Image

അര്‍ണബ് ഗോസ്വാമിക്കെതിരെ സാകിര്‍ നായിക് 500 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി

Published on 29 July, 2016
അര്‍ണബ് ഗോസ്വാമിക്കെതിരെ   സാകിര്‍ നായിക് 500 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി
മുംബൈ: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കും ടൈംസ് നൗ ചാനലിനുമെതിരെ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയതായി സാകിര്‍ നായികിന്റെ അഭിഭാഷകന്‍. 

അര്‍ണബ് ഗോസ്വാമി വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും തനിക്കെതിരെ മാധ്യമ വിചാരണ നടത്തുവെന്നുമാണ് സാകിറിന്റെ ആരോപണം.

ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചതായി പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാകിര്‍ നായികിന്റെ അഭിഭാഷകന്‍ മുബിന്‍ സോല്‍ക്കര്‍ വ്യക്തമാക്കി. 

 വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തിയെന്നും തന്റെയും മുസ് ലിം ജനതയുടേയും മതവികാരം വ്രണപ്പെടുത്തിയെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നുണ്ട്. 

ടൈംസ് നൗ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അവിനാശ് കൗള്‍, ടൈംസ് ഗ്‌ളോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുനില്‍ ലല്ല എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക