Image

"ആടുവിലാപം, വ്യായാമത്തിന്റെ അനിവാര്യത' മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തി

മണ്ണിക്കരോട്ട് Published on 15 September, 2016
"ആടുവിലാപം, വ്യായാമത്തിന്റെ അനിവാര്യത' മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തി
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ സെപ്റ്റംബര്‍ സമ്മേളനം 10-ാം ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്‌റ്റേറ്റ് ഹാളില്‍ സമ്മേളിച്ചു. മണ്ണിക്കരോട്ടിന്റെ അടുത്ത സമയത്ത് പ്രസിദ്ധീകരിച്ച ‘ആടുവിലാപം’ ‘വ്യായാമത്തിന്റെ അനിവാര്യത’ എന്നീ ലേഖനങ്ങള്‍ ചര്‍ച്ചചെയ്തു.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോട് ആരംഭിച്ചു. മണ്ണിക്കരോട്ട് കൂടിവന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. അതോടൊപ്പം ചര്‍ച്ചചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് ചുരുക്കമായി സംസാരിക്കുകയും ചെയ്തു. ചര്‍ച്ചയ്ക്ക് എ.സി. ജോര്‍ജ് ആയിരുന്നു മോഡറേറ്റര്‍.

തുടര്‍ന്ന് ‘ആടുവിലാപം’ എന്ന ലേഖനം അവതരിപ്പിച്ചു. ആമുഖമായി മണ്ണിക്കരോട്ട് ഈ ലേഖനം അടുത്ത സമയത്ത് പ്രസീദ്ധീകരിച്ചതാണെന്നും എങ്കിലും ചിലരെങ്കിലും ആവശ്യപ്പെട്ടതനുസരിച്ചാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നതെന്നും എടുത്തു പറഞ്ഞു. തുടര്‍ന്ന് ലേഖനം ആദ്യവസാനം വായിച്ചു. ഈ ലേഖനത്തിലൂടെ അമേരിക്കയിലെ മലയാളികളുടെ ജീവിതം അവലംബിച്ച് പല കൃതികള്‍ ഉണ്ടെന്നും ‘ആടുജിവിതം’ എന്ന നോവല്‍ വായിക്കാത്തവര്‍ക്കും അതെക്കുറിച്ച് അറിയാന്‍ കഴിഞ്ഞെന്നും അഭിപ്രായമുണ്ടായി. അമേരിക്കയിലെ മലയാളികളുടെ ജീവിതം ആസ്പദമാക്കി പല കൃതികള്‍ വായിച്ചിട്ടുണ്ടെന്ന് മോഡറേറ്റര്‍ എ.സി. ജോര്‍ജ് അറിയിച്ചു. എന്നാല്‍ ഗള്‍ഫില്‍നിന്ന് ‘ആടുജിവിതം’ എന്ന നോവല്‍ ഉണ്ടായതുപോലെ അമേരിക്കയില്‍നിന്ന് ഒരു കൃതി ഉണ്ടാകാന്‍ കഴിയുന്നതല്ലെന്നും സദസ്യര്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് സുരേഷ് ചീയേടത്ത് ‘വ്യായാമത്തിന്റെ അനിവാര്യത’ എന്ന പ്രബന്ധം അവതരിപ്പിച്ചു. വ്യായാമത്തിന്റെ അനിവാര്യത ഉദാഹരണങ്ങളും സ്ഥിതിവിവരക്കണക്കുകളുമായി അദ്ദേഹം സ്ഥിരീകരിച്ചു. അനാരോഗ്യത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് നാം ഉപേക്ഷവിചാരിക്കുന്ന വ്യായാമം. ഇന്ന് ശാസ്ത്രസാങ്കേതിക മേഖലയിലെ അതിവേഗത്തിലുള്ള വളര്‍ച്ചകൊണ്ട് മനുഷ്യര്‍ അലസരും മടിയരുമാകുകയാണ്. എപ്പോഴും കംപ്യുറ്റ്ടറും മൊബൈല്‍ ഫോണുമായോ സമയം ചിലവാക്കുന്നവര്‍ വ്യായാമത്തിന്റേയും അതുവഴി ഉണ്ടാകാവുന്ന അരോഗ്യത്തിന്റേയും കാര്യങ്ങള്‍ മറക്കുന്നു. അത് പല അസുഖങ്ങള്‍ക്കു കാരണമാകുകയും ചെയ്യുന്നു. വ്യായാമംകൊണ്ട് പല അസുഖങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് എല്ലാവരും മനസ്സിലാക്കണം. വ്യായാമത്തിന്റെ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അദ്ദേഹം അറിയിച്ചു.

ചര്‍ച്ചയില്‍ വ്യായാമത്തെക്കുറിച്ച് വളരെ പ്രയോജനപ്പെട്ട ഒരു പ്രബന്ധമാണ് സുരേഷ് അവതരിപ്പിച്ചതെന്ന് സദസ്യര്‍ അഭിപ്രായപ്പെട്ടു. പലരും തങ്ങളെക്കുറിച്ചാണോ ഈ പ്രബന്ധമെന്ന് സംശയിക്കുന്നതായി പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി മലയാളം സൊസൈറ്റിയുടെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്തു. അഘോഷവും അതോടൊപ്പം ഒരു സുവെനിയര്‍ പ്രസിദ്ധീകരിക്കണമെന്നും അഭിപ്രായമുണ്ടായി. അതിനുവേണ്ടി ജോസഫ് പൊന്നോലിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

തുടര്‍ന്നുള്ള പൊതുചര്‍ച്ച തികച്ചും സജീവമായിരുന്നു. പൊന്നു പിള്ള, എ.സി. ജോര്‍ജ്, കുര്യന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, സജി പുല്ലാട്, തോമസ് തയ്യില്‍, ടി.എന്‍. സാമുവല്‍, ജോസഫ് തച്ചാറ, ടോം വിരിപ്പന്‍, ജി. പുത്തന്‍കുരിശ്, സുരേഷ് ചീയേടത്ത്. തോമസ് വര്‍ഗ്ഗീസ്, ജോസഫ് പൊന്നോലി, ജോര്‍ജ് ഏബ്രഹാം, നൈനാന്‍ മാത്തുള്ള, കുര്യന്‍ മ്യാലിന്‍, ബാബു തെക്കേക്കര, ദേവരാജ് കാരാവള്ളില്‍, ജോര്‍ജ് മണ്ണിക്കരോട്ട്,, എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സെമിനാര്‍ പര്യവസാനിച്ചു. മലയാളം സൊസൈറ്റിയുടെ അടുത്ത സമ്മേളനം ഒക്ടോബര്‍ 9-നു നടക്കുന്നതാണ്.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217 
"ആടുവിലാപം, വ്യായാമത്തിന്റെ അനിവാര്യത' മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തി"ആടുവിലാപം, വ്യായാമത്തിന്റെ അനിവാര്യത' മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തി"ആടുവിലാപം, വ്യായാമത്തിന്റെ അനിവാര്യത' മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തി"ആടുവിലാപം, വ്യായാമത്തിന്റെ അനിവാര്യത' മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക