Image

ലോകത്തെ വിസ്മയ ഗോപുരം (യാത്ര: കാരൂര്‍ സോമന്‍ ചാരും­മൂട്)

Published on 21 August, 2016
ലോകത്തെ വിസ്മയ ഗോപുരം (യാത്ര: കാരൂര്‍ സോമന്‍ ചാരും­മൂട്)
യാത്ര­ക­ളെന്നും ഗാഢ­മായ ആലിം­ഗ­നം­പോലെ കുളിര്‍മ പക­രുന്ന ഒര­നു­ഭ­വ­മാ­ണ്. മനു­ഷ്യ­നെന്നും പുതിയ പുതിയ കാഴ്ച­കള്‍, മേച്ചില്‍പ്പു­റ­ങ്ങള്‍, പുണ്യ­ദേ­വാ­ല­യ­ങ്ങള്‍ കണ്ട് ഒരു തീര്‍ത്ഥാ­ട­ക­നായി മാറു­ന്നു. അത് സിനി­മ­പോ­ലുള്ള മായാ­ജാ­ല­മല്ല അതി­ലു­പരി അരി­കത്തു നില്ക്കുന്ന അതു­ല്യവും അവര്‍ണ്ണ­നീ­യ­വു­മായ അറി­വിന്റെ ലോക­മാ­ണ്. ലോകത്തെ ഏറ്റവും പ്രശ­സ്ത­മായ വിനോ­ദ­സ­ഞ്ചാ­ര­കേ­ന്ദ്ര­മാ­ണ് പാരീസ്. ഏക­ദേശം മൂന്നു കോടി­യോളം വിനോ­ദ­സ­ഞ്ചാ­രി­കള്‍ ഈ പട്ട­ണ­ത്തില്‍ എല്ലാ വര്‍ഷവും വന്നു പോകുന്നു. അതിന്റെ പ്രധാന കാരണം പാരീ­സിന്റെ ഉന്മാ­ദ­സൗ­ന്ദര്യം മാത്ര­മല്ല മറിച്ച് സെയിന്‍ നദി­ക്ക­ര­യില്‍ സ്‌നേഹ­വാ­ത്സ­ല്യ­ത്തോടെ നമ്മെ മാടി വിളി­ക്കുന്ന യൂറോ­പ്പിന്റെ അഹം­ങ്കാ­ര­മായ അതി­മ­നോ­ഹര ഈഫല്‍ ഗോപു­രവും മനു­ഷ്യന്റെ എല്ലാ ചിന്താ­ശ­ക്തി­ക­ളെയും കവര്‍ന്നെ­ടു­ക്കുന്ന ലുവര്‍ മ്യൂസി­യ­ത്തിലെ അതി­സു­ന്ദ­രി­യായ മോണോ­ലി­സ­യു­മാ­ണ്. സെയിന്‍ നദി­യുടെ അക്കരെ ഇക്ക­രെ­യായി ഉയര്‍ന്നു നില്‍ക്കുന്ന ദേവാ­ല­യ­ങ്ങളും മ്യൂസി­യ­ങ്ങളും ആര്‍ട്ട് ഗാല­റി­കളും കൊട്ടാ­ര­ങ്ങളും എഴു­ത്തു­കാ­രുടെ അക്കാ­ദ­മി­ക­ളു­മൊക്കെ കാണേണ്ട കാഴ്ച­കള്‍ തന്നെ­യാ­ണ്. ഇവി­ടെ­യെല്ലാം മിഴി­കളുയര്‍ത്തി മന്ദ­ഹാസം പൊഴിച്ചു­കൊണ്ട് ഹൃദ­യം­ഗ­മായ സ്‌നേഹ­വാ­യ്‌പോടെ പവി­ഴ­ച്ചു­ണ്ടു­ക­ളു­മായി കാതു കൂര്‍പ്പിച്ചു നില്‍ക്കുന്ന സുന്ദ­രി­മാ­രെയും കാണാം. അവ­ര­ണിഞ്ഞ വസ്ത്ര­ത്തില്‍ നിന്നു വരുന്ന പാരീസ് സുഗന്ധ അനു­രാ­ഗ­മൊക്കെ പാരീ­സി­നെ­യാകെ കെട്ടി­പ്പു­ണര്‍ന്ന് കിട­ക്ക­ണ­മെന്ന് തോന്നും. എങ്ങും മനു­ഷ്യ­മ­ന­സ്സിനെ കവര്‍ന്നെ­ടു­ക്കുന്ന കാഴ്ച­കള്‍!

ഫ്രാന്‍സിന്റെ ചരിത്രം യൂറോ­പ്പിന്റെ ചരിത്രം കൂടി­യാ­ണ്. പ്രകാശ നഗരം എന്ന് പാരീ­സി­നൊരു ചെല്ല­പ്പേ­രുണ്ട്. പാരീസ് വെളി­ച്ച­ത്തിന്റെ നഗ­ര­മാ­കു­ന്നത് തെരുവുവി­ള­ക്കു­കള്‍ ആദ്യം പ്രകാ­ശി­പ്പിച്ച നഗ­ര­മാ­യ­തു­കൊ­ണ്ടല്ല അതി­നെ­ക്കാള്‍ ഒരു സാംസ്കാ­രിക വിപ്ലവ/നവോ­ത്ഥാ­ന­ത്തിന് തിരി­കൊ­ളു­ത്തിയ ആദ്യ­ന­ഗ­ര­മാ­യ­തു­കൊ­ണ്ടാ­ണ്. അതിന്റെ പ്രധാന കാരണം ആള്‍ ദൈവ­ങ്ങ­ളില്‍നിന്ന് വളരെ ദൂരെ­യാണ് ദൈവ­ത്തിന്റെ വാസ­മെ­ന്ന­വര്‍ തിരി­ച്ച­റി­യു­ന്നു. അവിടെ സവര്‍ണ്ണരും അവര്‍ണ്ണ­നു­മി­ല്ല. ജാതി­മ­ത­ങ്ങള്‍ അവരെ ഭരി­ക്കു­ന്നി­ല്ല. മത­ത്തിന് വേണ്ടി നില­കൊ­ണ്ട­വരെ നാരാ­യ­ണ­ഗുരു പാമ­ര­ന്മാര്‍ എന്നാണ് വിളി­ച്ചി­രു­ന്ന­ത്. അതിന്റെ അര്‍ത്ഥം അറി­വി­ല്ലാ­ത്ത­വന്‍ എന്നാ­ണ്. ഈ അറി­വി­ല്ലാ­ത്ത, മത­ത്തിന്റെ പുക­മ­റ­ക്കു­ള്ളിലെ മത­ഭ്രാ­ന്ത­ന്മാര്‍ 2015 ല്‍ പാരീ­സില്‍ നട­ത്തിയ മനു­ഷ്യ­കു­രുതി അതി­നു­ദാ­ഹ­ര­ണ­മാ­ണ്. മത­ത്തിന്റെ മേല­ങ്കി­യ­ണിഞ്ഞ് മത­വ്യാ­പാരം നടത്തി മനു­ഷ്യരെ തമ്മി­ല­ടി­പ്പി­ക്കു­ന്ന­വരും കൊല­പാ­ത­കി­കളും പെരു­കി­കൊ­ണ്ടി­രി­ക്കുന്ന കാല­മാ­ണി­ത്. ദൈവം പ്രകാ­ശ­മാ­ണ്. ആ പ്രകാ­ശ­ത്തില്‍ ജീവി­ക്കുന്നവന് ഒരി­ക്കലും മത­വ്യാ­പാരം ചെയ്‌വാന്‍ സാധ്യ­മ­ല്ല. നൂറ്റാ­ണ്ടു­ക­ളായി പാരീ­സില്‍ നട­ന്നത് മത­വ്യാ­പാ­ര­ത്തെ­ക്കാള്‍ ആശ­യ­ങ്ങ­ളുടെ, സാഹി­ത്യ­ത്തി­ന്റെ, കല­യുടെ, ശാസ്ത്ര­ത്തി­ന്റെ, വിപ്ല­വ­ത്തി­ന്റെ, പുത്ത­ന­റി­വു­ക­ളാ­യി­രു­ന്നു. ആ അറി­വി­നായി 1200ല്‍ പാരീ­സില്‍ ആദ്യത്തെ യൂണി­വേ­ഴ്‌സി­റ്റി­യു­ണ്ടാ­യി. സൊര്‍ബോണ്‍ യൂണി­വേ­ഴ്‌സി­റ്റി­യില്‍ തത്വ­ചി­ന്ത­യും, ഗണി­ത­ശാ­സ്ത്ര­വും, ശാസ്ത്ര സാഹി­ത്യവും കല­കളും മാത്ര­മല്ല ലോക­ത്തിന്റെ ഭൗതിക സംവാ­ദ­ങ്ങള്‍ക്ക് അങ്കം കുറി­ച്ചു­കൊ­ണ്ടുള്ള പണ്ഡി­ത­സ­ദ­സ്സു­ക­ളു­മു­ണ്ടാ­യി­രു­ന്നു. 1879ല്‍ നടന്ന രക്ത­ര­ഹിത വിപ്ല­വ­ത്തിന്റെ ഊര്‍ജം ഹൃദ­യ­ത്തോടു ചേര്‍ത്തു പിടിച്ച് സ്വാത­ന്ത്ര്യം, സമത്വം, സാഹോ­ദര്യം മാന­വ­കു­ല­ത്തിന് നല്കി­യത് ഈ വിദ്യാ­കേ­ന്ദ്ര­മാ­ണ്.

ബ്രിട്ടീഷ് സാമ്രാ­ജ്യത്തെ വെല്ലു­വി­ളി­ച്ചു­കൊണ്ട് 1889ലാണ് ഈ അഭി­മാന ഗോപു­ര­മായ ഈഫല്‍ പാരീ­സി­ലു­യര്‍ന്ന­ത്. രണ്ടര വര്‍ഷം കൊണ്ട് നൂറ്റി­യ­മ്പത് തൊഴി­ലാ­ളി­കള്‍ രാപ­കല്‍ കഷ്ട­പ്പെ­ട്ടാണ് ഈ ഇരുമ്പ് ചട്ട­ക്കൂട് ആകാ­ശ­ത്തേ­ക്ക­മര്‍ത്തി­യ­ത്. 1710 ചവി­ട്ടു­പ­ടി­കള്‍ കയ­റി­വേണം ഈ ഈഫ­ലിന്റെ മച്ചി­ലെ­ത്താന്‍. ഇതിന്റെ ആകെ ഭാരം 10,000 ടണ്ണാ­ണ്. ഭൂമി­യില്‍നിന്ന് 324 മീറ്റര്‍ ഉയ­രം. മൂന്ന് നില­കള്‍, ഏഴാ­യിരം ടണ്‍ ഇരു­മ്പ്, വിവിധ തല­ങ്ങ­ള­ഇ­ലായി 3 ഫ്‌ളാറ്റ്‌ഫോ­റ­ങ്ങള്‍. ലോകത്ത് ഏറ്റവും കൂടു­തല്‍ സഞ്ചാ­രി­കള്‍ കയ­റി­യി­റ­ങ്ങുന്ന ഗോപു­ര­മാ­ണി­ത്. എന്‍ജീ­നി­യ­റി­ങ്ങില്‍ ഇതി­നോട് തുലനം ചെയ്യാന്‍ ലോകത്ത് മറ്റൊരു ഗോപു­ര­മി­ല്ല. അതി­നാല്‍ എന്‍ജി­നീ­യ­റി­ങ്ങിലെ ഒരു മഹാ­ത്ഭുതം തന്നെ­യാ­ണി­ത്. 50ഓളം എന്‍ജി­നീ­യര്‍മാര്‍ ഗസ്റ്റേവ് ഈഫ­ലിന്റെ മേല്‍നോ­ട്ട­ത്തി­ലാണ് ഇത് നിര്‍മ്മി­ച്ച­ത്. രാത്രി­യില്‍ വൈദ്യുത കാന്തി­യില്‍ മിന്നി­ത്തി­ള­ങ്ങുന്ന ഈഫല്‍ ഒരു വിസ്മയം തന്നെ­യാ­ണ്. എല്ലാം ദിവ­സവും അര­മ­ണി­ക്കൂര്‍ ഈഫല്‍ ദീപ­ങ്ങ­ളാല്‍ മുങ്ങികുളിച്ചു നില്ക്കും. നിലാ­വില്‍ കുളിച്ചു നില്ക്കുന്ന ഭൂമിയ്ക്ക് ഈഫല്‍ ഒരു കുളിരും കുളിര്‍മ്മ­യു­മാ­ണ്. ചുറ്റു­മുള്ള ജല­ധാ­ര­ക­ളില്‍ വര്‍ണ്ണ­കു­ട­കള്‍ വിരിഞ്ഞു നില്ക്കും. സെയിന്‍ നദി­യിലെ ജല­ത­രം­ഗങ്ങ­ളിലും വിവിധ നിറങ്ങള്‍ വെണ്മ പരത്തി ഒഴു­കി­കൊ­ണ്ടി­രി­ക്കും. സക­ലര്‍ക്കും ആനന്ദം പകര്‍ന്നു­കൊ­ണ്ട് വെളി­ച്ച­ത്തിന്റെ നഗരം ദീപാ­ലം­കൃ­ത­യാ­കുന്ന നിമി­ഷ­ങ്ങള്‍. ഇരു­ട്ടിന്റെ മറ­വില്‍ ഒളിപ­പ്പി­ച്ചു­വെച്ച ഒരു വജ്ര­മാ­ല­യില്‍ പ്രകാശം വീണാ­ലെ­ന്ന­പോലെ ഈഫ­ലില്‍നി­ന്നുള്ള തൂവെള്ള വെളിച്ചം മിന്നി­ത്തി­ള­ങ്ങു­ന്നത് ഒരു അപൂര്‍വ്വ ലോക കാഴ്ച­ത­ന്നെ­യാ­ണ്. നദി­ക്ക­ര­യില്‍ രണ്ട് കാലും വിടര്‍ത്തി നില്‍ക്കുന്ന ഇരു­മ്പിന്റെ മാംസള സൗന്ദ­ര്യ­മുള്ള നീണ്ടു മെലിഞ്ഞ കഴുത്തു നീട്ടി­യുള്ള ഒരു പെണ്‍ശരീ­ര­മായി ഈഫല്‍ ഗോപു­രത്തേ കാണാന്‍ കഴിയും. അവ­ളുടെ നിവര്‍ന്ന കാല്‍ച്ചു­വ­ട്ടില്‍ പാരീസ് നഗരം ഒരു ലഹ­രി­യാ­ണ്. രാത്രി­യാ­യാല്‍ ഈഫല്‍പെ­ണ്ണിന്റെ കാല്‍ച്ചു­വ­ട്ടി­ലേക്ക് പാരീസ് നഗരം ഒഴു­കി­യെ­ത്തും. അവ­ളുടെ പ്രലോ­ഭന സൗന്ദ­ര്യ­ത്തില്‍ ഏത് ഹൃദ­യവും നമിച്ചു നില്‍ക്കാ­റു­ണ്ട്. അധി­കാ­രവും കാമവും ഇണ­ചേര്‍ന്നു­രു­വായ വാസ്തു­വി­ദ്യ­യാണ് ഈഫലി­ന്റേ­ത്. ഒരു നഗ­രത്തേ മുഴു­വന്‍ കാല്‍ച്ചു­വ­ട്ടി­ലാ­ക്കി­യുള്ള നില്പാ­ണ­ത്. ഫ്രാന്‍സിന്റെ ചരി­ത്രവും അതു തന്നെ­യാ­ണ്. ലോകത്തേ ഏറ്റവും ഉയ­രം­കൂ­ടിയ ഗോപു­­ര­മല്ല ഇന്ന് ഈഫല്‍ ടവര്‍. അതി­നെ­ക്കാള്‍ പൊക്ക­മു­ള്ളത് ഉയര്‍ന്നി­ട്ടു­ണ്ടെ­ങ്കിലും ലോകത്തെ ഏറ്റവും പ്രശ­സ്തവും പുരാ­ത­ന­വു­മാണ് ഈഫല്‍ ഗോപു­രം. 1889 മുതല്‍ 1931 വരെ ലോകത്തേ ഏറ്റവും ഉയ­രം­കൂ­ടിയ മനു­ഷ്യ­നിര്‍മ്മിത വസ്തു എന്ന ബഹു­മതി ഇതി­നു­ണ്ടാ­യി­രു­ന്നു. 1889 ല്‍ ഫ്രഞ്ച് വിപ്ല­വ­ത്തിന്റെ നൂറാം വാര്‍ഷി­കാ­ഘോ­ഷ­ത്തോ­ട­നു­ബ­ന്ധിച്ച് നട­ത്തിയ പ്രദര്‍ശ­ന­ത്തി­ലാണ് ഈ ഗോപുരം ഉദ്ഘാ­ടനം ചെയ്യ­പ്പെ­ട്ട­ത്. ഈഫേലിന്റെ മുക­ളി­ലെ­ത്തി­യാല്‍ നല്ലൊരു ആകാ­ശ­കാ­ഴ്ച­യാണ് ദൃശ്യ­മാ­കു­ന്ന­ത്. ഈഫേ­ലിന്റെ ഒന്നും രണ്ടും നില­ക­ളില്‍ റസ്റ്റോ­റന്റു­കളും ഒന്നാ­മത്തെ നില­യില്‍ പോസ്റ്റ്­ഓ­ഫീസും രണ്ടാ­മത്തെ തട്ടില്‍ കട­ക­ളു­മു­ണ്ട്. ഇതിനു മുക­ളില്‍ കയ­റാന്‍ ടിക്ക­റ്റെ­ടു­ക്ക­ണം. സന്ദര്‍ശ­കര്‍ക്ക് ടവ­റിന്റെ മൂന്നു തട്ടു­കള്‍ വരെ പ്രവേ­ശി­ക്കാം. ഗോപു­ര­ത്തിന്റെ നാലു കാലു­ക­ളില്‍നിന്നും ലിഫ്റ്റു­ക­ളു­ണ്ട്. ലിഫ്റ്റില്‍ ഇരു­പത് പേര്‍ക്ക് മാത്രമേ പ്രവേ­ശ­ന­മു­ള്ളൂ. താഴെ­നിന്ന് മുക­ളി­ലേക്ക് നോക്കി­യാല്‍ ഇതൊ­രു­ലോ­കാ­ത്ഭുതം തന്നെ­യാ­ണ്.

ഈഫല്‍ ഗോപു­ര­ത്തി­നെതിരെ ശബ്ദ­മു­യര്‍ത്തി­യ­വ­രില്‍ പ്രമുഖ സാഹി­ത്യ­കാ­രന്‍ മോപ്പ­സാ­ങ്ങു­മു­ണ്ടാ­യി­രു­ന്നു. ആകാ­ശ­ത്തേ­ക്കു­യര്‍ന്ന് നില്ക്കുന്ന ഒര­സ്ഥി­പ­ജ്ഞ­ര­മാ­യി­ട്ടാണ് ഇതിനെ വിശേ­ഷി­പ്പി­ച്ച­ത്. ഇവി­ടുത്തെ റസ്റ്റോ­റന്റില്‍ നിന്നാ­യി­രുന്നു പല­പ്പോഴും അദ്ദേഹം ഉച്ചയ്ക്ക് ഭക്ഷണം കഴി­ച്ചി­രു­ന്ന­ത്. എതിര്‍പ്പി­നെ­പ്പറ്റി ഒരാള്‍ ചോദി­ച്ച­പ്പോള്‍ കൊടുത്ത മറു­പ­ടി. പാരീ­സിന്റെ ഏത് കോണില്‍ ചെന്നാലും ഈ അസ്ഥി­പ­ജ്ഞ­രത്ത കാണാന്‍ പറ്റും. മനു­ഷ്യര്‍ അദ്ധ്വാ­നി­ച്ചു­ണ്ടാ­ക്കുന്ന പണം വിനി­യോ­ഗി­ക്കേ­ണ്ടത് ഭക്ഷണം കഴി­ക്കാന്‍ നിവൃ­ത്തി­യി­ല്ല. അസ്ഥി­പ­ജ്ഞ­ര­ങ്ങ­ളായി നട­ക്കു­ന്ന­വര്‍ക്ക് ഭക്ഷണം കൊടു­ക്കു­മ്പോ­ഴാണ് സ്വന്തം പ്രതി­ച്ഛാ­യ­യു­ണ്ടാ­ക്കാന്‍ അധി­കാ­രവും അജ്ഞ­തയും കൂട്ടാ­ളി­ക­ളാ­ക­രു­ത്. കാല­ത്തിനും ചരി­ത്ര­ത്തി­നു­മി­ട­യി­ലുള്ള ഒറ്റ­വ­ഴി­യി­ലൂടെ സഞ്ച­രി­ക്കു­ന്ന­വ­രാണ് ജ്ഞാനി­കള്‍. അജ്ഞാ­നി­ക­ളാ­കട്ടെ വഴി മാറി നടന്ന് ആപല്‍ക്ക­ര­മായ വഴി­യി­ലൂടെ സഞ്ച­രി­ക്കു­ന്നു. അതാണ് അന്ധ­വി­ശ്വാ­സ­ങ്ങള്‍ മനു­ഷ്യനെ മാത്ര­മല്ല ഈശ്വ­ര­നെയും ഭയ­പ്പെ­ടു­ത്തു­ന്നു. ഈഫല്‍ഗോ­പുരം പോലെ ആകാ­ശ­ത്തേയ്ക്ക് ഉയര്‍ത്തേ­ണ്ടത് ജ്ഞാന­ത്തി­ന്റെയും മന­സ്സി­ന്റെയും ആരോ­ഗ്യ­മാ­ണ്. പാരീ­സിന്റെ മണ്ണില്‍ നില്‍ക്കു­മ്പോള്‍ മന­സ്സി­ലേയ്ക്ക് കടന്നു വരു­ന്നത് ഫ്രാന്‍സിന്റെ ആത്മ­ചി­ന്ത­ന­മാ­ണ്. അല്ലാതെ വര്‍ഗ്ഗീ­യ­തയും അഴി­മ­തിയും സ്വജ­ന­പ­ക്ഷ­പാ­ത­വു­മ­ല്ല. പാശ്ചാ­ത്യര്‍ പഠിച്ചു വായിച്ചു വള­രു­മ്പോള്‍ നമ്മുടെ കുട്ടി­കള്‍ വായി­ക്കു­ന്നുണ്ടോ? അവര്‍ എന്താണ് കണ്ടു പഠിച്ചു വള­രു­ന്ന­ത്?
ലോകത്തെ വിസ്മയ ഗോപുരം (യാത്ര: കാരൂര്‍ സോമന്‍ ചാരും­മൂട്)ലോകത്തെ വിസ്മയ ഗോപുരം (യാത്ര: കാരൂര്‍ സോമന്‍ ചാരും­മൂട്)ലോകത്തെ വിസ്മയ ഗോപുരം (യാത്ര: കാരൂര്‍ സോമന്‍ ചാരും­മൂട്)ലോകത്തെ വിസ്മയ ഗോപുരം (യാത്ര: കാരൂര്‍ സോമന്‍ ചാരും­മൂട്)ലോകത്തെ വിസ്മയ ഗോപുരം (യാത്ര: കാരൂര്‍ സോമന്‍ ചാരും­മൂട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക