Image

ഡോഗ്‌സ് ഓണ്‍ കണ്‍ട്രി അഥവാ ശ്വാനരുടെ സ്വന്തം നാട് (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 29 August, 2016
ഡോഗ്‌സ് ഓണ്‍ കണ്‍ട്രി അഥവാ ശ്വാനരുടെ സ്വന്തം നാട് (ബ്‌ളസന്‍ ഹൂസ്റ്റന്‍)
തെരുവു നായ്ക്കള്‍ കേരളത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണിപ്പോള്‍. അതു കേരളത്തില്‍ ഒരു പ്രതിസന്ധി മാത്രമല്ല ആഭ്യന്തര പ്രശ്‌നം കൂടി ആയി മാറിയിരിക്കുകയാണിപ്പോള്‍. തെരുവു നായക്കളെ കൊല്ലണമെന്ന് അതിന്റെ കടി ഏറ്റവരും, കടി ഏല്‍ക്കാന്‍ സാദ്ധ്യതയുള്ളവരും, ഭയമുള്ളവരും, അവരുടെ ബന്ധുമിത്രാദികളും ഒരു വശത്ത് വാദിക്കുമ്പോള്‍ അവയെ യാതൊരുരീതിയിലും പീഡിപ്പിക്കരുതെന്ന് നായ പ്രമികളും അവരെ പിന്തുണയ്ക്കുന്നവരും പറയുന്നു. തെരുവു നായക്കളെ പൊതു നിരത്തില്‍ കണ്ടാല്‍ കല്ലെടുത്ത് എറിഞ്ഞോടിക്കുമ്പോള്‍ അതിന്റെ വായില്‍നിന്നു പുറപ്പെടുന്ന മധുരതരമായ ശബ്ദം കേട്ട് ആവേശത്തോടെ എറി ഞ്ഞിരുന്ന ആ കാലം കടന്നുപോയി. ഇന്ന് അതിനെ പാപ ചിന്തയോട് നോക്കുക പോലും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.
അങ്ങനെ തെരുവു നായ്ക്കള്‍ക്കുവേണ്ടിയും അവര്‍ക്ക് എതിരേയും കേരളം ഇന്ന് രണ്ടായിക്കൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ചയാണ് കാണാന്‍ കഴിയുക. ഇതില്‍ എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാരും ആരുടെ കൂടെ നില്‍ക്കണമെന്നറിയാതെ രാഷ്ട്രീയ പാര്‍ട്ടികളും വലഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ നായ്ക്കള്‍ക്കും സീറ്റ് സല്‍കണമെന്ന് പറയുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഭയപ്പെടുത്തുന്നത്. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സീറ്റു നല്‍കിയശേഷം വരുന്ന സീറ്റുകള്‍ നായക്കളേക്കാള്‍ കഷ്ടമായി പാര്‍ട്ടിക്കകത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഛോട്ടാ നേതാക്കന്മാര്‍ക്കു കൊടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പാര്‍ട്ടി നേതാക്കന്മാരെ ഇത് വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആക്കുമെന്നു തന്നെ പറയാം.

അങ്ങനെ തെരുവുനായ്ക്കള്‍ ഇന്ന് കേരളത്തില്‍ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. പണ്ടും തെരവു നായ്ക്കള്‍ കേരളത്തില്‍ പ്രതിസന്ധിയും പ്രശ്‌നങ്ങളും സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം വിവാദം ഉണ്ടാക്കിയിട്ടില്ലായിരുന്നു. പ്രായഭേദമന്യേ ആളുകളെ കേരളത്തിന്റെ അങ്ങോളമിങ്ങോളം അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന നായ്ക്കള്‍ കടിച്ചപ്പോള്‍ പഞ്ചായത്തു തലത്തിലും മുനിസിപ്പാലിറ്റി തലത്തിലും അവയെ പിടിക്കാന്‍ ഒരു സംവിധാനം ഒരിക്കല്‍ ഉണ്ടാക്കുകയുണ്ടായി. പട്ടിയെ പിടുത്തക്കാര്‍ എന്ന ഒരു അനൗദ്യോക തസ്തിക ഉടലെടുത്തത് അങ്ങനെ ആയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ ആ പ്രവര്‍ത്തിഒരു വിധം ഭംഗിയായി തന്നെ പോ യിക്കൊണ്ടിരുന്നപ്പോഴാണ് അതിനു മതിയായ രീതിയില്‍ ആളുകളെ കിട്ടാതെ വന്നത്.

നൂറു ശതമാനം സാക്ഷരതയിലേക്കു കേരളം വളര്‍ന്നപ്പോള്‍ പട്ടിയെ പിടുത്തക്കാര്‍ എന്ന തസ്തികയ്ക്ക് പോരായ്മ കണ്ട യുവാക്കള്‍ അതിലേക്കു വരാതെ ആയി. ഒപ്പം സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിഞ്ഞ സര്‍ക്കാരും തദ്ദേശസ്വയംഭരണ സ് ഥാപനങ്ങളും അതിനു­ള്ള നണം പിന്‍വലിക്കുകയും ചെയ്തതോടെ പട്ടിയെ പാടുത്തക്കാര്‍ എന്ന തസ്തിക ഇല്ലാതെ ആയി. അതോടെ കേരളത്തിലെ തെരുവു നായ്ക്കള്‍ സ്വതന്ത്രരും ആഹ്‌ളാദപൂരിതരുമായി മാറി. അതു മാത്രമല്ല അവരുടെ അംഗബലവും ക്രമാതീതമായി വര്‍ദ്ധിച്ചുകൊ ണ്ടിരുന്നു. ജനത്തിനെ ആക്രമിച്ചുകൊണ്ട് അവരുടെ ശക്തി തെളിയിച്ചപ്പോള്‍ ജനം അവയെ അടിച്ചമര്‍ത്തണമെന്ന് ആവശ്യപ്പെ ട്ടുകൊണ്ട് രംഗത്തുവന്നു. അക്കാലത്ത ഇന്നത്തേതുപോലെയുള്ള വലിയ നായപ്രേമികള്‍ ഇല്ലാതിരുന്നതുകൊണ്ട് ഒരു ഐക്യബോധത്തോടെയായിരുത്തു ജനം രംഗത്തെത്തിയത്. പട്ടിയെ പിടിക്കാന്‍ ആള്‍ക്കാരെ ആവശ്യമുണ്ട് എന്ന വന്‍ പരസ്യത്തോടെ സര്‍ക്കാര്‍ രംഗത്തു വന്നിട്ടും കേരളത്തിലെ ചിന്തിക്കുന്ന, വിദ്യാസമ്പന്നരായ, സമ്പൂര്‍ണ്ണ സാക്ഷ രത നേടിയവര്‍ ആരും തന്നെ മുന്നോട്ടു വന്നില്ല. അതില്‍ കലി പൂണ്ട അന്നത്തെ ഇടതു പക്ഷ മുന്നണിയിലെ ഒരു മന്ത്രി പറഞ്ഞത് തൊഴിലില്ലാതെ നടക്കുന്ന കേരളത്തിലെ ചെറുപ്പക്കാര്‍ പട്ടിയെ പിടിക്കാന്‍ രംഗത്തു വരണമെന്നായിരുന്നു. ഇതില്‍ പരം ഒരപമാനം തങ്ങള്‍ക്കിനിയും ഉണ്ടാകാനില്ല എന്ന രീ തിയില്‍ കേരളത്തിലെ യുവാക്കള്‍ ശക്തമായി രംഗത്തു വന്നുകൊണ്ട് മന്ത്രിക്കും മന്ത്രിസഭയ്ക്കും ഭീഷണി ഉയര്‍ത്തിയപ്പോള്‍ മന്ത്രിതന്നെ ആ പ്രസ്താവന പിന്‍വലിച്ചു.

അതോടെ തെരവു നായ്ക്കള്‍ കേരളത്തില്‍ കൂടുതല്‍ ശക്തിയോടെ വിഹരിക്കാന്‍ തുടങ്ങി. അംഗബലം കൂട്ടിക്കൊണ്ട് അവര്‍ തങ്ങളുടെ കരുത്തു കാട്ടിക്കൊടുത്തു. പ്രായഭേദമന്യേയു­ള്ള കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ അവറ്റകളുടെ കരു ത്താര്‍ന്ന കടികൊണ്ട് വേദനയില്‍ പുളഞ്ഞപ്പോള്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ ആരുംതന്നെ രംഗത്തുവന്നില്ല. കൊച്ചു കുട്ടികളുടെ മുഖവും ശരീരവും തെ രുവു നായ്ക്കള്‍ കടിച്ച് വികൃത മാക്കിയപ്പോള്‍ നായ പ്രേമികള്‍ ഉള്‍പ്പടെയുള്ളവര്‍ ആരുംതന്നെ രംഗത്തു വരികയോ ഒന്നും തന്നെ ചെയ്തില്ല. അധികാരികള്‍ അതു കണ്ടില്ലെന്നു നടിച്ചു. കാരണം ഇവറ്റകളുടെ കടിയുടെ വേദനയെന്തന്ന് അവര്‍ക്ക് അറി യില്ലല്ലോ. സര്‍ക്കാര്‍ വാഹനങ്ങളുള്ളപ്പോള്‍ പൊതുനിരത്തില്‍ കൂടി നടക്കേണ്ട ഗതികേട് ഒരിക്കലും അവര്‍ക്കുണ്ടായിട്ടില്ലല്ലോ.
പേ പിടിച്ചാലും തെരുവു നായ്ക്കളെ പിടിക്കാനോ, കൊല്ലാനോ, ഒന്നും ചെയ്യാന്‍ പാടില്ലെന്ന. തെരുവു നായ്ക്കളെ എന്തു ചെയ്യണമെന്ന് ആരും പറയുന്നില്ല. അവറ്റകളുടെ കടിയേല്‍ക്കുന്ന വരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കടിയേല്‍ക്കുന്നവര്‍ക്ക് ശാരീരിക വേദന മാത്ര മല്ല മാനസീക ഭീതിയും ഉണ്ടാകുന്നുണ്ട് എന്നത് ആരും ചിന്തിക്കാത്ത കാര്യമാണ്. കടിക്കുന്ന നായക്ക് പേവിഷബാധ ഇല്ലെ മ്പില്‍ കൂടി അതിന്റെ കടിയേല്‍ക്കുമ്പോള്‍ ആ വ്യക്തിയും മറ്റുള്ളവരും ചിന്തിക്കുന്നതും ഭയപ്പെടുന്നതും പേ വിഷബാധയേക്കുറിച്ചായിരിക്കും. പേ വിഷബാ ധയേറ്റാല്‍ മരണമെന്ന് ചിന്തിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നും ആ ചിന്താഗതിക്ക് ഒരു മാറ്റവും ഇല്ലാ എന്നുതന്നെ പറയാം.
ഈ ഭയം മൂലം കടി ഏല്‍ക്കുന്ന വ്യക്തിക്ക് പേവിബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് ഉടനടി എടുക്കാറുണ്ട്. മുന്‍ കാലങ്ങളില്‍ പൊക്കിളിനു ചുറ്റും ഏകദേശം എട്ടോ അതിലധികമോ ആയിരുന്നു കുത്തിവയ്പ്പ് നടത്തിയിരുന്നത്. അതും ഓരോ ദി വസം ഓരോന്നു വീതം. ആ കുത്തിവയ്പ്പ് അതി ഭയങ്കരമായ വേദന ഉണ്ടാക്കുമെന്ന് അതിനുവിധേയരായവര്‍ക്കറിയാം. പ്രത്യേകിച്ച് കുത്തിവച്ച ഭാഗം പഴുക്കുകയോ മറ്റോ ചെയ്യുമ്പോള്‍. അത് മുതിര്‍ന്നവരുടെ കാര്യത്തില്‍. കുട്ടികള്‍ക്കാണെങ്കില്‍ അത് എത്ര ദയനീയമാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

പട്ടി കടിച്ചാല്‍ നാരങ്ങ, മത്സ്യ മാംസാദികള്‍ ഒന്നും തന്നെ 3-4 മാ­സത്തേക്ക് കഴിക്കാന്‍ പാടില്ല എന്നതായിരുന്നു അന്നൊക്കെ ഉണ്ടായിരുന്ന നിര്‍ദ്ദേശം. വെള്ള ത്തില്‍ നോക്കരുത് എന്നുപോലും അന്ന് നിര്‍ദ്ദേശിക്കുമായിരുന്നു. അത്രയ്ക്ക് പഥ്യമായിരുന്നു അന്നുണ്ടായിരുന്നത്. ലോകം പുരോഗതിയുടെ കാലത്തേക്കു കു തിച്ചപ്പോള്‍ പുതിയ മരുന്നുകള്‍ വിപണിയില്‍ എത്തിയതോടെ ഇതിനു മാറ്റം വന്നു. പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് മുമ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാ ത്രമാണുണ്ടായിരുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സൗജന്യമായി അതു നല്‍കിയിരുന്നതുകൊണ്ട് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പണച്ചിലവു കൂടാതെ അതു ലഭ്യമായിരുന്നു.

എന്നാല്‍ ഇന്ന് സ്വകാര്യ ആശുപത്രികളിലും പേവിഷബാധയ്ക്കുള്ള മരുന്ന് നല്‍കുന്നുണ്ട്. എന്നാല്‍ അതിന്റെ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതില ധികമാണെന്നാണ് പറയപ്പെടുന്നത്. ജീവന്‍ അപകടത്തിലാകുമെന്നു കരുതി സ്വകാര്യ ആശുപ ത്രികളെ ആശ്രയിക്കേണ്ട ഗതികേടുവരുമ്പോള്‍ അതവര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നത് ആരും മറക്കരുത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായി വന്നു കൂടിയിരിക്കുന്ന പ്രതിഭാസമാണ് നായപ്രമം.

നായ മനുഷ്യനോട് സ്‌നേഹമുള്ള മൃഗവും നന്ദിയുള്ളവയുമാണ്. അതില്‍ തര്‍ക്കമില്ല. ആളുകള്‍ അതിനെയും അങ്ങനെ തന്നെയാണു കരുതുന്നത്. കേരളത്തിലെ ഓരോ വീട്ടിലും ഓരോ നായവീതമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. അവ വീടിന് ഒരു കാവല്‍ക്കാരനേ പോലെ ആയിരുന്നു. പട്ടിയുണ്ടോ എന്നു ചോദിച്ചിട്ടായിരുന്നു അന്ന് ആരെങ്കിലും വീട്ടില്‍ കയറിയിരുന്നതെന്നത് അതിനുദാഹരണമാണ്.

അതിനൊക്കെ ഒരു പരിധി ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് വി ദേശ സംസ്കാരത്തിന്റെ അവ ശിഷ്ടമായി നായപ്രേമം കൊണ്ടു നടക്കുന്നവരുടെ എണ്ണം കൂടിവരികയാണ് കേരളത്തില്‍. മക്കളെ നടത്തിക്കൊണ്ട് നായ്ക്കളെ എടുത്തുകൊണ്ട് പോകുന്നവരെ കേരളത്തില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത് അതിനൊരു ഉദാഹരണമാണ്. അതൊക്കെ ഓരോ വ്യക്തിയുടെയും അവകാശത്തില്‍ പെടുന്നതാണ്. അതില്‍ ആരും കൈ കടത്തേണ്ടതില്ല. നായ്ക്കളെ സംരക്ഷിക്കണമെന്നു പറയുന്നവര്‍ എങ്ങനെ എന്നു പറയുന്നില്ല. നാഥനില്ലാതെ തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകള്‍ മറ്റുള്ളവരെ ഉപദ്രവിക്കുമ്പോള്‍ അതിനെതിരേ നടപടിയെടുക്കാതെ നായ്ക്കള്‍ക്ക് ഇഷ്ടം പോലെ വിഹരിക്കാന്‍ അവകാശമുണ്ടെന്ന് വാദിക്കുന്നതു ശരിയാണോ എന്നാണ് ഇപ്പോള്‍ പൊതുവിലുള്ള ചോദ്യം. തെരുവല്‍ അലയാതെ എവിടെയെങ്കിലും കെട്ടിയിട്ടു വളര്‍ത്തിയാല്‍ എന്തു കുഴപ്പമെന്നാണ് ഇവരുടെ ചോദ്യം. അങ്ങനെ വന്നാല്‍ അതിന്റെ കടിയേല്‍ക്കാതെ ജനത്തിന് സൈ്വര്യമായി നടക്കാന്‍ കഴിയും. അവര്‍ക്ക് പണനഷ്ടവുമു ണ്ടാകാതെ ഇരിക്കും. വിദേശ സംസ്കാരത്തിന്റെ അപ്പോസ് തോലന്മാര്‍ ഒരു കാര്യം മനസിലാക്കുക. അവിടെ അതിനൊക്കെ ശക്തമായ നിയമമുണ്ട്. തെരവില്‍ അലഞ്ഞു നടക്കാന്‍ നായ്ക്കളെ അവിടെ അനുവദിക്കാറില്ല. വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കുര അടുത്ത വീട്ടുകാരനുശല്ല്യമായാല്‍ പോലും കേസെടുക്കാന്‍ വിദേശത്തു നിയമവ്യവസ്തി തികളുണ്ട്.സര്‍ക്കാര്‍ തലത്തില്‍ ഗ്രാമപ ഞ്ചായത്തുകളുടെ നേതൃത്വത്തി ല്‍ ഒരു നടപടി ഇതില്‍ ഉണ്ടാകേ ണ്ടി ഇരിക്കുന്നു. അന്ന് ഇതിനൊരു പരിഹാരമാകും.

ബ്‌ളസന്‍ ഹൂസ്റ്റന്‍ (blessonhouston@gmail.com)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക