Image

റിഹേഴ്‌­സല്‍ ക്യാമ്പിന്റെ ജാതകം (അഷ്ടമൂര്‍ത്തി)

Published on 21 September, 2016
റിഹേഴ്‌­സല്‍ ക്യാമ്പിന്റെ ജാതകം (അഷ്ടമൂര്‍ത്തി)
റിഹേഴ്‌സല്‍ ക്യാമ്പ് എന്ന നോവല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിയ്ക്കാന്‍ തിരഞ്ഞെടുത്തതും പിന്നീട് ചില അവിചാരിതമായ സാഹചര്യങ്ങള്‍ വഴി അത് നടക്കാതെ പോയതും ഒരു ലേഖനത്തില്‍ മുമ്പ് പരാമര്‍ശിച്ചിട്ടുണ്ട്. കയ്യെഴുത്തു പ്രതി പരിക്കൊന്നും കൂടാതെ തിരിച്ചു കിട്ടിയതോടെ ഇനിയെന്തു വേണം എന്ന വിചാരമായി. ഏതെങ്കിലും ആനുകാലികത്തില്‍ ഖണ്ഡശ്ശഃ

പ്രസിദ്ധീകരിച്ചു വരണമെങ്കില്‍ അന്ന ് അത്രയധികം പ്രസിദ്ധീകരണങ്ങളില്ല. എങ്ങനെയെങ്കിലും പുസ്തകമാക്കാം എന്നു വെച്ചാല്‍ അന്ന ് ഇന്നത്തെയത്ര പ്രസാധകരുമില്ല. പോരാത്തതിന് പുതിയ ഒരെഴുത്തുകാരന്റെ കൃതി പ്രസിദ്ധീകരിയ്ക്കാനോ പുസ്തമാക്കാനോ ആരും തയ്യാറാവുകയുമില്ല.

കയ്യെഴുത്തുപ്രതി കയ്യില്‍ വെച്ച് കുറച്ചു മാസങ്ങള്‍ ഇരുന്നു.

അപ്പോള്‍ അതാ വരുന്നു കുങ്കുമം നോവല്‍ മത്സരത്തിന്റെ പരസ്യം. ഒന്നാം സമ്മാനം ­11,111 രൂപ. രണ്ടാം സമ്മാനം ­ 5001 രൂപ. 1981­ലാണ്. നാലക്കശമ്പളം, മൊസേക്കിട്ട നിലം ഒക്കെ സമ്പന്നതയുടെ ലക്ഷണമായി കരുതിയിരുന്ന കാലമാണ്. എന്നിട്ടും അയയ്ക്കണോ വേണ്ടേ എന്നു

തീരുമാനമെടുക്കാന്‍ ഞെരുങ്ങി. കുങ്കുമത്തിലാണെങ്കില്‍ എന്‍. വി. വീണ്ടും പത്രാധിപരായി എത്തിയിരിയ്ക്കുന്നു. കൂട്ടുകാര്‍ ഇടപെട്ടു. ഒടുവില്‍ അയയ്ക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ പണിയുണ്ട്. സാധനത്തിന്റെ മൂന്നു പ്രതികള്‍ വേണം. രണ്ടു കാര്‍ബണ്‍ വെച്ച് എഴുതുക തന്നെ.

ഏടത്തിയമ്മയുടെ തുന്നല്‍ മെഷീനാണ് എഴുത്തുമേശ. ഹിന്ദുസ്താന്‍ ന്യൂസ് പ്രിന്റില്‍ ജോലിയെ ടുത്തിരുന്ന കൂട്ടുകാരന്‍ വാസുദേവന്‍ കടലാസ്സ് കൊണ്ടുവന്നു തന്നു. (കടലാസ്സില്ലാതെ തന്റെ എഴുത്തു മുടങ്ങാന്‍ ഞാന്‍ സമ്മതിയ്ക്കില്ല എന്ന ് അയാള്‍ ഇടയ്ക്കിടെ പ്രഖ്യാപിച്ചിരുന്നു.) ബോള്‍

പോയന്റ് പേന വേണം. അമര്‍ത്തിയെഴുതിയാലേ മൂന്നാമത്തെ പകര്‍പ്പ് വായിയ്ക്കാന്‍ പറ്റൂ. രാത്രി രണ്ടുമണിവരെയൊക്കെ കുത്തിയിരുന്ന ് പകര്‍ത്തിയെഴുത്തു തുടങ്ങി. എഴുതിത്തീര്‍ന്നപ്പോള്‍ എങ്ങനെ അത് അയച്ചുകൊടുക്കുമെന്നായി. വാസുദേവന്‍ തന്നെ സഹായത്തിനെത്തി. അപ്പോ

ഴേയ്ക്കും നാട്ടിലേയ്ക്കു മാറ്റം കിട്ടിയ അയാള്‍ പുസ്തകത്തിന്റെ മൂന്നു പ്രതികളും താങ്ങിപ്പിടിച്ച് വണ്ടി കയറി.

മാസങ്ങള്‍ കടന്നുപോയി. ഒരു ദിവസം ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസിലേയ്ക്ക് ഒരു കമ്പി. ഇഛചഏഞഅഠഡഘഅഠകഛചട എഛഞ ഠഒഋ അണഅഞഉ. അത് എന്റെ ബീകോം സഹപാഠി സലാമിന്റേതാണ്.

അപ്പോഴാണ് അങ്ങനെയൊരു മത്സരത്തിന് നോവല്‍ അയച്ചിരുന്നല്ലോ എന്ന ് ഓര്‍മ്മ വരുന്നത്.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കുങ്കുമത്തില്‍നിന്ന ് എന്‍. വി. കൃഷ ്ണവാരിയരുടെ വിശദമായ കത്ത് അപ്പോഴാണ് രണ്ടാം സമ്മാനമാണ് കിട്ടിയിരിയ്ക്കുന്നത് എന്ന ് മനസ്സിലായത്. നിരാശ തോന്നി.

സമ്മാനം വാങ്ങാന്‍ ലീവെടുത്ത് നാട്ടില്‍ പോവണ്ട എന്ന് തീരുമാനിച്ചു. കോഴിക്കോട്ടു പോയി സമ്മാനം വാങ്ങിവരണമെന്ന ് അച്ഛന് കത്തയച്ചു. തനിയ്ക്കു വേണമെങ്കില്‍ പോയി വാങ്ങിക്കോളൂ, ഇതിനു വേണ്ടി ഞാന്‍ കോഴിക്കോട്ടേയ്ക്കില്ല എന്ന് അച്ഛന്‍. ഇതൊന്നും ചില്ലറക്കാര്യമല്ല, പോയി

വാങ്ങണം എന്ന ് ഞങ്ങളുടെ ഗുരു ടി. എം. പി. നെടുങ്ങാടി മാഷ ്. വരണം എന്ന ് കൊല്ലത്തുനിന്ന ് ഫോണ്‍. ഒടുവില്‍ മേലാവിയോട് ലീവു ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു. Oh, you write books! So you will be making lot of money എന്ന ് മേലാവിയുടെ അത്ഭുതം കലര്‍ന്ന മറുപടി. പണമുണ്ടാക്കുന്ന എഴുത്തുകാരനോട് ഗുജറാത്തി ബോസിനുണ്ടായ ബഹുമാനം. ലീവ് അനുവദിയ്ക്കപ്പെട്ടു.

ഒന്നാം സമ്മാനം എന്റെ നാട്ടുകാരി തന്നെയായ വത്സലാ കൃഷ ്ണനായിരുന്നു. ആത്മാര്‍പ്പണം എന്ന നോവല്‍ കേരളത്തിലെ തമിഴ് ബ്രാഹ്മണകുടുംബം പശ്ചാത്തലത്തിലുള്ളത്.

വത്സല എന്റെ ഒരോപ്പോളുടെ സഹപാഠിയായിരുന്നു. വളരെ കാലത്തിനു ശേഷം ഞങ്ങള്‍ കോഴിക്കോട്ടെ വേദിയില്‍ വെച്ച് കണ്ടുമുട്ടി. ചടങ്ങു തുടങ്ങി. വിധികര്‍ത്താക്കളിലൊരാളായ ജനാര്‍ദ്ദനക്കുറുപ്പ് തനിയ്ക്ക് നാടകത്തിന്റെ അസുഖമുണ്ടായിരുന്നതു കൊണ്ട ് റിഹേഴ്‌­സല്‍ ക്യാമ്പിനോട് കുറച്ചധികം ചായ്‌­വുണ്ടായിരുന്നു എന്നും പക്ഷേ ഭൂരിപക്ഷാഭിപ്രായത്തിനു വഴങ്ങുകയായിരുന്നു എന്നും രണ്ടാം സമ്മാനം എന്ന കാര്യം അഷ്ടമൂര്‍ത്തി മറക്കണമെന്നും ഒന്നാം സമ്മാനം തന്നെ കിട്ടിയതായി കണക്കാക്കണമെന്നും പറഞ്ഞു. എങ്ങനെ കണക്കാക്കാനാണ്! 6110 രൂപയുടെ വ്യത്യാസമില്ലേ? സ്വര്‍ണ്ണം പവന് 1500 രൂപയോ മറ്റോ വിലയുള്ള കാലമാണ്. നാലു പവന്റെ വ്യത്യാസം

എങ്ങനെ മറക്കാന്‍!

വത്സലാ കൃഷ ്ണന്റെ നോവലിനു ശേഷം കുങ്കുമത്തില്‍ റിഹേഴ്‌­സല്‍ ക്യാമ്പും വന്നു തുടങ്ങി. അത് ഏകദേശം തീരാറായ സമയത്ത് ഒരിയ്ക്കല്‍ കൊല്ലത്തു പോയി. എന്‍. വി. യെ കപ്പോള്‍ നോവല്‍ എന്തു ചെയ്യാനാണ് ഉദ്ദേശിയ്ക്കുന്നത് എന്ന ് അന്വേഷിച്ചു. അപ്പോഴാണ് അതു

പുസ്തകമാക്കാമല്ലോ എന്ന ് ഞാന്‍ ചിന്തിയ്ക്കുന്നതു തന്നെ. ഒന്നും തീരുമാനിച്ചിട്ടില്ല എന്നു പറഞ്ഞു. ഡീസിയെ ചെന്നു കണ്ടോളൂ എന്ന ് എന്‍. വി. ഞാന്‍ കത്തു തരണോ എന്ന് ചോദ്യവും.

കയ്യോടെ കത്തെഴുതി വാങ്ങി കോട്ടയത്തേയ്ക്കു വണ്ടി കയറി.

ഡീസി കിഴക്കേമുറിയുടെ മുറി ഓടാമ്പലിട്ടിരിയ്ക്കുകയാണ്. ആള്‍ സ്ഥലത്തില്ലേ എന്ന അന്വേഷണത്തിന് വരും, ഊണു കഴിയ്ക്കാന്‍ പോയതാണ് എന്ന ് മറുപടി കിട്ടി. അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. ഡീസി ഏറെ വെകാതെ വന്നു, മുറി തുറന്ന ് അകത്തു കയറി. ഞാന്‍ പിന്നാലെ ചെന്നു. ഇരിയ്ക്കാന്‍ പറഞ്ഞു. പുസ്തകം മറിച്ചു നോക്കി നല്ല കയ്യക്ഷരമാണല്ലോ എന്ന് അഭിനന്ദ

നം. ഫൂള്‍സ്­കാപ്പില്‍ ഓരോ പേജിലുമുള്ള വരികള്‍ എണ്ണി നോക്കലും ആകെയുള്ള പേജുമായി പെരുക്കി അച്ചടിയില്‍ ഇത്ര പേജു വരും എന്നു കണക്കുകൂട്ടിപ്പറയലും ഞൊടിയിടയില്‍. അതിനിടെ തന്നെ ഫോണില്‍ വിളിച്ച സി. രാധാകൃഷ ്ണനോട് തന്റെ മുന്നില്‍ ഇരിയ്ക്കുന്നത് ആരാണെന്നറിയുമോ എന്ന അന്വേഷണം. ഫോണിലൂടെത്തന്നെയുള്ള പരിചയപ്പെടുത്തലും. അടുത്ത

നിമിഷം മാനേജര്‍ സത്യനെ വിളിച്ച് ഇത് നമ്മുടെ ബുക് ക്ലബ്ബില്‍ പെടുത്താമോ എന്ന ് അന്വേഷണം. വലിപ്പം അധികമാണെന്ന ് സത്യന്റെ മറുപടി. ഏതായാലും ഇതിവിടെ ഇരിയ്ക്കട്ടെ, വിവരം അറിയിയ്ക്കാം എന്നു തീര്‍പ്പ്. അതോടെ ഡീസിയുടെ മുറിവിട്ട് പുറത്തിറങ്ങി.

വിവരം അറിയിയ്ക്കാനും വൈകിയില്ല. ബോംബെയില്‍ തിരിച്ചെത്തിയതിനു ശേഷമാണ് അതു കിട്ടിയത്. സാമ്പത്തികഞെരുക്കം. അതുകൊണ്ട് പുസ്തകം പ്രസിദ്ധീകരിയ്ക്കാന്‍ വിഷമമുണ്ട്, വിതരണത്തിന് എടുക്കാം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍നിന്ന് 7500 രൂപ വായ്പ സംഘടിപ്പിയ്ക്കാം. കൂടെ ബാങ്കിന്റെ അപേക്ഷാ ഫോറവും. ഒപ്പിട്ട് അയച്ചാല്‍ മതി. ബാക്കിയെല്ലാം

അവിടെ ശരിയാക്കിക്കോളാം.

വേണ്ട എന്നു തീരുമാനിച്ചു. പണം കടം വാങ്ങി പുസ്തകമൊന്നും ഇറക്കേണ്ട കാര്യമില്ല. പദ്ധതിയില്‍നിന്ന ് പിന്‍വാങ്ങുകയാണ് എന്നറിയിച്ച് ഡീസിയ്ക്ക് എഴുതി. പക്ഷേ അധികം വൈകാതെ അവിടെനിന്ന ് കരാറിന്റെ കടലാസ്സുകളും ഇത് ഒരു പ്രത്യേക കേസ്സായി പരിഗണിച്ച് ഞങ്ങള്‍ തന്നെ പ്രസാധനം ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുന്നു എന്ന ് കത്തും കിട്ടി.

പിന്നെ കോപ്പികള്‍ കയ്യില്‍ കിട്ടുമ്പോഴാണ് പുസ്തകം ഇറങ്ങിയെന്നു തന്നെ അറിയുന്നത്.

കെട്ടും മട്ടും ഒന്നും മോശമായിരുന്നില്ല. പക്ഷേ അച്ചടിത്തെറ്റുകള്‍! അത് അശ്രദ്ധ കൊണ്ടാണെന്നു വെയ്ക്കാം. പക്ഷേ ശ്രദ്ധ അധികമായതിന്റെ ഫലമാണ് കൂടുതല്‍ കുഴപ്പമുണ്ടാക്കിയത്. ഞങ്ങളുടെ സമുദായത്തില്‍ അച്ഛന്റെ അനുജനെ അപ്ഫന്‍ എന്നാണ് വിളിയ്ക്കുക. അതില്‍ ഒരു കഥാപാത്രം

തന്റെ മരിച്ചുപോയ അപ്ഫനേപ്പറ്റി ചിന്തിയ്ക്കുന്നുണ്ട്. അത് ഉടനീളം തിരുത്തി അപ്പനാക്കിയിരിയ്ക്കുന്നു. എന്തൊരു പാണ്ഡിത്യം! ജാതി ചോദിയ്ക്കരുത്, പറയരുത് എന്നൊക്കെയാണല്ലോ അനുശാസനം. അതുകൊണ്ട ് കണ്ണടച്ചു സഹിച്ചു. അപ്പനെങ്കില്‍ അപ്പന്‍!

ആദ്യത്തെ പുസ്തകം കടിഞ്ഞൂല്‍ സന്താനത്തെ കയ്യിലെടുക്കുന്നതു പോലെയാണ് എന്നൊക്കെ വിവരമുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. കോരിത്തരിയ്ക്കുമത്രേ. ലോകം മുഴുവന്‍ ആ കുരുന്നില്‍ ഒതുങ്ങുമത്രേ. ജന്മം സഫലമായെന്നു തോന്നുമത്രേ. എന്തോ, എനിയ്ക്ക് അങ്ങനെ ഒന്നും ഏതായാലും തോന്നിയില്ല. അച്ചടിത്തെറ്റുകള്‍ ഉണ്ടാക്കിയ സങ്കടമാണാവണം കാരണം.

കഥ അവസാനിപ്പിയ്ക്കും മുമ്പ് ഒരു കാര്യം കൂടി പറയട്ടെ:

രണ്ടായിരത്തിനാലാമാണ്ടില്‍ ഡീസി ബുക്‌­സ് നോവല്‍ കാര്‍ണിവല്‍ എന്ന പേരില്‍ കുറേ നോവലുകള്‍ പുനഃപ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്തു. കെ. പി. അപ്പന്‍, ഇ. വി. രാമകൃഷ ്ണന്‍ എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയാണ് നോവലുകള്‍ തിരഞ്ഞെടുത്തത്. ഘാതക

വധത്തിന്റെ പ്രസിദ്ധീകരണം മുതല്‍ 2004 വരെയുള്ള മലയാള നോവലിന്റെ 125 വര്‍ഷം. മലയാള നോവലില്‍ നാഴികക്കല്ലുകളായോ വഴിത്തിരിവുകളായോ കണക്കാക്കപ്പെടുന്ന 125 നോവലുകളാണ് ഉദ്ദേശിച്ചതെങ്കിലും ആകെ 84 നോവലുകളാണ് അവര്‍ തിരഞ്ഞെടുത്തത്. അതില്‍ ഒന്ന ് റിഹേഴ്‌­സല്‍ ക്യാമ്പ് ആയിരുന്നു. അതിനു മുമ്പേ നോവലിന് മറ്റൊരു പതിപ്പും ഇറങ്ങിയിരുന്നു. അതിലൊക്കെ മരിച്ചുപോയ അപ്ഫന് അപ്ഫനായിത്തന്നെ പുനര്‍ജ്ജന്മം ലഭിച്ചിരുന്നു എന്ന സന്തോഷം കൂടി ഇവിടെ പങ്കുവെയ്ക്കട്ടെ!

(കലാപൂര്‍ണ്ണ ഓണപ്പതിപ്പ്, 2016) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക