Image

സ്കേർട്ട് അണിയരുത്, രാത്രിയിൽ ഇറങ്ങി നടക്കരുത്: വിനോദ സഞ്ചാരികളെ ഉപദേശിച്ച കേന്ദ്രമന്ത്രി വിവാദത്തിൽ

Published on 28 August, 2016
 സ്കേർട്ട് അണിയരുത്, രാത്രിയിൽ ഇറങ്ങി നടക്കരുത്: വിനോദ സഞ്ചാരികളെ ഉപദേശിച്ച കേന്ദ്രമന്ത്രി വിവാദത്തിൽ
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികള്‍ സ്‌കേര്‍ട്ടുകള്‍ അണിഞ്ഞ് ചെറുഗ്രാമങ്ങളിലൂടെ നടക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ. എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്നു നിര്‍ദേശം നല്കുന്ന കുറുപ്പടിയിലാണ് ഈ വിവാദ തീരുമാനം. വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിദേശ സഞ്ചാരികള്‍ക്ക് നല്കുന്ന ബുക്ക്‌ലെറ്റിലാണ് ഈ നിര്‍ദേശം നല്കിയിരിക്കുന്നത്. 

ചെറു ഗ്രാമങ്ങളില്‍ രാത്രിയില്‍ ഇറങ്ങി നടക്കരുതെന്നും നിര്‍ദേശമുണ്ട്. വിമാനത്താവളത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് വെല്‍ക്കം കിറ്റ് നല്കും. അതില്‍ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്നു നിര്‍ദേശിക്കുന്ന ബുക്ക്‌ലെറ്റ് ഉണ്ടാകും. ഏതു വാഹനത്തില്‍ ആണോ യാത്രചെയ്യുന്നത്, ആ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രം എടുത്ത് ഏതെങ്കിലും സുഹൃത്തിന് അയച്ചുകൊടുക്കണമെന്നും നിര്‍ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക