Image

നൈന നേഴ്‌സിംഗ് കോണ്‍ഫറന്‍സിലും പ്രഥമ സുവനീറിലും പങ്കാളിയാകൂ

ജോര്‍ജ് തുമ്പയില്‍ Published on 10 August, 2016
നൈന  നേഴ്‌സിംഗ് കോണ്‍ഫറന്‍സിലും  പ്രഥമ  സുവനീറിലും പങ്കാളിയാകൂ
ചിക്കാഗോ: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന) അഞ്ചാമത് ദൈ്വവാര്‍ഷിക നേഴ്‌സിംഗ് കോണ്‍ഫറന്‍സും പത്താം വാര്‍ഷികവും ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ഇല്ലിനോയ്‌സ് ഏംഹേസ്റ്റ് വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടത്തുന്നു. 

അമേരിക്കയിലും  വിദേശങ്ങളിലുമുള്ള നേഴ്‌സുമാരെ ആഘോഷപരിപാടികളിലേക്ക് ക്ഷണിക്കുന്നതായി നൈന ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ക്ക്   16  സി ഇ യു ലഭിക്കുന്നതായിരിക്കും. ടെക്‌നോളജി, എവിഡന്‍സ് ബേസ്ഡ് പ്രാക്ടീസ്, ഇന്റര്‍ പ്രൊഫഷണല്‍ കൊളാബറേഷന്‍, ഡൈവേഴ്‌സിറ്റി എന്നിങ്ങനെ നേഴ്‌സിംഗും ഹെല്‍ത്‌കെയറുമായി ബന്ധപ്പെട്ട പുതിയ വാക്കുകളും പ്രയോഗങ്ങളുമായിരിക്കും കോണ്‍ഫറന്‍സിലെ പ്രമേയം. ‘

നൈനയുടെ നേഴ്‌സിംഗ് സംബന്ധിയായ  പ്രഥമ സുവനീറിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും. സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള ലേഖനങ്ങള്‍ ഫോട്ടോ സഹിതം ഓഗസ്റ്റ് 30ന് മുമ്പ് അയച്ചുതരണമെന്ന് സുവനീര്‍ കമ്മിറ്റി അധ്യക്ഷ ഡോ. റേച്ചല്‍ കോശി, കമ്മിറ്റി അംഗങ്ങളായ ഡോ. മുനീറ വെല്‍സ്, സുജ തോമസ്, ലത ജോസഫ്, ആന്‍ വര്‍ഗീസ്, ലിസി പീറ്റേഴ്‌സ്, ആനി ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

 ജേണലിലേക്ക് കമ്പനികളില്‍ നിന്നും ചെറിയ ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും സ്റ്റാര്‍ട്ട് അപ്പുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പരസ്യങ്ങളുടെ രൂപത്തില്‍ സ്‌പൊണ്‍സര്‍ഷിപ്പ് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

ഓരോ ചാപ്റ്ററുകളും അവരുടെ പ്രവര്‍ത്തനങ്ങളെ അവതരിപ്പിക്കണം. നൈന ചാപ്റ്ററുകളുടെ ഫോട്ടോ ഗാലറിയിലേക്ക് നാലഞ്ച് ചിത്രങ്ങളും ഒന്നര പേജില്‍ കവിയാത്ത വിവരണവും ഇമെയില്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

അമേരിക്കയിലെങ്ങും നിന്നുമായി 300-400 നേഴ്‌സുമാര്‍ എജുക്കേഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് കണക്കാക്കപ്പെടുന്നു. 

പരസ്യങ്ങളും ലേഖനങ്ങളും ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങളും. nainajc2016@gmail.com ലേക്ക് മെയില്‍ ചെയ്യുക. ഹോട്ടല്‍ അറേഞ്ച്‌മെന്റുകള്‍  സെപ്റ്റംബര്‍ 21 വരെ ഡിസ്‌കൗണ്ടോടെ ചെയ്തുകൊടുക്കുന്നതായിരിക്കും.
 ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനായി  630 279 0700 നമ്പറില്‍ ഹോട്ടലില്‍ വിളിക്കുക. Clarion Elmhurst, 933 S. Riverside Dr., Elmhurst, IL 60126. മറ്റ് വിവരങ്ങള്‍ക്ക്  www.nainausa.com സന്ദര്‍ശിക്കുക. 
ഇന്ത്യന്‍ വംശജരായ എല്ലാ നേഴ്‌സുമാരെയും കൂട്ടിയിണക്കി  ലാഭേഛയില്ലാതെ  (സെക്ഷന്‍ 501 (സി) (3) പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയാണ്  നൈന.


നൈന  നേഴ്‌സിംഗ് കോണ്‍ഫറന്‍സിലും  പ്രഥമ  സുവനീറിലും പങ്കാളിയാകൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക