Image

റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു

Published on 28 August, 2016
റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. പാളം തെറ്റിയ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയശേഷം പരീക്ഷണാര്‍ഥം ട്രെയിന്‍ ഓടിച്ചു. ഇന്ന് ഉച്ചയോടെ ഇരു ട്രാക്കിലൂടെയും ട്രെയിനുകള്‍ ഓടി തുടങ്ങും.

 അപകടമുണ്ടായ ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ 700 ഓളം പേരാണു ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കുന്നതിനായി രംഗത്തുണ്ടായിരുന്നത്. അതേസമയം, പല ട്രെയിനുകള്‍ ഇന്നും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. ട്രെയിന്‍ ഗതാഗതം സമയക്രമമനുസരിച്ച് പൂര്‍വസ്ഥിതിയിലേക്ക് എത്തുന്നതിനു കൂടുതല്‍ സമയം വേണ്ടിവരും. വഴി തിരിച്ചുവിട്ടതു മൂലം അഞ്ച് മുതല്‍ 10 മണിക്കൂര്‍ വരെ വൈകി ഓടിയ ട്രെയിനുകള്‍ അത്രയും സമയംതന്നെ വൈകിയായിരിക്കും തിരിച്ചും സര്‍വീസ് നടത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക