Image

റബര്‍ സബ്‌സിഡി തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍

Published on 29 August, 2016
റബര്‍ സബ്‌സിഡി തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: റബര്‍ സബ്‌സിഡി പദ്ധതി തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീമിന്റെ ഒന്നാംഘട്ടം ജൂണില്‍ അവസാനിച്ചെങ്കിലും അതുവരെയുളള ബില്ലുകള്‍ കര്‍ഷകര്‍ സമര്‍പ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

ജൂണിനു ശേഷം ആരംഭിക്കുന്ന റബര്‍ ടാപ്പിംഗ് സീസണ്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടും വിധം സ്‌കീമിന്റെ രണ്ടാംഘട്ടം പുനരാരംഭിച്ചു. പഴയ കര്‍ഷകര്‍ക്കും പുതിയ കര്‍ഷകര്‍ക്കും പദ്ധതിയില്‍ ചേരാനും ബില്ലുകള്‍ സമര്‍പ്പിക്കാനുമായി രജിസ്‌ട്രേഷന്‍, സോഫ്ട്‌വെയര്‍ നവീകരണം തുടങ്ങിയ നടപടികള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കര്‍ഷകര്‍ സമര്‍പ്പിച്ച ബില്ലുകളില്‍ ഇതിനകം 566 കോടി രൂപ സബ്‌സിഡിയായി നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക