Image

മറ്റൊരു വിവാദ പ്രസ്താവനയുമായി ട്രംപ് (ഏബ്രഹാം തോമസ്)

Published on 29 July, 2016
 മറ്റൊരു വിവാദ പ്രസ്താവനയുമായി ട്രംപ് (ഏബ്രഹാം തോമസ്)
ഫിലഡല്‍ഫിയയില്‍ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനില്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനു മേല്‍ കടന്നാക്രമണം നടത്തുകയും ട്രംപിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഓരോ റിപ്പോര്‍ട്ടിലും തനിക്ക് ലഭിക്കുന്ന പ്രാധാന്യം വര്‍ധിപ്പിക്കുവാന്‍ മറ്റൊരു വിവാദ പ്രസ്താവനയുമായി ട്രംപ് എത്തി.

'റഷ്യ, നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍, എനിക്ക് തോന്നുന്നത് കാണാതായ 30,000 ഇമെയിലുകള്‍ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയും ട്രംപ് പറഞ്ഞു. നിങ്ങള്‍ക്ക് ഇതിന് തക്കതായ പാരിതോഷികം ഞങ്ങളുടെ മാധ്യമങ്ങള്‍ നല്‍കുമെന്നും ഞാന്‍ വിശ്വസിക്കുന്നു' എന്ന് കൂട്ടിച്ചേര്‍ത്തു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ സ്വകാര്യ അക്കൗണ്ടില്‍ നിന്ന് ഡിലീറ്റ് ചെയ്ത ഈ മെയിലുകളാണ് ട്രംപ് ഉദ്ദേശിച്ചത്.

ഡമോക്രാറ്റിക് കണ്‍വന്‍ഷനില്‍ ഹിലറിക്ക് നോമിനേഷന്‍ ലഭിക്കുകയും പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം അവരെ പുകഴ്ത്തി സംസാരിക്കുകയും ചെയ്യുന്നതിനിടയില്‍ ഒരു ' സ്‌പോയിലര്‍ ഇഫക്ട്' ഉണ്ടാക്കുവാന്‍ നടത്തിയ ശ്രമമായി ചില നിരീക്ഷകര്‍ ഇത് കണ്ടു. ജനീവ കണ്‍വന്‍ഷന്‍ ഉടമ്പടികള്‍ കാലഹരണപ്പെട്ടു എന്നു പറഞ്ഞ ട്രംപ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചോദിക്കുവാന്‍ ശ്രമിച്ചത് വിലക്കി. വിദേശ രാജ്യ നേതാക്കള്‍ക്ക് അമേരിക്കയോടുളള ബഹുമാനം നഷ്ടമായത് കാരണമാണ് ഡിഎന്‍സി തട്ടിക്കൊണ്ട് പോയതായിരിക്കും എന്ന് താന്‍ പറഞ്ഞതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ട്രംപിന്റെ പ്രസ്താവനയ്ക്ക് ഉടനെ തന്നെ ഡെമോക്രാറ്റിക് നേതാക്കളുടെ പ്രതികരണമുണ്ടായി. മുന്‍പിന്‍ നോക്കാതെ സ്ഥിരതയില്ലാതെ അപകടകരമായ അജ്ഞതയിലൂടെ നടത്തിയ പ്രസ്താവനയാണിത് എന്നാണ് മറുപടി ഉണ്ടായത്. ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കുമേല്‍ ചാരവൃത്തി ചെയ്യുവാനുളള ക്ഷണമായും ചിലര്‍ വിശേഷിപ്പിച്ചു. റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ ഹിലരിയെ വിജയിപ്പിക്കുക ബരാക്ക് ഒബാമയ്ക്ക് മൂന്നാം ഊഴം നല്‍കുകയായിരിക്കും എന്ന ആരോപണം ഉണ്ടായിരുന്നു. ഹെല്‍ത്ത് കെയര്‍, കുടിയേറ്റത്തിന് നല്‍കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തോടും മറ്റ് സുരക്ഷാ വെല്ലുവിളികളോടുമുളള സമീപനം എല്ലാം ഒബാമ ഭരണത്തിലെ പോലെ ഹിലരി ഭരണത്തിലും തുടരും എന്നായിരുന്നു ആരോപണം.

ഹിലരിയുടെ പ്രധാന ശക്തി കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഒബാമ, ജോബൈഡന്‍, മിഷേല്‍ ഒബാമ, ബില്‍ ക്ലിന്റണ്‍, ടിം കെയിന്‍ എന്നിവരാണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കെയിന് ചെയ്യുവാനുളളത് തന്നെ തിരഞ്ഞെടുത്തത് ശരിയായിരുന്നു എന്ന് തെളിയിക്കുക, വോട്ടര്‍മാരെ ആകര്‍ഷിക്കുക, തനിക്ക് വ്യത്യസ്തമായ വ്യക്തിത്വം ഉണ്ടെന്ന് ബോധ്യപ്പെടുത്തുക എന്നിവയാണ്. !ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ സംസാരിക്കവെ അമേരിക്കക്കാര്‍ അന്യോന്യം പോരാടരുതെന്ന് കെയിന്‍ അഭ്യര്‍ത്ഥിച്ചു. ഇടയ്ക്കിടെ സ്പാനിഷ് ഫ്രെയിസുകളും സാധാരണ പ്രസംഗങ്ങളില്‍ കേള്‍ക്കാറുളളതുപോലെ ബാല്യകാല വിവരങ്ങളും നടത്തി ശ്രോതാക്കളെ കയ്യിലെടുക്കുവാനും ശ്രമം ഉണ്ടായി.

രണ്ട് കണ്‍വന്‍ഷനുകളിലും ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ല എന്ന് പരാതി ഉണ്ടായി. കറുത്ത വര്‍ഗക്കാരനായ പ്രമുഖ കോളമിസ്റ്റ് ഗ്രോമര്‍ ജെഫേഴ്‌സ് എഴുതിയത് കറുത്ത (വര്‍ഗ്ഗക്കാരായ) വോട്ടര്‍മാരെ പ്രലോഭിച്ചശേഷം അവഗണിച്ചു എന്നാണ്. അവരുടെ പ്രധാന ആവശ്യങ്ങളായ തൊഴില്‍, നിലവാരമുളള വിദ്യാഭ്യാസ സംവിധാനം, അയല്‍പക്കത്തിന്റെ വികസനം എന്നിവ പരിഹരിക്കുവാന്‍ എന്തെങ്കിലും ശ്രമം ഉണ്ടാവുമെന്ന് വാഗ്ദാനം ഉണ്ടായില്ല. കറുത്ത വര്‍ഗക്കാരായ ഭാരവാഹികള്‍ക്കും ഡെലിഗേറ്റുകള്‍ക്കും ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രൈം ടൈമില്‍ ഇവര്‍ക്ക് അവസരം നല്‍കിയില്ല. ഈ കണ്‍വന്‍ഷനില്‍ തോക്ക് അക്രമം പൊലീസ് ഉള്‍പ്പെട്ട മാരക വെടി വയ്പ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്കു പരിഗണന ലഭിച്ചില്ല. പല ബ്ലാക്ക് അമേരിക്കന്‍സിന്റെയും ഏറ്റവും അടിയന്തിര പ്രശ്‌നം ഇതാണ്.

!ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഏറ്റവും ആശ്രയിക്കാവുന്ന വിഭാഗമാണ് കുറത്ത വോട്ടര്‍മാര്‍. കൗണ്ടി തിരഞ്ഞെടുപ്പ് മുതല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ ഫലങ്ങള്‍ മാറ്റി മറിക്കുവാന്‍ കഴിവുളള വിഭാഗം. എന്നിട്ടും എട്ടു വര്‍ഷത്തെ കറുത്ത വര്‍ഗക്കാരനായ ഡെമോക്രാറ്റിക് പ്രസിഡന്റിന്റെ ഭരണത്തിനുശേഷവും അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ തുച്ഛമാണ്. ജെഫേഴ്‌സ് എഴുതുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക