Image

ഓക്‌ലാന്‍ഡില്‍ സീറോ മലബാര്‍ സണ്‍ഡേ സ്‌കൂള്‍ ക്ലാസുകള്‍ ആരംഭിച്ചു

Published on 09 February, 2012
ഓക്‌ലാന്‍ഡില്‍ സീറോ മലബാര്‍ സണ്‍ഡേ സ്‌കൂള്‍ ക്ലാസുകള്‍ ആരംഭിച്ചു
ഓക്‌ലാന്‍ഡ്: ഓക്‌ലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ സണ്‍ഡേ സ്‌കൂള്‍ 2012 അധ്യയന വര്‍ഷത്തെ ക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം ദിവ്യരക്ഷക സഭ കേരള പ്രൊവിന്‍ഷ്യാള്‍ ഫാ. ജോയി പൂണോലി സിഎസ്എസ്ആര്‍ നിര്‍വഹിച്ചു. 

ഫെബ്രുവരി അഞ്ചിന് (ഞായര്‍) വൈകുന്നേരം എപ്‌സം കാത്തലിക് പള്ളിയില്‍ നടന്ന ചടങ്ങില്‍ മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയി തോട്ടങ്കര വചന സന്ദേശം നല്‍കി. പ്രവാസി ജീവിത സാഹചര്യത്തില്‍ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫാ. ജോയി പൂണോലി പ്രസംഗിച്ചു. 

ഫാ. ജോയി പൂണോലി, ഫാ. ജോയി തോട്ടങ്കര, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റെജി ചാക്കോ, ട്രസ്റ്റി പോള്‍ ജോസഫ്, അധ്യാപക പ്രതിനിധി ലിസ ജോണ്‍സണ്‍, രക്ഷാകര്‍തൃ പ്രതിനിധി ഷാജു ജോസഫ്, വിദ്യാര്‍ഥി പ്രതിനിധി റിയാ കോശി എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി. 

വിശുദ്ധ തോമാശ്ലീഹായിലൂടെ തലമുറകളായി കൈമാറി വരുന്ന വിശ്വാസ പാരമ്പര്യത്തെ സൂചിപ്പിക്കുംവിധം ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ ഓരോരുത്തരായി നിലവിളക്കില്‍നിന്ന് ദീപം പകര്‍ന്നു നല്‍കി. ഫാ. ജോയി പൂണോലിക്ക് സണ്‍ഡേസ്‌കൂളിന്റെ സ്‌നേഹോപഹാരം ഫാ. ജോയി തോട്ടങ്കര സമ്മാനിച്ചു. 

സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ പ്രദിക്ഷണത്തോടെ നടന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. ജോയി പൂണോലി മുഖ്യകാര്‍മികത്വം വഹിച്ചു. പാരിഷ് കൗണ്‍സില്‍ അംഗം ഷാലി ക്ലമന്റ് ഫാ. ജോയി പൂണോലിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സീറോ മലബാര്‍ മിഷന്റെ സ്‌നേഹോപഹാരം ട്രസ്റ്റി പോള്‍ ജോസഫ് നല്‍കി. 

റിപ്പോര്‍ട്ട്: റെജി ചാക്കോ

ഓക്‌ലാന്‍ഡില്‍ സീറോ മലബാര്‍ സണ്‍ഡേ സ്‌കൂള്‍ ക്ലാസുകള്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക