Image

പാക് അഭയാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ വക 2000 കോടി രൂപയുടെ പദ്ധതി

Published on 29 August, 2016
പാക് അഭയാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ വക 2000 കോടി രൂപയുടെ പദ്ധതി

ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ നിന്നും പലായനം ചെയ്ത് ഭാരതത്തില്‍ കുടിയേറി താമസിക്കുന്ന ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായ ഹസ്തം. 

ഇവര്‍ക്കായി 2,000 കോടിയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഒരു മാസത്തിനകം കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.

പദ്ധതിക്ക് അര്‍ഹരായ 36,348 കുടുംബങ്ങളെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളതായാണ് വിവരം. ഓരോ കുടുംബത്തിനും അഞ്ചര ലക്ഷം രൂപ വീതം ലഭിക്കും. 

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്ന പക്ഷം അര്‍ഹരായ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നല്‍കിത്തുടങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്.

പാക് അഭയാര്‍ഥികളില്‍ ചിലര്‍ 1947 ല്‍ ഇന്ത്യാവിഭജന സമയത്ത് കുടിയേറിയവരാണ്. മറ്റുള്ളവര്‍ 1965ലെയും 1971ലെയും ഭാരതപാക് യുദ്ധങ്ങളുടെ സമയത്ത് എത്തിയവരാണ്. 

പാക്കിസ്ഥാനില്‍ നിന്നും, പ്രത്യേകിച്ച് പാക് അധിനിവേശ കശ്മീരില്‍ നിന്നും അഭയാര്‍ഥികളായി എത്തിയവര്‍ പ്രധാനമായും ജമ്മു, കത്വ, രജൗറി ജില്ലകളിലായിട്ടാണ് ജീവിക്കുന്നത്.

ജമ്മു കശ്മീര്‍ ഭരണഘടനപ്രകാരം ഇവര്‍ സംസ്ഥാനത്തെ സ്ഥിരതാമസക്കാരല്ല. ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ടവകാശവുമില്ല.

 അതേസമയം, ഇവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക