്യഹര്‍മ്മം,ആയിരത്തി തൊള്ളായിരത്തി പതിനേഴില്‍ ധനാഠ്യനായഒരു സ്പാനിഷ് പഞ്ചസാര വ്യവസായി പണികഴിപ്പിച്ചിട്ടുള്ളതാണ്.ക്യൂബയിലെ കരിമ്പിന്‍ തോട്ടങ്ങളും,പുകയില തോട്ടങ്ങളും ഒരു കാലത്ത്, ലേകവാണിജ്യത്തിന്‍െറ സിരാകേന്ദ്രമായിരുന്നു.ലഹരികളുടെ മായാവലയം തീര്‍ക്കുന്ന കരിമ്പിന്‍ നീരില്‍ നിന്നുള്ള റമ്മും,പുകയിലയുടെ മാസ്മരിക ലഹരിയും മദ്ധ്യകാലഘട്ടങ്ങളില്‍ യൂറോപ്പിനെ പ്രകമ്പനം കൊള്ളിച്ചിരുന്നു എന്ന തെളിവുകള്‍ തന്നെ യൂറോപ്പില്‍ അക്കാലങ്ങളിലിലുണ്ടായ കുടിയേറ്റ മത്സരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. നാവിക വിദഗ്ദ്ധരായ സ്‌പെയിനും,പോര്‍ട്ടുഗല്ലും,ആദ്യകാലങ്ങളില്‍ മുമ്പിട്ടു നിന്നു എങ്കില്‍ തന്നെ പില്‍ക്കാലളില്‍ ഫ്രഞ്ചും,ഡച്ചും,ബ്രിട്ടീഷും അവരെ പിന്നിലാക്കി.

ആയിരത്തി എണ്ണൂറ്റി പത്തൊമ്പതില്‍ വന്നെത്തിയ ഫ്രഞ്ചും,സപാനിഷും കുടിയേറ്റക്കാരാണ് സീന്‍ഫീഗൂസ് തുറമുഖ പട്ടണത്തിന്‍െറ ആരംഭ ശില്പികള്‍.ടയാനോ എന്ന റെഡിന്ത്യന്‍ ഗോത്രവര്‍ഗ്ഗത്തെ കൊന്നും,അടിമകളാക്കിയും, ആയിരുന്നു ആരംഭകാലങ്ങളില്‍യൂറേപ്യരുടെ മുന്നേറ്റമിവിടെ.പൊന്നു തേടി വന്ന യൂറോപ്യര്‍ അത് വേണ്ടവിധം കിട്ടാതെ വന്നപ്പോള്‍ആഫ്രിക്കന്‍ വനാന്തരളില്‍ നിന്ന് കറുത്ത വഗ്ഗക്കാരായെ അടികമളെ കൊണ്ടുവന്ന്,കരിമ്പന്‍ തോട്ടങ്ങളും,പുകയില തോട്ടങ്ങളും നിര്‍മ്മിച്ച് പൊന്നിന്‍െറ പോരായ്മ നികത്തി ഒട്ടേറെ ധനം സംമ്പാദിച്ചുയൂറോപ്പിലേക്കു കടത്തി.

"കിഴക്കിന്‍െറ മുത്ത്' എന്നാണ് ക്യൂബക്കാര്‍ സീന്‍ഫിഗൂസിനെ വിശേഷിപ്പിക്കുന്നത്.ധാരാളം ഫ്രഞ്ചു കുടിയേറ്റക്കാര്‍ ഇവിടെ ഏറെയുണ്ട്.ഫ്രഞ്ചു വാസ്തുശില്‍പ്പ ചാതുര്യത്തെ വെളിപ്പെടുത്തുന്ന നിയോക്­താസിക്ക് നിര്‍മ്മാണ കല ഇവിടുത്തെ കെട്ടിടങ്ങളുടെ പ്രത്യേകതയാണ്.നീണ്ട വെള്ളമണല്‍ കടലോരവും,നീലക്കണ്ണാടി പേലുള്ള തീരങ്ങളും,മദ്യ സല്‍ക്കാരങ്ങള്‍ നല്‍കുന്ന ഹോട്ടലുകളും,വിദേശികളെ ഇവിടേക്ക് ഏറെ ആകര്‍ഷിക്കുന്നു. നീന്താനും,നീരാടാനും,മറ്റു പലവിധകടല്‍ വിനോദങ്ങള്‍ക്കും,കിഴക്ക് ജപ്പാന്‍ മുതല്‍ വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നു.സഞ്ചാരികളെ സദാ ഉന്മേഷരാക്കാന്‍ എത്തുന്ന പാട്ടുകാരും,ഡാന്‍സകാരും എവിടെയുമുണ്ട്.മുളംതണ്ടും,വലിയ കാട്ടുകായ്കള്‍ തുരന്ന് പൊള്ളയാക്കി തോല്‍ വലിച്ചു കെട്ടിയ വിവിധ തരം ചെണ്ടകളും,കിലുക്കങ്ങളും,പാട്ടിനെ കൊഴിപ്പിക്കുകയും,ഡാന്‍സുകരെ ഹരം പിടിപ്പിക്കുകയും ചെയ്യുമ്പോള്‍ നാമറിയാതെ അവരാടൊപ്പം തുള്ളി പോകുമെന്നതില്‍ അതിശയോക്തിയില്ല. സീന്‍ഫിഗൂസ് കൊയര്‍ വളരെ പ്രസിദ്ധമാണ്.തലമുറകളായി സംഗീതസന്ധ്യകള്‍ അരങ്ങേറി കൊണ്ടിരുന്ന ഒരു പഴയ തീയേറ്റര്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു.സ്പാനിഷ് കുടിയറ്റത്തിനു ശേഷം സ്ഥാപിച്ച മദ്ധ്യകാല ഫ്യൂഡലിസത്തിന്‍െറ സ്മാരകശിലയായി ആ തീയേറ്റര്‍ സഞ്ചാരികളായ ശ്രോതാക്കള്‍ക്കു മുമ്പില്‍ തുറക്കുന്നു.പഴയ കാല സംഗീതം അതേ രുപത്തിലും,താളത്തിലും ദിവസേനഇവിടെ അരങ്ങേറുന്നു.പ്രസിദ്ധരായ ക്യൂബന്‍ സംഗീത സംവിധായകരാല്‍ ചിട്ടപ്പെടുത്തിയ താളക്കൊഴുപ്പുള്ള ഗാനലഹരി ഒഴുകുന്ന താളത്തിലും,ചുവടു വെച്‌­നുള്ള ചെറു നൃത്തത്തിലും ഇത് ഇവിടെ അരങ്ങേറുബോള്‍ പഴയ മദ്ധ്യാലയൂറോപ്പിന്‍െറ ഏറ്റവും ശ്രദ്ധേയമായ കലാരൂപമാണ് നമ്മുടെ സ ്മരണയിലേക്കെത്തുന്നത്.

"ടെറി തേമസ് തിയേറ്റര്‍' എന്നാണ് ഇതിന്‍െറ നാമധേയം.ആയിരത്തിഎണ്ണൂറ്റി അറുപത്തി മൂന്നില്‍ വെനീസ്യുലയില്‍ നിന്നു കുടിയേറിയ ഐറിഷ് പാരമ്പര്യമുള്ള സ്പാനിഷ ്കാരനാണ്,ടറി തോമസ്. ദീനവും,ദണ്ഡവും,പട്ടിണിയും പരിവേഷവുമായി തിരഞ്ഞു തള്ളിയ അടിമകളെസഹായ വിലക്കു വാങ്ങി പരിരക്ഷിച്ച് മറിച്ചു വില്‍ക്കുകയായിരുന്നു,അയാള്‍ ആദ്യകാലങ്ങളില്‍.പിന്നീട് കരിമ്പു കൃഷിയിലും പഞ്ചസാര വ്യവസായത്തിലും വളര്‍ന്ന് "ഷുഗര്‍ ഡാഡി' ആയപ്പോള്‍ അദ്ദേഹത്തിന് ഒരു മോഹം ജനിച്ചു, "ഒരു ലക്വഷുറി തിയേറ്റര്‍''.അതിന്‍െറ പരിണത ഫലമാണ് ''ടെറി തോമ.സ് തിയേറ്റര്‍''.കുതിര ലാഡത്തിന്‍െറ ആകൃതിയില്‍ നാലു തട്ടുകളിലാണ് അതിന്‍െറ സംവിധാനം,എവിടെ നിന്നും പരിപാടികള്‍ ദര്‍ശിക്കത്തക്ക വിധം.

പത്തൊമ്പതാം നൂറ്റാണ്ടില്‍ "ബന്നി മൂര്‍'' എന്ന അതിപ്രശ്‌സതനായ ക്യൂബന്‍ സംഗീതജ്ഞന്‍െറ സംഗീത വിരുന്ന് ഈ തിയേറ്ററിനെ ഏറെ പ്രശസ്തമാക്കിയിട്ടുണ്ട്. താളമേള കൊഴുപ്പുള്ള "ബിഗ് ബാന്‍ഡ്' സംഗീത സന്ധ്യകള്‍ മുതലാളിമാരായ ധനാഠ്യരായ വെള്ളക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കരഘോഷങ്ങളുടെ തിളക്കമായിരിക്കാം അന്നത്തെ ഫ്യൂഡലിസത്തിന്‍െറ അനര്‍ഘമായ അന്ത്യനാളുകള്‍! ബന്നി മൂറിനെപ്പറ്റി മറ്റെരു രസകരമായ കഥ!, ആഫ്രിക്കയിലെ കൊങോ വനാന്തരത്തില്‍ നിന്ന് പിടിച്ചെടുക്കപ്പെട്ട ഒരു ഗാത്രരാജാവിന്‍െറ ഓമന പുത്രനായിരുന്നെത്രെ, മാന്ത്രിക സംഗീതജ്ഞനായ ഈ രാജകുമാരന്‍!

ഈ തീയേറ്ററിലെ സ്‌റ്റേജും,ഇരിപ്പിട സംവിധാനങ്ങളും മദ്ധ്യകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നവയാണ്. മുകള്‍ത്തട്ടിലും, താഴ്ത്തട്ടിലും മുന്‍നിര സിറ്റുകള്‍,സിഹാസനങ്ങള്‍ പോലെ കെട്ടി അലങ്കരിച്ചവയാണ്.അതു പ്രഭുക്കള്‍ക്കും,വിശിഷ് വ്യക്തികള്‍ക്കും വേണ്ടി നിര്‍മ്മിച്ചവയാണ്.അതില്‍ ചിലതൊക്കെ ഒരു ചെറിയ കുടുംബത്തിന് ഇരന്നു കാണത്തക്ക വിധവും സജ്ജമാക്കിയിട്ടുണ്ട്.ഇത്തരം തിയേറ്റുകളിലെയും,പൊതുജീവതത്തിലെ തരംതിരുവകളുമായിരിക്കല്ലേ.ക്യൂബന്‍ വിപ്ലവത്തിന്‍െറയും,കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ഉദയത്തിനു പിന്നിലുള്ളതെന്ന്് ചിന്തിക്കുന്നതിലെന്തു തെറ്റ്.

ദൃശൃകലയായ തെരുവു നാടകങ്ങള്‍ ആരംഭിച്ചത് പുരാതന ഗ്രീസിലാണ്.സോക്രട്ടീസിന്‍െറ കാലം മുതല്‍ അത് ആക്ഷേപഹാസ്യത്തിലും മറ്റ് അവതരപ്പിക്കപ്പെട്ട് സാമൂഹ്യ രാഷ്ട്രീയ സ്ഥിതിഗതികളെപ്പോലുംമാറ്റിമറിച്ചിട്ടുണ്ട്.അഖിലസും,അരിസ്‌റ്റോഫാനസും അത്തരം നാടകകലാരൂപത്തിന്‍െറ അലകും പിടിയും മാറ്റിമറിച്‌­നതായി പുരാതന ഗ്രീസു ചരിത്രത്തില്‍ നാം ദര്‍്­ടിക്കുന്നു.അതിന്‍െറ തുടര്‍ച്ചആയിരിക്കണം മദ്ധ്യാലയൂറോപ്പില്‍ "കോറ.്' എത്തിയിട്ടുള്ളത്.വലിയകത്തീഡ്രലുകളെയും,പള്ളികളെയും ലക്ഷ്യമിട്ട് ആയിരുന്നു ആദ്യകാലങ്ങളില്‍ അതിന്‍െറപ്രയാണം.അവ പില്‍ക്കാലങ്ങളില്‍ ആദ്ധ്യാത്മികതയില്‍ നിന്ന് വേര്‍തിരിഞ്ഞ് ഗായക സംഘങ്ങള്‍ പൊതു വേദികളില്‍,വലിയ തീയേറ്റുറകളില്‍ "കണ്‍സേര്‍ട്ട്' അല്ലെങ്കില്‍ സംഗീത സന്ധ്യകളായി രുപാന്തരപ്പെട്ടിട്ടുള്ളത്.അവയില്‍ വാദ്യോപകരണങ്ങളും,നൃത്തവും ചേര്‍ത്ത് സംഗീതസന്ധ്യയെ വീണ്ടും കൊഴിപ്പിച്ച് ആസ്വാദ്യകരമാക്കി.അക്കാലങ്ങളിലെ ഏറെ ഹരമുള്ള ഉല്­താസ സന്ധ്യകളും അതു തന്നെയായിരുന്നു.

ഫോട്ടോഗ്രാഫി: ശശികു­മാര്‍. 
ക്യൂബ- സഞ്ചാരികളുടെ പറുദീസ (യാത്ര­- ഏഴ്: ജോണ്‍ ഇളമത)
ക്യൂബ- സഞ്ചാരികളുടെ പറുദീസ (യാത്ര­- ഏഴ്: ജോണ്‍ ഇളമത)
ക്യൂബ- സഞ്ചാരികളുടെ പറുദീസ (യാത്ര­- ഏഴ്: ജോണ്‍ ഇളമത)
ക്യൂബ- സഞ്ചാരികളുടെ പറുദീസ (യാത്ര­- ഏഴ്: ജോണ്‍ ഇളമത)
ക്യൂബ- സഞ്ചാരികളുടെ പറുദീസ (യാത്ര­- ഏഴ്: ജോണ്‍ ഇളമത)
ക്യൂബ- സഞ്ചാരികളുടെ പറുദീസ (യാത്ര­- ഏഴ്: ജോണ്‍ ഇളമത)
ക്യൂബ- സഞ്ചാരികളുടെ പറുദീസ (യാത്ര­- ഏഴ്: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക