Image

ഒളിമ്പിക്‌സിന് കായികതാരങ്ങളെ പരിശീലിപ്പിക്കാന്‍ ഹരിയാനയില്‍ ആള്‍ദൈവത്തിന് 50 ലക്ഷംരൂപ

Published on 29 August, 2016
ഒളിമ്പിക്‌സിന് കായികതാരങ്ങളെ പരിശീലിപ്പിക്കാന്‍ ഹരിയാനയില്‍ ആള്‍ദൈവത്തിന് 50 ലക്ഷംരൂപ

ചണ്ഡീഗഡ്: ഒളിമ്പിക്‌സിന് കായിക താരങ്ങളെ പരിശീലിപ്പിക്കാനെന്ന പേരില്‍ ആള്‍ദൈവത്തിന് 50 ലക്ഷംരൂപ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും നല്‍കിയ ഹരിയാന സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു.

 കൊലപാതകത്തിനും ബലാത്സംഗത്തിനും അന്വേഷണം നേരിടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഗുര്‍മീത് റാം റഹീമിന്റെ 'ദേര സച്ചസൗദ'യ്ക്ക് ഹരിയാന സ്‌പോര്‍ട്മന്ത്രി അനില്‍ വിജ് നല്‍കിയതാണ് വിവാദമായത്.

ഗുര്‍മീതിന്റെ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ അനില്‍ വിജ് 'തിരംഗാ റുമാല്‍ ചു' എന്ന കായിക ഇനം കാണാനിടയായ മന്ത്രി മത്സരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 50 ലക്ഷം രൂപ പ്രഖ്യാപിക്കുകയായിരുന്നു. 

 എന്നാല്‍ ഗുര്‍മീത് റാം റഹീം സ്വന്തമായി ആവിഷ്‌കരിച്ച ഈ കായിക ഇനം അന്താരാഷ്ട്ര വേദികളില്‍ പോയി ദേശീയ തലത്തില്‍ പോലും അംഗീകാരമില്ലാത്തതാണ്.

അടുത്ത ഒളിംപിക്‌സില്‍ ആള്‍ദൈവം ഗുര്‍മീതിന്റെ സ്ഥാപനത്തില്‍ നിന്നുള്ളവര്‍ രാജ്യത്തിന് വേണ്ടി മെഡല്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അനില്‍വിജ് പറഞ്ഞിട്ടുണ്ട്.

 ഗുര്‍മീത് റഹീം സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച 'മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രം കഴിഞ്ഞ വര്‍ഷം വിവാദമുണ്ടാക്കിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക