Image

ഡിസ്ട്രിക്ട് സ്­കൂള്‍ ബോര്‍ഡിലേ­യ്ക്ക് ടോജോ തോമസ്

Published on 24 August, 2016
ഡിസ്ട്രിക്ട് സ്­കൂള്‍ ബോര്‍ഡിലേ­യ്ക്ക് ടോജോ തോമസ്
കാലിഫോര്‍ണിയ: സാന്‍ഫ്രാന്‍സിസ്‌­കോ സിലിക്കണ്‍ വാലി നിവാസികളായ പ്രവാസികള്‍ക്ക് സുപരിചിതനും നോര്‍ത്തേണ്‍ കാലിഫോര്‍ണിയ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, ഫോമയുടെ വെസ്‌റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റുമായ ടോജോ തോമസ് അലമേഡ കൗണ്ടി കാസ്‌ട്രോ വാലി ഡിസ്ട്രിക്ട് സ്­കൂള്‍ ബോര്‍ഡിലേയ്ക് ജനവിധി തേടുന്നു. നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായുള്ള പ്രചരണപരിപാടികള്‍ക്ക് നിരവധിയായ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും കുടുംബാഗങ്ങളുടെയും അനുഗ്രഹാശിര്‍വ്വാദങ്ങളോടെ ടോജോ തോമസ് തുടക്കം കുറിച്ചിരിക്കുന്നു. കൗണ്ടി സ്കൂള്‍ അധ്യാപകസംഘടകളുടെ നിര്‍ലോഭമായ സഹകരണവാഗ്ദാനമാണ് ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ടോജോ തോമസ്സിന്റെ എടുത്തുപറയത്തക്കതായ നേട്ടങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്.

കഴിഞ്ഞ ഒരു ദശകത്തിലധികമായി മലയാളികളുള്‍പ്പെടെയുള്ള കാലിഫോര്‍ണിയയിലെ പ്രവാസിസമൂഹത്തില്‍ ടോജോ തോമസ് നടത്തിയ ഇടപെടലുകളാണ് കൂടുതലാളുകളെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ അണിചേരാന്‍ പ്രേരിപ്പിക്കുന്നതിലെ സുപ്രധാന ഘടകം. നിരവധിയനവധിയായ പ്രവാസികളുടെ പൊതുനന്മലാക്കാക്കിയുള്ള പലവിധ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍ നാളിതുവരെ പങ്കാളിയായ ടോജോ തോമസ്, തുടര്‍ന്നുവരുന്ന നാളുകളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വിദ്യാഭ്യാസരംഗത്ത് അവശ്യം ഉണ്ടാകേണ്ട സമഗ്രമാറ്റങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പുകൊടുക്കുന്നു. നവംബറിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി തദ്ദേശവാസികളായ എല്ലാ പ്രവാസികളുടെയും പ്രാര്‍ത്ഥനകളും സഹായസഹകരണങ്ങളുമുണ്ടാവുമെന്ന ആത്മവിശാസത്തിലാണ് അദ്ദേഹം തന്റെ പ്രചരണപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ഫോമായുടെ വെസ്‌റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ്­ കൂടിയാണ് ഇദ്ദേഹം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.tojo2016.com 
ഡിസ്ട്രിക്ട് സ്­കൂള്‍ ബോര്‍ഡിലേ­യ്ക്ക് ടോജോ തോമസ്
Join WhatsApp News
mathew v zacharia 2016-08-25 07:04:11
All The Best and Prayer
Mathew V. Zacharia
The First Indian American 
elected Three Terms to the NY State School Board
( 1993-2002)
Anthappan 2016-08-25 07:58:02
What are your greatest accomplishments  as a three time elected school Board member?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക