Image

ഫ്‌ളോറിഡ തിരഞ്ഞെടുപ്പില്‍ സാജന്‍ കുര്യന്‍ വിജയത്തിലേയ്ക്ക് കുതിക്കുന്നു (ജോയി കുറ്റിയാനി)

ജോയി കുറ്റിയാനി Published on 27 August, 2016
ഫ്‌ളോറിഡ തിരഞ്ഞെടുപ്പില്‍ സാജന്‍ കുര്യന്‍ വിജയത്തിലേയ്ക്ക് കുതിക്കുന്നു (ജോയി കുറ്റിയാനി)
മയാമി: പിറന്നു വീണ മണ്ണില്‍ നിന്നും പ്രവാസിയായി ഭൂഗോളത്തിന്റെ മറുവശത്ത് അമേരിക്കയിലെ കര്‍മ്മഭൂമിയിലെത്തി തന്റെ തൊഴില്‍മേഖലയില്‍ കരുത്തരായി തീര്‍ന്നപ്പോഴും തങ്ങളുടെ ചെറുപ്പംമുതല്‍ തന്നെ ജന്മനാട്ടിലെ കക്ഷിരാഷ്ട്രീയത്തിന്റെ ചൂടും ചൂരുമറിഞ്ഞ ഓരോ മലയാളിയുടെയും മനസ്സിന്റെ നെരിപ്പെടില്‍ കത്തിനിന്ന ഒരു കനലായിരുന്നു രാഷ്ട്രീയം.

അതെ, അമേരിക്കന്‍ കുടിയേറ്റത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന മലയാളി തന്റെ കൈയ്യൊപ്പ് ചാര്‍ത്തുവാന്‍ ശങ്കിച്ചു നിന്ന ഒരേ ഒരു മേഖലയാണ് അമേരിക്കന്‍ മുഖ്യധാര രാഷ്ട്രീയം. എന്നാല്‍, കാലത്തിന്റെ അനിവാര്യതയില്‍ മാറ്റത്തിന്റെ കേളികെട്ട് അമേരിക്കയിലെ കേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറിഡായില്‍ നിന്നു തന്നെ തുടങ്ങുന്നു. 

രണ്ടായിരത്തി പതിനാറിലെ പൊതുതിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് ആയി ഫ്‌ളോറിഡ ഡിവിഷന്‍ 2-വില്‍ നിന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മേരി തോമസും, ഫ്‌ളോറിഡ സംസ്ഥാന ഭരണചക്രം തിരിയ്ക്കുന്ന ജനപ്രതിനിധിയായി സംസ്ഥാനത്തെ നൂറ്റിഇരുപത് പ്രതിനിധികളിലൊരാളായി തൊണ്ണൂറ്റി രണ്ടാം ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന സാജന്‍ കുര്യനും ഈ തിരഞ്ഞെടുപ്പില്‍ വിജയം കാണേണ്ടത് ഓരോ മലയാളിയുടെയും അഭിമാനം കൂടിയാണ്.
ബ്രോവാര്‍ഡ് കൗണ്ടിയിലെ എട്ട് മുന്‍സിപ്പല്‍ സിറ്റികള്‍ ഉള്‍ക്കൊള്ളുന്ന തൊണ്ണൂറ്റി രണ്ടാം ഡിവിഷനിലെ ജനസംഖ്യ ഒരു ലക്ഷത്തിഅന്‍പത്തിഏഴായിരമാണെങ്കില്‍(1,57,000) അതില്‍ എണ്‍പത്തിഏഴായിരം പേരാണ് വോട്ടേഴ്‌സ് രജിസ്റ്ററില്‍ പേര് ചേര്‍ത്തിട്ടുള്ളത്.
ആഗസ്റ്റ് 30-ാം തിയതി ചൊവ്വാഴ്ച നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിനായി സാജന്‍ കുര്യന്‍ ഉള്‍പ്പെടെ നാല് പേരാണ് മത്സരരംഗത്തുള്ളത്. ഇതില്‍ മൂന്ന് പേരും ആഫ്രിക്കന്‍ അമേരിക്കന്‍, സാജന്‍ ഏഷ്യന്‍ അമേരിക്കനുമായിട്ടാണ് മാറ്റുരയ്ക്കുന്നത്. 

എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാന്യമായിട്ടുള്ളത് ഈ പ്രൈമറി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ടിക്കറ്റിനായി ആരും മത്സരിക്കുന്നില്ല. അതുകൊണ്ട് ആഗസ്റ്റ് 30-ാം ലെ  ഈ പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് നവംബര്‍ എട്ടിലെ പൊതുതിരഞ്ഞെടുപ്പില്‍ 92 ാം ഡിവിഷനില്‍ നിന്നും ജനപ്രതിനിധീയായി വരുന്നത്.

ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുമായി അടുത്ത സൗഹൃദവും, ബന്ധവുമുള്ള സാജന്‍ കുര്യന്‍ തന്റെ ശക്തമായ സാന്നിദ്ധ്യം മണ്ഡലത്തിലുടനീളം അറിയിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് എഫ്.ഒ.പി (ഫെറ്റേര്‍നിറ്റി ഓര്‍ഡര്‍ ഓഫ് പോലീസിന്റെയും) ടീച്ചേഴ്‌സ് യൂണിയന്‍(എ എഫ്.എല്‍..സി.ഐ.ഒ) അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ ആന്റ് കോണ്‍ഗ്രസ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങി ചെറുതും വലുതുമായ  നിരവധി സംഘടനകളുടെയും യൂണിയനുകളുടെയും എന്‍ഡോഴ്‌സ്‌മെന്റ് ഉറപ്പാക്കാന്‍ കഴിഞ്ഞത്. അതിലുപരി മലയാളികള്‍ മാത്രമല്ല, ഇന്ത്യന്‍ കമ്മ്യൂണിറ്റി മുഴുവനായും സാജന്റെ വിജയത്തിനായി വിശ്രമമില്ലാതെ പരിശ്രമിക്കുന്നതും.

ഒരു വര്‍ഷത്തിലധികമായി 92-ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് വന്നതുമുതല്‍ ഇതിനകം സ്ഥാനാര്‍ത്ഥിയും ഇലക്ഷന്‍ പ്രചരണ വോളന്റിയേഴ്‌സും കൂടി ഇരുപതിനായിരം ഹൗസ് വിസിറ്റും, നാല്‍പതിനായിരം മെയില്‍ ഔട്ടും നടത്തി കഴിഞ്ഞു.

തീര്‍ന്നില്ല, ഏര്‍ലി വോട്ടിങ് ആരംഭിച്ച ആഗസ്റ്റ് ഇരുപതു മുതല്‍ പ്രചരണതന്ത്രങ്ങളും, പുതിയ രീതിയില്‍ വിന്യസിപ്പിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയുടെ ചിത്രം ആലേഖനം ചെയ്ത ഫ്‌ളെക്‌സ് ബാനര്‍ വലിച്ചുകെട്ടിയ മിനിവാനുകള്‍ 92-ാം ഡിവിഷനിലൂടെ തലങ്ങും വിലങ്ങും നീങ്ങുമ്പോള്‍ പ്രചരണത്തിന് പുതിയ മാനവും, ശ്രദ്ധയും കൈവന്നിരിക്കുകയാണ്. 

ഏര്‍ലി വോട്ടിംഗ് നടക്കുന്ന എല്ലാ പോളിങ് സ്റ്റേഷനുകളിലും സ്ഥാനാര്‍ത്ഥിയുടെ ചിത്രം ആലേഖനം ചെയ്ത ടീഷര്‍ട്ടും ധരിച്ച് സൈന്‍  ബോര്‍ഡും  വോട്ട് അഭ്യര്‍ത്ഥനകളുമായി അനേകം വോളന്റിയേഴ്‌സും അണിനിരന്നപ്പോള്‍ സാജന്‍ കുര്യന്റെ വിജയം ഇതാ തൊട്ടടുത്ത് എത്തിനില്‍ക്കുന്നതുപോലെ.

അതെ, ആഗസ്റ്റ് 3-ാം തിയതി ചൊവ്വാഴ്ച ഫ്‌ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഒരു മലയാളി ആദ്യമായി ഫ്‌ളോറിഡ സംസ്ഥാന ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടണം എന്ന ഒറ്റ ആഗ്രഹം മാത്രമാണ് സൗത്ത് ഫ്‌ളോറിഡായിലെ ഇന്ത്യന്‍ -മലയാളി സമൂഹത്തിനുള്ളത്.
ഇവിടെ സ്ഥാനാര്‍ത്ഥി സാജന്‍ കുര്യന് വിനീതമായ ഒരു അഭ്യര്‍ത്ഥന മാത്രം. ഇലക്ഷന്‍ ദിവസം ആഗസ്റ്റ് 30-ാം തിയതി രാവിലെ 7 മണിമുതല്‍ വൈകുന്നേരം 7 മണി വരെ നടക്കുന്ന ഇലക്ഷന്‍ സമയത്ത് 92-ാം ഡിവിഷനിലെ 53 പോളിങ് സ്റ്റേഷനുകളിലൊന്നില്‍ തന്റെ ഇലക്ഷന്‍ പ്രചരണത്തിനായി അണിചേര്‍ന്നാല്‍ അത് തന്റെ വിജയല്ല. മലയാളി സമൂഹത്തിന്റെ വിജയമായി തീരുമെന്നാണ് വിനീതമായി ഓര്‍മ്മിപ്പിക്കുവാനുള്ളത്. 

വോളന്റിയേഴ്‌സായി പ്രവര്‍ത്തിയ്ക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

ജോസ്‌മോന്‍ കരേടന്‍ - 954-558-2245

ജെയിംസ് ദേവസ്യ-954-297-7017

ബാബു കല്ലിടുക്കില്‍-954-593-6882

സാജു വടക്കേല്‍-954-547-7606



ഫ്‌ളോറിഡ തിരഞ്ഞെടുപ്പില്‍ സാജന്‍ കുര്യന്‍ വിജയത്തിലേയ്ക്ക് കുതിക്കുന്നു (ജോയി കുറ്റിയാനി)ഫ്‌ളോറിഡ തിരഞ്ഞെടുപ്പില്‍ സാജന്‍ കുര്യന്‍ വിജയത്തിലേയ്ക്ക് കുതിക്കുന്നു (ജോയി കുറ്റിയാനി)ഫ്‌ളോറിഡ തിരഞ്ഞെടുപ്പില്‍ സാജന്‍ കുര്യന്‍ വിജയത്തിലേയ്ക്ക് കുതിക്കുന്നു (ജോയി കുറ്റിയാനി)ഫ്‌ളോറിഡ തിരഞ്ഞെടുപ്പില്‍ സാജന്‍ കുര്യന്‍ വിജയത്തിലേയ്ക്ക് കുതിക്കുന്നു (ജോയി കുറ്റിയാനി)ഫ്‌ളോറിഡ തിരഞ്ഞെടുപ്പില്‍ സാജന്‍ കുര്യന്‍ വിജയത്തിലേയ്ക്ക് കുതിക്കുന്നു (ജോയി കുറ്റിയാനി)
Join WhatsApp News
Ninan Mathullah 2016-08-27 15:01:30
Really excited to hear such positive news for our community. No matter what the the outcome, this experience will equip us to try other untested house and senate positions. There must be information available for fundraising for the candidate from Indians all over the world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക