Image

കോടതി നടപടികള്‍ റിേപ്പാര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രീംകോടതി

Published on 29 August, 2016
കോടതി നടപടികള്‍ റിേപ്പാര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കോടതി നടപടികള്‍ റിേപ്പാര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രീംകോടതി. ലൈംഗികാരോപണ കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ സന്യാസി ആശാറാം ബാപ്പുവിെന്റ ജാമ്യാപേക്ഷ പരിഗണിക്കവെ എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ജാമ്യാപേക്ഷ പരിഗണിക്കുേമ്പാള്‍ മാധ്യമങ്ങള്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കണമെന്നായിരുന്നു ആശാറാം ബാപ്പുവിെന്റ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തള്ളിയ കോടതി അവരെ എന്തിന് വിലക്കണമെന്നും മാധ്യമങ്ങള്‍ അവരുടെ ഉത്തരാവാദിത്തമാണ് നിര്‍വഹിക്കുന്നതെന്നും മാധ്യമങ്ങളുെട വായ്മൂടിക്കെട്ടാനാവില്ലെന്നും വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക