Image

റിട്രീറ്റ് സെന്റര്‍ ഫണ്ട് റെയിസിങ് ഉദ്ഘാടനം പരി.ബാവ നിര്‍വ്വഹിച്ചു

ജോര്‍ജ് തുമ്പയില്‍ Published on 28 August, 2016
റിട്രീറ്റ് സെന്റര്‍ ഫണ്ട് റെയിസിങ് ഉദ്ഘാടനം പരി.ബാവ നിര്‍വ്വഹിച്ചു
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം വാങ്ങിക്കുന്ന ഹോളി ട്രാന്‍സിഗ്രേഷന്‍ റിട്രീറ്റ് സെന്ററിനു വേണ്ടിയുള്ള ഫണ്ട് റെയിസിങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഓഗസ്റ്റ് 27 ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്നു.

ഇടവക ട്രസ്റ്റി ജോണ്‍ തോമസില്‍ നിന്നും സംഭാവന ചെക്ക് സ്വീകരിച്ചു കൊണ്ട് മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, സഭ മാനേജിങ് കമ്മിറ്റിയംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ ജനങ്ങള്‍ എന്നിവരൊക്കെ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടത്. വര്‍ഗീസ് പോത്താനിക്കാട് ആമുഖ പ്രസംഗം നടത്തി
 
സ്‌ക്രാന്റണ്‍ ഡൗണ്‍ടൗണില്‍ നിന്നും മിനിറ്റുകളുടെ ഡ്രൈവ് മാത്രമാണ് പെന്‍സില്‍വേനിയയിലെ ഡാല്‍റ്റണ്‍ ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിലേക്കുള്ളു. ഔട്ട്‌ഡോര്‍ മെഡിറ്റേഷന് പറ്റിയ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 300 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഇവിടെ മനോഹരമായ ഒരു തടാകവും അതിനോടു ചേര്‍ന്ന് മൊട്ടക്കുന്നുകളും ഒപ്പം മരങ്ങളും ചെറിയ ചെടികളുടെയുമൊക്കെ ഒരു വലിയ കേദാരമുണ്ട്. ആരുടെയും മനസ്സ് ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടുത്തേത്. ചാപ്പല്‍, ലൈബ്രറി, കോണ്‍ഫറന്‍സ് മുറികള്‍, ക്ലാസ്മുറികള്‍, ഓഫീസുകള്‍ എന്നിവയെല്ലാം റിട്രീറ്റ് സെന്ററിലുണ്ട്. 

ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള രണ്ട് ഡോര്‍മെറ്ററികള്‍, ജിംനേഷ്യം, 800 പേര്‍ക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്. രണ്ടു ശതമാനം പ്രതിവര്‍ഷം പലിശ നല്‍കുന്ന വിധത്തില്‍ നിക്ഷേപങ്ങളും സെന്ററിനു വേണ്ട തുകയായി സ്വീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ കുറഞ്ഞത് 5000 ഡോളറെങ്കിലും നല്‍കണം. 

കോണ്‍ഫറന്‍സ് റൂമുകള്‍ക്ക് പ്രിയപ്പെട്ടവരുടെ പേരുകള്‍ നല്‍കാവുന്ന വിധത്തില്‍ സ്‌പോണ്‍സര്‍ഷിപ്പും അനുവദിച്ചിട്ടുണ്ട്. ഇതിനായി 50,000 ഡോളറാണ് വേണ്ടി വരിക. കിടപ്പുമുറികള്‍ക്ക് വേണ്ടി 25,000 ഡോളറായി നിജപ്പെടുത്തിയിരിക്കുന്നു. റിട്രീറ്റ് സെന്ററിലെ ഒരു നിശ്ചിത സ്ഥലത്ത് പ്രിയപ്പെട്ടവരുടെ ഓര്‍മ്മ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതിനു വേണ്ടി 10,000 ഡോളര്‍ നല്‍കാം. എല്ലാ സംഭാവനകളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന്, 
WWW.TRANSFIGURATIONRETREAT.ORG
OR EMAIL US AT:
Transfiguration@neamericandiocese.org
റിട്രീറ്റ് സെന്റര്‍ ഫണ്ട് റെയിസിങ് ഉദ്ഘാടനം പരി.ബാവ നിര്‍വ്വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക