Image

വേള്‍ഡ് മല­യാളി കൗണ്‍സി­ലിന് പുതിയ ഭാര­വാ­ഹി­കള്‍

Published on 29 August, 2016
വേള്‍ഡ് മല­യാളി കൗണ്‍സി­ലിന് പുതിയ ഭാര­വാ­ഹി­കള്‍
ലോക­മെ­മ്പാ­ടു­മുള്ള മല­യാ­ളി­കളെ കൂട്ടി­യി­ണ­ക്കുന്ന വേള്‍ഡ് മല­യാളി കൗണ്‍സി­ലിന് പുതിയ യുഗ­പി­റ­വി.

വേള്‍ഡ് മല­യാളി കൗണ്‍സി­ലിന്റെ ബംഗ്ലൂ­രില്‍ നടന്ന പത്താ­മത് ദൈ്വവാര്‍ഷിക സമ്മേ­ളനം ലോക­മെ­മ്പാ­ടു­മുള്ള പ്രോവിന്‍സു­ക­ളില്‍ നിന്നുള്ള പ്രതി­നി­ധി­ക­ളുടെ എണ്ണം കൊണ്ട് കരുത്ത് കാട്ടി. മല­യാ­ളി­യുടെ ക്ഷേമ­വും, ഭാഷ­യും, സംസ്കാ­ര­വും, പൈതൃ­കവും ഉയര്‍ത്തി­ക്കാ­ട്ടു­വാന്‍ മുന്‍കൈ എടു­ക്കു­മെന്ന് വേള്‍ഡ് മല­യാളി കൗണ്‍സി­ലിന്റെ പത്താ­മത് ദൈ്വവാര്‍ഷിക സമ്മേ­ളനം ആഹ്വാനം ചെയ്തു.

മുന്‍മു­ഖ്യ­മന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാ­ടനം ചെയ്ത മൂന്ന് ദിവസം നീണ്ടു­നിന്ന സമ്മേ­ള­ന­ത്തില്‍ വിവിധ വിഷ­യ­ങ്ങ­ളെ­പ്പ­റ്റി­യുള്ള പ്രഭാഷണ­ങ്ങള്‍ക്ക് കേരള മുന്‍ ചീഫ് സെക്ര­ട്ടറി ഡോ. ബാബു പോള്‍ ഐ.­എ.­എ­സ്, മുന്‍ അംബാ­സി­ഡര്‍ ടി.പി. ശ്രീനി­വാ­സന്‍, ക്രിസ്റ്റി ഫെര്‍ണാ­ണ്ടസ് ഐ.­എ.­എസ് തുട­ങ്ങി­യ­വര്‍ നേതൃത്വം നല്‍കി.

ക്യാന്‍സ­റി­നെ­തി­രെ­യുള്ള പോരാ­ട്ട­ത്തിന് ആഹ്വാനം ചെയ്തു­കൊ­ണ്ടുള്ള വേള്‍ഡ് വാക്ക് ഭാര­ത­ത്തിന്റെ കായിക അഭി­മാ­ന­മായ അഞ്ജു ബോബി ജോര്‍ജ് ഉദ്ഘാ­ടനം ചെയ്ത് 1000 ഓളം പേര്‍ പങ്കെ­ടു­ത്തത് വേറി­ട്ടുള്ള ഒരു അനു­ഭ­വ­മാ­യി.

ഭാവി പ്രവര്‍ത്ത­ന­ങ്ങ­ളെ­ക്കു­റി­ച്ചുള്ള ചര്‍ച്ച­കള്‍ക്ക് ശേഷം വിവിധ പ്രോവിന്‍സു­ക­ളില്‍ നിന്നുള്ള 400 ഓളം പ്രതി­നി­ധി­കള്‍ അടുത്ത രണ്ട് വര്‍ഷ­ത്തേ­ക്കുള്ള ഭാര­വാ­ഹി­കളെ തെര­ഞ്ഞെ­ടു­ത്തു. ഗ്ലോബല്‍ ചെയര്‍മാ­നായി ഐസക് ജോണ്‍ പട്ടാ­ണി­പ്പ­റ­മ്പില്‍ (ദു­ബാ­യ്) ഗ്ലോബല്‍ പ്രസി­ഡന്റ് എ.­വി. അനൂപ് (ചെ­ന്നൈ), ഗ്ലോബല്‍ സെക്ര­ട്ടറി ടി.­പി.­വി­ജ­യന്‍ (പൂ­നെ), ഗ്ലോബല്‍ ട്രഷ­റര്‍ ജോബിന്‍സണ്‍. കൊട്ട­ത്തില്‍ (സ്വി­റ്റ്‌സര്‍ല­ണ്ട്) എന്നി­വരെ ഐക്യ­ക­ണ്‌ഠേന തെര­ഞ്ഞെ­ടു­ത്തു.

ഹോട്ടല്‍ ലീല പാല­സില്‍ വച്ച് നടന്ന പൊതു­സ­മ്മേ­ള­ന­ത്തില്‍ കര്‍ണ്ണാ­ടക മുന്‍ ചീഫ് സെക്ര­ട്ട­റിയും മുന്‍മ­ന്ത്രി­യു­മായ ഡോ. ജെ. അല­ക്‌സാ­ണ്ടര്‍, കര്‍ണ്ണാ­ടക ഭക്ഷ്യ­വ­കുപ്പ് മന്ത്രി യു. ടി. ഖാദര്‍, കര്‍ണ്ണാ­ടക പോലീസ് മേധാവി ഓംപ്ര­കാ­ശ്, വ്യവ­സാ­യ­പ്ര­മു­ഖ­രായ ഗോകുലം ഗോപാ­ലന്‍, ബോബി ചെമ്മ­ണ്ണൂര്‍, പോള്‍ ഫെര്‍ണാ­ണ്ട­സ് തുടങ്ങി സാമൂ­ഹിക സാംസ്കാ­രിക രംഗത്തെ പ്രമു­ഖര്‍ പങ്കെ­ടു­ത്തു. ചട­ങ്ങില്‍ വ്യത്യ­സ്ത­മായ സാംസ്കാ­രി­ക­ലാ­പ­രി­പാ­ടി­കള്‍ അവ­ത­രി­പ്പി­ച്ചു.

2018 ഗ്ലോബല്‍ കോണ്‍ഫ­റന്‍സ് അമേ­രി­ക്ക­യിലെ ന്യൂജ­ഴ്‌സി­യില്‍ വച്ച് നട­ത്തു­വാന്‍ തീരു­മാ­നി­ച്ചു­കൊണ്ട് മൂന്ന് ദിവസം നീണ്ടു­നിന്ന സമ്മേ­ളനം 28 ാം തീയതി ഉച്ച­യോട് കൂടി സമാ­പി­ച്ചു.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്
ഐസക് ജോണ്‍ പട്ടാ­ണി­പ്പ­റ­മ്പില്‍
ഗ്ലോബല്‍ ചെയര്‍മാന്‍
വേള്‍ഡ് മല­യാളി കൗണ്‍സില്‍
ാob: 00971506259941, 00971502056700
issacjohn@khaleejtimes.com

വേള്‍ഡ് മല­യാളി കൗണ്‍സി­ലിന് പുതിയ ഭാര­വാ­ഹി­കള്‍വേള്‍ഡ് മല­യാളി കൗണ്‍സി­ലിന് പുതിയ ഭാര­വാ­ഹി­കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക