Image

ഏര്‍ളി വോട്ടിംഗ് നല്‍കുന്ന സൂചനകള്‍ - ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 22 September, 2016
ഏര്‍ളി വോട്ടിംഗ് നല്‍കുന്ന സൂചനകള്‍ - ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 46 ദിവസം ശേഷിക്കെ വോട്ടര്‍മാരുടെ മനസറിയാന്‍ പല ശ്രമങ്ങളും നടക്കുന്നു. ഇവയില്‍ സുപ്രധാനം ഏര്‍ളി വോട്ടിംഗിലെ ചായവ് എങ്ങോട്ടാണെന്ന് കണ്ടുപിടിക്കുകയാണ്. ആദ്യം ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് നോര്‍ത്ത് കരോലിന, അയോവ, ഒഹായോ എന്നീ സംസ്ഥാനങ്ങളിലാണ്. നോര്‍ത്ത് കരോലിനയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും അയോവയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രമ്പിനുമാണ് ഏര്‍ളി വോട്ടിംഗ് സാദ്ധ്യതകള്‍ എന്നാണ് വിശകലനം. ഒഹായോവില്‍ ഏര്‍ളി വോട്ടിംഗ് ബാലറ്റുകള്‍ക്ക് മുമ്പെങ്ങും ഇല്ലാത്ത ആവശ്യക്കാരാണ് ഉള്ളത്.

ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ നവംബര്‍ 8ന് നടക്കുന്ന തിരഞ്ഞെടുപ്പു ഫലത്തിന്റെ സൂചനകള്‍ ആണെന്ന് കരുതാനാവില്ല. എങ്കിലും ബാലറ്റ് ആവശ്യപ്പെടുക വഴി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന ഇവര്‍ നിശ്ചയമായും വോട്ടുചെയ്യുന്നവരായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇരു സ്ഥാനാര്‍ത്ഥികളുടെയും പ്രചരണ വിഭാഗങ്ങള്‍ വളരെ സൂക്ഷ്മമായി പരിശോധിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നത് ഇതിനാലാണ്.

ഏര്‍ളി വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ പരമ്പരാഗതമായി ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നിലാണ്. റിപ്പബ്ലിക്കനുകള്‍ യഥാര്‍ത്ഥ പോളിംഗ് ദിവസം കുറവ് നികത്തുന്നതില്‍ ശ്രദ്ധാലുക്കളാണ്. ഇപ്പോള്‍ നോര്‍ത്ത് കരോലിനയില്‍ ആബ്‌സെന്റീ ബാലറ്റിംഗ് പുരോഗമിക്കുന്നു. ഈയാഴ്ച ജോര്‍ജിയ, വിസ്‌കോണ്‍സില്‍, വെര്‍ജിനിയ എന്നീ സംസ്ഥാനങ്ങളിലും അടുത്തയാഴ്ച അയോവയിലും വോട്ടിംഗ് ആരംഭിക്കും.
നാല് വര്‍ഷം മുന്‍പ് ഏതാണ്ട് 45.6 ദശലക്ഷം വോട്ടര്‍മാര്‍(35%) ഏര്‍ളി വോട്ടിംഗ് നടത്തി.
നോര്‍ത്ത് കരോലിന ട്രമ്പിന് വിജയിച്ചേ മതിയാകൂ. ഇവിടെ 53,000 ല്‍ അധികം വോട്ടര്‍മാര്‍ ബാലറ്റ് ആവശ്യപ്പെട്ടു. ഇവരില്‍ 2,939 പേര്‍ വോട്ടു രേഖപ്പെടുത്തി തിരിച്ചയയ്ക്കുകയും ചെയ്തു. 2012 ല്‍ 47,313 പേരേ ഈ സമയത്ത് ബാലറ്റുകള്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ.

ഇതിനകം ബാലറ്റുകള്‍ മടക്കിയവരില്‍ 40% ഡെമോക്രാറ്റുകളാണ്. 33% റിപ്പബ്ലിക്കനുകളും, 2012 ല്‍ 43% വുമായി റിപ്പബ്ലിക്കനുകള്‍ മുന്നിലായിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോണി ഇവിടെ കഷ്ടിച്ച് ജയിച്ചു. നോര്‍ത്ത് കരോലിന ജയിക്കാതെ ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ ട്രമ്പ് നേടുക സംശയകരമാണ്.
അയോവയില്‍ ഏര്‍ളിവോട്ടിംഗ് ആരംഭിക്കുന്നത് സെപ്തംബര്‍ 29നാണ്. പക്ഷെ ഇതിനകം ആബ്‌സെന്റീ ബാലറ്റിന് 68,000 പേര്‍ അപേക്ഷിച്ചു കഴിഞ്ഞു. ഇവരില്‍ 60% (40,476) പേര്‍ ഡെമോക്രാറ്റുകളാണ്. 19% (13,011 പേര്‍) മാത്രമേ റിപ്പബ്ലിക്കനുകള്‍ ഉള്ളൂ. എന്നാല്‍ 2012 നെ അപേക്ഷിച്ച് ഡെമോക്രാറ്റുകളുടെ സംഖ്യ കുറവാണ്. അന്ന് 92,850 പേര്‍ ബാലറ്റ് ആവശ്യപ്പെട്ടിരുന്നു. 2008 ലും 2012ലും ശക്തമായ ഏര്‍ളി വോട്ടുകളുടെ പിന്‍ബലത്തില്‍ ബരാക്ക് ഒബാമ മുന്നില്‍ നിന്നു. എന്നാല്‍ തെരഞ്ഞെടുപ്പു ദിവസം പിന്നിലേയ്ക്ക് തള്ളപ്പെട്ടു. ഏര്‍ളി വോട്ടിംഗില്‍ നേടിയാലും 'യഥാര്‍ത്ഥ' വോട്ടെടുപ്പില്‍ പിന്നിലാവാം എന്നതിന് ഉദ്ദാഹരണമാണിത്. ഇത്തവണത്തെ ഏര്‍ളിവോട്ടിംഗ് കണക്കുകള്‍ ഉദ്ധരിച്ച് വോട്ടര്‍മാരില്‍ താല്‍പര്യം വളര്‍ത്തുന്നതില്‍ ഹിലരിയുടെ പ്രചരണസംഘം പരാജയപ്പെട്ടു എന്ന് റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മിറ്റി ആരോപിച്ചു. ആര്‍എന്‍സി 'പുറത്തിറങ്ങി വോട്ടു ചെയ്യൂ' എന്ന പ്രചരണ പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ്.

ഒഹായോവില്‍ 5,24,000 വോട്ടര്‍മാര്‍ ആബ്‌സെന്റി ബാലറ്റുകള്‍ ആവശ്യപ്പെട്ടു. 2012 ല്‍ ഇത്്, 4,85,000 ആയിരുന്നു. അന്ന് റിക്കാര്‍ഡ് 18 ലക്ഷം 70,000 വോട്ടുകളാണ് തപാലിലും നേരിട്ടും ലഭിച്ചത്. വര്‍ധന നടന്നത് തുടര്‍ന്നുള്ള ദിനങ്ങളിലായിരുന്നു. പാര്‍ട്ടി അനുസരിച്ചുള്ള അപേക്ഷാ വിവരങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടില്ല. ഒഹായോവില്‍ ഇതുവരെ ലഭിച്ച അപേക്ഷകളില്‍ വിദേശത്തുനിന്നും മിലിട്ടറി സേനാംഗങ്ങളില്‍ നിന്നും ഉള്ളത് 11,000 ആണ്. വോട്ടര്‍മാര്‍ക്ക് ഒക്ടോബറില്‍ ഒരു ദിവസം രജിസ്റ്റര്‍ ചെയ്ത് അന്നുതന്നെ വോട്ടു ചെയ്യാന്‍ അനുവദിക്കണം എന്ന സംസ്ഥാന അഭ്യര്‍ത്ഥന സുപ്രീംകോടതി കഴിഞ്ഞയാഴ്ച നിരാകരിച്ചു.

അ്ബ്രഹാം തോമസ് 

ഏര്‍ളി വോട്ടിംഗ് നല്‍കുന്ന സൂചനകള്‍ - ഏബ്രഹാം തോമസ്
Join WhatsApp News
Moothappan 2016-09-23 06:08:27

Early voting, recent shooting, rioting, looting, Hillary cheating are all contributing factors supporting a Trump beating Hillary scenario. Debating on Monday , chatting and rating , we will be celebrating a great America on November eight a tight fight. Right ?


Abraham Thomas 2016-09-23 08:15:24
Thanks Moothappan. I cannot say anything about the tightness of the election. In an election anything is possible. I have a balanced view of the situation. In my opinion if Trump does not act asap to get back the disgruntled Republicans and also make in-roads with Bernie supporters it will be difficult for him to win. Again the situation is volatile and either one get an upper hand.
Anthappan 2016-09-23 08:48:00
America is already great and you don't have to celebrate it. You better book a vacation home for your Trump and it will be a long vacation.  How many Republicans you see behind Trump? none/  How many Malayalees are supporting Trump? a lot. why Malayalees is Supporting Trump? Because they cannot think about a woman becoming President of this country? Who get killed in US by police shooting (According to data compiled by The Washington Post, 50 percent of the victims of fatal police shootings were white, while 26 percent were black. The majority of these victims had a gun or "were armed or otherwise threatening the officer with potentially lethal force," )  Did FBI or Senate committee prove that Hillary is doing something wrong? none .  You take a break Muthaappa and come back after Nove 8th
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക