Image

കളരിപ്പയറ്റ് പഠിച്ച് നിവിന്‍ പോളി

Published on 28 August, 2016
കളരിപ്പയറ്റ് പഠിച്ച് നിവിന്‍ പോളി

വ്യത്യസ്തമായ വേഷങ്ങള്‍ തേടി പോവുകയാണ് നിവിന്‍ പോളി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ നിവിനാണ് നായകനാകുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി ഇപ്പോള്‍ കളരിപ്പയറ്റ് പഠിക്കുന്നതിന്റെ തിരക്കിലാണ് നിവിന്‍.

ബോബി – സഞ്ജയ്‍ ടീമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ നടത്തിയ ഫയര്‍ ഫ്ലൈ ആണ് കായംകുളം കൊച്ചുണ്ണിയുടെയും ഏകോപനം നടത്തുന്നത്. ബാഹുബലിയുടെ സൗണ്ട് ഡിസൈനറായ സതീഷാണ് കായംകുളം കൊച്ചുണ്ണിയുടെ ശബ്‍ദ സന്നിവേശം ന‍ടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക