Image

മഹാ­ത്മ­ജി­ പ്രണമിച്ച പുല­യ­രാ­ജാ­വിന് കോള­ജ് കി­ട്ടാന്‍ 200 വര്‍ഷം, ഡോ. സുരേ­ഷ്കു­മാറിന് ബുദ്ധം ശരണം ഗച്ഛാമി! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 19 September, 2016
മഹാ­ത്മ­ജി­ പ്രണമിച്ച പുല­യ­രാ­ജാ­വിന് കോള­ജ് കി­ട്ടാന്‍ 200 വര്‍ഷം, ഡോ. സുരേ­ഷ്കു­മാറിന് ബുദ്ധം ശരണം ഗച്ഛാമി! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
മഹാ­ത്മജി "പുല­യ­രാ­ജാവ്' എന്നു വിളിച്ച അയ്യന്‍കാ­ളി­യുടെ സ്വപ്നം സ്വന്തം സമു­ദാ­യ­ത്തില്‍ ""പത്തു ബി.എ.ക്കാര്‍ ഉണ്ടാ­കണം'' എന്നാ­യി­രുന്നു. 

നൂറു­നൂ­റാ­യിരം ബിരു­ദ­ധാ­രി­ക­ളുണ്ട് ഇന്ന് അവ­രുടെ ഇട­യില്‍. എങ്കിലും കേര­ള­ത്തിലെ ആദ്യത്തെ കോളേജ് തുറന്ന് രണ്ടു നൂറ്റാണ്ടു കഴി­ഞ്ഞാണ് അവര്‍ക്കു സ്വന്ത­മാ­യൊരു കോളേജ് ഉണ്ടാ­കു­ന്നത് - പത്ത­നാ­പു­രത്ത് കുര്യോ­ട്ടു­മ­ല­യില്‍ "അയ്യന്‍കാളി മെമ്മോ­റി­യല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്'.

ടി.വി. സുരേ­ഷ്കു­മാര്‍ കൊല്ലം ജില്ല­യിലെ പന്ത­ളത്തു ജനിച്ചു. തിരു­വ­ന­ന്ത­പു­രത്തു പഠിച്ച് കോട്ട­യത്ത് എം.ജി. യൂണി­വേ­ഴ്‌സിറ്റി ലൈബ്ര­റി­യില്‍ ജോലി­ചെ­യ്യുന്ന അതേ സമു­ദാ­യാം­ഗ­മാണ്. പൊളി­റ്റി­ക്കല്‍ സയന്‍സില്‍ ഡോക്ട­റേറ്റും പോസ്റ്റ് ഡോക്ട­റല്‍ യോഗ്യ­ത­യു­മുണ്ട്. പബ്‌ളി­­ക്ക് അഡ്മിനിസ്്‌ട്രേ­ഷനില്‍ മാ­സ്്‌റ്റേഴ്‌സും­ ലൈബ്രറി സയന്‍സിലും വിദ്യാഭ്യാസ­ത്തിലും ബിരു­ദവു­മുണ്ട്. അധ്യാ­പ­ക­നായി ജോലി­ നേ­ടാന്‍ ശ്രമിച്ചു­, ന­ട­ന്നില്ല­. ദളി­തര്‍ക്ക് അത്തരം പ്രശ്‌ന­ങ്ങ­ളി­ല്ലാത്ത ബിഹാ­റില്‍ ഗയ­യിലെ കേന്ദ്ര സര്‍വ­ക­ലാ­ശാ­ല­യില്‍ അപേക്ഷ കൊടു­ത്തി­രി­ക്കുന്നു.

സുരേ­ഷിന്റെ പത്‌നി സുകു­മാരി ഗവണ്‍മെന്റ് സര്‍വീ­സില്‍ ഡോക്ട­റാണ്. ഹോമി­യോ­പ്പ­തി­യില്‍ ഡി.എം.ഒ. റാങ്കി­ല്‍ വീടി­ന­ടു­ത്തുള്ള മൂഴി­ക്കു­ള­ങ്ങ­ര­യില്‍ ജോലി­ചെ­യ്യുന്നു. ഒരു മകനും മകളും. നവീന്‍ ബംഗ­ളൂ­രു­വിലെ ശ്രീ ശ്രീ രവി­ശ­ങ്കര്‍ ആയുര്‍വേദ മെഡി­ക്കല്‍ കോള­ജില്‍ അഡ്മി­ഷന്‍ നേടി. നമിത പ്‌ളസ് വണ്‍. ഡല്‍ഹി­യില്‍ സെന്റ് സ്റ്റീഫന്‍സിലോ ലേഡി ശ്രീറാം കോള­ജിലോ പഠിച്ച് സിവില്‍ സര്‍വീ­സില്‍ പ്രവേ­ശി­ക്ക­ണ­മെ­ന്നാണു മോഹം.

മോഹ­ങ്ങള്‍ക്ക് അതി­രി­ല്ലാതെ വള­രാന്‍ കഴി­ഞ്ഞു­വെ­ന്നതാണ് അയ്യന്‍കാളി ജനിച്ച് ഒന്ന­ര നൂറ്റാ­ണ്ടു­കൊണ്ട് അദ്ദേ­ഹ­ത്തിന്റെ സമു­ദാ­യ­ത്തിനു കൈവന്ന സൗഭാഗ്യം. എന്നാല്‍, അംബേ­ദ്കര്‍ക്കും ശ്രീനാ­രാ­യണ ഗുരു­വിനും ഒപ്പം ഇന്ത്യ­യിലെ നവോ­ത്ഥാന നായ­ക­രില്‍ ഒരാ­ളായ അയ്യന്‍കാ­ളി­യുടെ സമു­ദാ­യ­ത്തിന് അത്ര­മാ­ത്രമേ വള­രാന്‍ കഴി­ഞ്ഞുള്ളൂ എന്നത് ആരെയും അമ്പ­ര­പ്പിക്കും. കേരള നവോ­ത്ഥാ­ന­ത്തിന് എന്തു­പറ്റി? സുരേഷ് ചവി­ട്ടി­ക്ക­യ­റിയ പട­വു­ക­ള്‍ അവ­സാനി­ച്ചു­വോ?

അടി­മ­ വേ­ലയും അയി­ത്തവും നട­മാ­ടി­യി­രുന്ന തിരു­വി­താം­കൂ­റിലാണു സുരേ­ഷിന്റെ അച്ഛ­ന­മ്മ­മാ­രായ വെളു­ത്ത­കുഞ്ഞും കുഞ്ഞി­ക്കു­ട്ടിയും ജനി­ച്ചത്. നായര്‍-നമ്പൂ­തിരി ദുഷ്പ്ര­ഭുത്വം തീണ്ടാ­പ്പാ­ട­കലെ നിറു­ത്ത­പ്പെ­ട്ടി­രുന്ന സമു­ദാ­യ­മാ­യി­രുന്നു അവ­രു­ടേത്. സ്ത്രീകള്‍ക്ക് മാറു മറ­യ്ക്കാനോ സ്വര്‍ണാ­ഭ­രണം അണി­യാനോ അനു­വാ­ദ­മു­ണ്ടാ­യി­രു­ന്നില്ല. വിദ്യാ­ല­യ­ങ്ങ­ളില്‍ പ്രവേ­ശ­ന­ത്തിന്റെ കാര്യം പറ­യാ­നു­മില്ല. ജന്മ­സ്ഥ­ല­മായ തിരു­വ­ന­ന്ത­പു­രത്തെ വെങ്ങാ­നൂ­രില്‍ അയ്യന്‍കാളി സ്ഥാപിച്ച സ്കൂളിന് സവര്‍ണര്‍ തീവ­ച്ചു­ക­ളഞ്ഞു.

അക്ഷരം പഠി­ച്ചി­ട്ടി­ല്ലെ­ങ്കിലും കര്‍മ­കു­ശ­ല­തയും തല­യെ­ടുപ്പുമുണ്ട­­ായി­രുന്നു അയ്യന്‍കാളിക്ക്. പൊതു­നി­ര­ത്തില്‍ നിര്‍ബാധം സഞ്ച­രി­ക്കാ­നുള്ള അവ­കാ­ശ­ത്തി­നു­വേണ്ടി സ്വന്ത­മായി വില്ലു­വണ്ടി വാങ്ങി അതില്‍ സഞ്ച­രിച്ച ആളാ­യി­രുന്നു അദ്ദേഹം. വഴി­ത­ടഞ്ഞ നായ­ന്മാരെ അയ്യന്‍കാ­ളിയും അനു­ച­ര­ന്മാ­രും­കൂടി അടി­ച്ചോ­ടിച്ചു. ജന്മി­മാ­രോടു പ്രതി­ഷേ­ധിച്ച് വയ­ലേ­ല­ക­ളില്‍ പണി­മു­ടക്കു പ്രഖ്യാ­പിച്ചു. ഒരു വര്‍ഷം നീണ്ടു­നിന്നു ആ സമരം. പിന്നീട് പെണ്ണു­ങ്ങള്‍ സമരം ചെയ്ത് മാറു­മ­റ­യ്ക്കാന്‍ അനു­മതി നേടി. തിരി­ച്ച­റി­യാന്‍ ജന്മി­കള്‍ നിഷ്കര്‍ഷി­ച്ചി­രുന്ന കല്ലു­മാ­ല­കള്‍ അവര്‍ ഊരി­യെ­റിഞ്ഞു.

ഇതൊന്നും നേരി­ട്ട­റി­യാ­തെ­യാണ് നാല്പ­ത്തൊന്‍പതു വര്‍ഷം മുമ്പ് സുരേ­ഷ്കു­മാര്‍ പന്ത­ളച്ചു ജനി­ച്ചു­വീ­ഴു­ന്നത്. മുപ്പതു സെന്റ് കര­ഭൂമി, ഇരു­പതു പറ (രണ്ടേ­ക്കര്‍) നിലം. ""പത്തു പറ ഇപ്പോഴും എന്റെ പേരി­ലുണ്ട്'' -സുരേഷ് പറ­യുന്നു. ആറു മക്കള്‍. മൂന്നാണും മൂന്നു പെണ്ണും. അച്ഛന്‍ സി.പി.എം ഏരിയാ കമ്മി­റ്റി­യം­ഗ­മാ­യി­രുന്നു. ചേ­ട്ടന്‍ ടി.വി. രാധാക്യഷ്ണന്‍ ഗള്‍ഫി­ലാ­യി­രുന്നു, മരിച്ചു. പെങ്ങള്‍ ടി.കെ. സതി ഇപ്പോള്‍ സി.പി.എമ്മിന്റെ പന്തളം മുനി­സി­പ്പല്‍ ചെയര്‍പേ­ഴ്‌സന്‍. ഭര്‍ത്താവ് വിജയ­ന്‍ കുവൈറ്റി­ലും മകന്‍ സവി­ന്‍ മലേഷ്യയി­ലും. അനു­ജന്‍ ബിനുകു­മാര്‍ ദുബൈയി­ലാണ.്

പന്തളം തോട്ട­ക്കോണം ഹൈസ്കൂ­ളില്‍ പഠി­ക്കു­മ്പോള്‍ സുരേഷ് സ്കൂള്‍ ലീഡ­റാ­യി­രുന്നു. പന്തളം എന്‍.എസ്.എസ് കോള­ജില്‍നിന്നു ബി.എ. തിരു­വ­ന­ന്ത­പുരം കാര്യ­വട്ടം യൂണി­വേ­ഴ്‌സിറ്റി കാമ്പ­സില്‍ എം.എ ചെയ്യു­മ്പോള്‍ പൊളി­റ്റി­ക്കല്‍ സയന്‍സ് അസോ­സി­യേ­ഷന്‍ പ്രസി­ഡന്റാ­യി­രുന്നു. ഇപ്പോള്‍ കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണി­വേ­ഴ്‌സിറ്റി വൈസ് ചാന്‍സ­ല­റായ ജി. ഗോപ­കു­മാറും പ്രഫ. ജെ. പ്രഭാഷും അധ്യാ­പ­ക­രാ­യി­രുന്നു. അവിടെത്തന്നെ എം.ഫില്‍., പിഎച്ച്.ഡി. രജി­സ്ട്രാര്‍ ആയി­രുന്ന ഡോ. ജയ­ദേ­വ­ദാസ് ആയി­രുന്നു ഗൈഡ്. എം.ജി സര്‍വ­ക­ലാ­ശാ­ല­ാലൈബ്ര­റി­യില്‍ ജോലി­യിട്ട് 18 വര്‍ഷം. 2007ല്‍ എം.ജി സ്കൂള്‍ ഓഫ് ഇന്റര്‍നാ­ഷ­ണല്‍ റിലേ­ഷന്‍സ് ആന്‍ഡ് പൊളി­റ്റി­ക്‌സില്‍ പോസ്റ്റ് ഡോക്ട­റല്‍ ചെയ്തു. ഗൈഡ് ഡോ. കെ. എം. സീതി.

അധ്യാ­പ­ക­നാ­കാ­നാ­യി­രുന്നു മോഹം. എം.ജി.യില്‍ മറ്റു റിസര്‍വേ­ഷന്‍ സ്ഥാനാര്‍ഥി­കള്‍ ഇടി­ച്ചു­ക­യ­റി­യ­പ്പോള്‍ സുരേഷ് പിന്‍ത­ള്ള­പ്പെട്ടു. ദേവസ്വം ബോര്‍ഡ്, എന്‍.എസ്.എസ് കോള­­ജു­കള്‍ ഉള്‍പ്പെ­ടെ­യുള്ള സ്വകാ­ര്യ­മേ­ഖ­ല­യിലും ശ്രമിച്ചു. ""താങ്കള്‍ പര­മ­യോ­ഗ്യ­നാണ്. പക്ഷേ, ഇവിടെ ഞങ്ങ­ളുടെ കമ്യൂ­ണി­റ്റി­ക്കാണ് മുന്‍ഗ­ണന'' -മാനേ­ജ്‌മെന്റു­കള്‍ പറഞ്ഞു. പാലാ സെന്റ് തോമസ് കോള­ജില്‍ നിന്നു കിട്ടിയ മറു­പ­ടിയും ഇങ്ങ­നെ­ തന്നെ.

ഡോ. സുകു­മാരി എറ­ണാ­കുളം കാക്ക­നാ­ട്ടു­കാരി. മൂന്ന് സഹോ­ദ­ര­ന്മാര്‍. ഫിഷ­റീസ് ഡെപ്യൂട്ടി ഡയ­റ­ക്ട­റാ­യി­രുന്ന മൂത്ത സഹോ­ദ­രന്‍ ജി. അച്യു­തന്‍ മരിച്ചു. അനു­ജന്‍ എ.ടി.സുരേ­ഷ്കു­മാര്‍ ഹൗസിംഗ് ബോര്‍ഡ് ഉദ്യോ­ഗ­സ്ഥന്‍. ഭാര്യ വിജയം എസ്.സി/എസ്.ടി പ്രേരക്. അവര്‍ക്ക് ഒറ്റ പ്രസ­വ­ത്തില്‍ മൂന്നു പെണ്‍മ­ക്കള്‍ - അശ്വതി, അഞ്ജിത, ആതിര. മൂവരും എന്‍ജി­നീ­യ­റിംഗ് വിദ്യാര്‍ത്ഥി­നി­കള്‍. ഇളയ സഹോ­ദ­രന്‍ എ.ടി. സുനില്‍കു­മാര്‍ ഹൈക്കോ­ടതി ഉദ്യോ­ഗ­സ്ഥന്‍. ഭാര്യ വിധു­പ്രിയ ഗ്രാമീണ്‍ ബാങ്കില്‍.

അയ്യന്‍കാളി രൂപം­കൊ­ടുത്ത സാധു­ജന പരി­പാ­ലന സംഘം കാല­പ്ര­വാ­ഹ­ത്തില്‍ ഇല്ലാ­തെ­യായി. 1970ലാണ് മന്ത്രി പി.കെ. ചാത്തന്റെ നേതൃ­ത്വ­ത്തില്‍ കേരള പുല­യര്‍ മഹാ­സഭ എന്ന കെ.പി.എം.എസ് രൂപ­മെ­ടു­ക്കു­ന്നത്. 2013ല്‍ അതു പിളര്‍ന്നു. പുന്നല ശ്രീകു­മാര്‍ നേതൃത്വം കൊടു­ക്കുന്ന വിഭാ­ഗ­ത്തിന് പത്ത­നാ­പു­രത്ത് കോളേജ് നേടി­യെ­ടു­ക്കാ­നായി. എന്‍.കെ. നീല­ക­ണ്ഠന്‍ മാസ്റ്റര്‍ നയി­ക്കുന്ന ഇതര കെ.പി.എം.എസ് വല­ത്തോട്ടു ചാഞ്ഞു. മോഡി ഗവണ്‍മെന്റ് സ്മൃതി­മ­ണ്ഡ­പ­ത്തിനും ഗവേ­ഷണ പഠ­ന­കേ­ന്ദ്ര­ത്തി­നു­മായി അവര്‍ക്ക് 45 കോടി രൂപ സഹായം പ്രഖ്യാ­പിച്ചു.

കേര­ള­ത്തില്‍ ഏഴു ലക്ഷ­ത്തോളം വരും പുലയ സമു­ദാ­യാം­ഗ­ങ്ങള്‍. ഇവ­രില്‍ ചിലരും സാംബവ സമു­ദാ­യ­വു­മായി ചേര്‍ന്ന് സി.എസ്.ഡി.എസ് (ചേരമ സാംബവ ഡെവ­ല­പ്‌മെന്റ് സൊസൈറ്റി) എന്നൊരു സംഘ­ട­നയ്ക്കും 2013ല്‍ രൂപം­കൊ­ടുത്തു. അംഗ­സംഖ്യ മൂന്നു ലക്ഷ­ത്തോ­ള­മെന്ന് അതിന്റെ ഭാര­വാ­ഹി­കള്‍. ഈ പട­ല­പി­ണ­ക്ക­ങ്ങള്‍ക്കി­ട­യില്‍ സുരേ­ഷ് കു­മാ­റി­നെ­പ്പോ­ലു­ള്ള­വര്‍ ധര്‍മ­സ­ങ്ക­ട­ത്തിലും ധാര്‍മിക രോഷ­ത്തി­ലു­മാണ്.

അതു­കൊ­ണ്ടാണ് ശ്രീബു­ദ്ധന്റെ കാല­ടി­പ്പാ­ടു­ക­ളുള്ള ഗയ­യി­ലേക്ക് രക്ഷ­പ്പെ­ടാന്‍ സുരേ­ഷ്കു­മാര്‍ ശ്രമി­ക്കു­ന്നത്. ബുദ്ധം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി!
മഹാ­ത്മ­ജി­ പ്രണമിച്ച പുല­യ­രാ­ജാ­വിന് കോള­ജ് കി­ട്ടാന്‍ 200 വര്‍ഷം, ഡോ. സുരേ­ഷ്കു­മാറിന് ബുദ്ധം ശരണം ഗച്ഛാമി! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാ­ത്മ­ജി­ പ്രണമിച്ച പുല­യ­രാ­ജാ­വിന് കോള­ജ് കി­ട്ടാന്‍ 200 വര്‍ഷം, ഡോ. സുരേ­ഷ്കു­മാറിന് ബുദ്ധം ശരണം ഗച്ഛാമി! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാ­ത്മ­ജി­ പ്രണമിച്ച പുല­യ­രാ­ജാ­വിന് കോള­ജ് കി­ട്ടാന്‍ 200 വര്‍ഷം, ഡോ. സുരേ­ഷ്കു­മാറിന് ബുദ്ധം ശരണം ഗച്ഛാമി! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാ­ത്മ­ജി­ പ്രണമിച്ച പുല­യ­രാ­ജാ­വിന് കോള­ജ് കി­ട്ടാന്‍ 200 വര്‍ഷം, ഡോ. സുരേ­ഷ്കു­മാറിന് ബുദ്ധം ശരണം ഗച്ഛാമി! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാ­ത്മ­ജി­ പ്രണമിച്ച പുല­യ­രാ­ജാ­വിന് കോള­ജ് കി­ട്ടാന്‍ 200 വര്‍ഷം, ഡോ. സുരേ­ഷ്കു­മാറിന് ബുദ്ധം ശരണം ഗച്ഛാമി! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാ­ത്മ­ജി­ പ്രണമിച്ച പുല­യ­രാ­ജാ­വിന് കോള­ജ് കി­ട്ടാന്‍ 200 വര്‍ഷം, ഡോ. സുരേ­ഷ്കു­മാറിന് ബുദ്ധം ശരണം ഗച്ഛാമി! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാ­ത്മ­ജി­ പ്രണമിച്ച പുല­യ­രാ­ജാ­വിന് കോള­ജ് കി­ട്ടാന്‍ 200 വര്‍ഷം, ഡോ. സുരേ­ഷ്കു­മാറിന് ബുദ്ധം ശരണം ഗച്ഛാമി! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാ­ത്മ­ജി­ പ്രണമിച്ച പുല­യ­രാ­ജാ­വിന് കോള­ജ് കി­ട്ടാന്‍ 200 വര്‍ഷം, ഡോ. സുരേ­ഷ്കു­മാറിന് ബുദ്ധം ശരണം ഗച്ഛാമി! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാ­ത്മ­ജി­ പ്രണമിച്ച പുല­യ­രാ­ജാ­വിന് കോള­ജ് കി­ട്ടാന്‍ 200 വര്‍ഷം, ഡോ. സുരേ­ഷ്കു­മാറിന് ബുദ്ധം ശരണം ഗച്ഛാമി! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാ­ത്മ­ജി­ പ്രണമിച്ച പുല­യ­രാ­ജാ­വിന് കോള­ജ് കി­ട്ടാന്‍ 200 വര്‍ഷം, ഡോ. സുരേ­ഷ്കു­മാറിന് ബുദ്ധം ശരണം ഗച്ഛാമി! (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക