Image

ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു; സമയക്രമത്തില്‍ മാറ്റം

Published on 29 August, 2016
ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു; സമയക്രമത്തില്‍ മാറ്റം


കൊച്ചി:അങ്കമാലി കറുകുറ്റിയില്‍ തിരുവനന്തപുരം – മംഗലാപുരം എക്‌സ്പ്രസ് പാളംതെറ്റിയതിനെ തുടര്‍ന്ന് നിലച്ച ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. 

പുലര്‍ച്ചെ 2.15 ഓടെയാണ് തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒന്നാം ട്രാക്കിലെ ഗതാഗതം പുന:സ്ഥാപിച്ചത്. അപ്പോള്‍ മുതല്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച് ട്രെയിനുകള്‍ കടത്തിവിട്ടു തുടങ്ങി. 


ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും നാല് ട്രെയിനുകള്‍ റദ്ദാക്കുകയും മറ്റുള്ളവയുടെ സമയക്രമം മാറ്റുകയും ചെയ്തിട്ടുണ്ട്. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. 

അഞ്ച്മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ട്രെയിനുകള്‍ വൈകിയേക്കും. തിങ്കളാഴ്ച രാവിലെ 6.10ന് പുറപ്പെടേണ്ട തിരുവനന്തപുരം–കോര്‍ബ എക്‌സ്പ്രസ് വൈകുന്നേരം 4.30ന് മാത്രമേ പുറപ്പെടൂ. 

 രാവിലെ 9.50 ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ –ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് വൈകുന്നേരം 3.30 നും പുറപ്പെടും.

രാവിലെ ആറിന് ആലപ്പുഴയില്‍ നിന്നും പുറപ്പെടേണ്ട 13352 ആലപ്പുഴ ധന്‍ബാദ്– ടാറ്റ നഗര്‍ എക്‌സ്പ്രസ് രാത്രി 10 ന് പുറപ്പെടും. രാവിലെ 7.55ന് തിരുനല്‍വേലിയില്‍നിന്ന് പുറപ്പെടേണ്ട തിരുനല്‍വേലി–ഹാപ്പ എക്‌സപ്രസ് 11 മണിക്കും രാവിലെ 9.20ന് പുറപ്പെടേണ്ട കൊച്ചുവേളി– ചണ്ഡീഗഡ് എക്‌സ്പ്രസ് ഉച്ചക്ക് ഒരുമണിക്ക് പുറപ്പെടും.


എറണാകുളം – കണ്ണൂര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍ – തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം – ഗുരുവായൂര്‍ എക്‌സ്പ്രസ്,എറണാകുളം– ഗുരുവായൂര്‍ പാസഞ്ചര്‍,എറണാകുളം –
നിലമ്പൂര്‍ പാസഞ്ചര്‍ എന്നിവയാണ് ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക