Image

കടപ്പുറത്ത് കണ്ടെത്തിയ വിമാന അവശിഷ്ടങ്ങള്‍ പരിശോധനയ്ക്ക് അയച്ചു

Published on 29 July, 2016
കടപ്പുറത്ത് കണ്ടെത്തിയ വിമാന അവശിഷ്ടങ്ങള്‍ പരിശോധനയ്ക്ക് അയച്ചു
ആലപ്പുഴ: മാരാരിക്കുളം ചെത്തി കടപ്പുറത്ത് കണ്ടെത്തിയ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. കൊച്ചിയില്‍ നിന്നെത്തിയ ഇന്ത്യന്‍ നേവിയിലെ ഉന്നത ഉദ്യോഗസ്ഥരും അവശിഷ്ടങ്ങള്‍ പരിശോധന നടത്തിയിരുന്നു. അര്‍ത്തുങ്കല്‍ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ഇവര്‍ വിമാനാവശിഷ്ടങ്ങള്‍ പരിശോധിച്ചത്. കൂടുതല്‍ പരിശോധനകള്‍ക്കായി അവശിഷ്ടങ്ങള്‍ കൊച്ചിയിലെ നാവികസേന ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

ബംഗാളില്‍ ഉള്‍ക്കടലില്‍ കാണാതായ നാവിക സേന വിമാനത്തിന്റെ അവശിഷ്ടങ്ങളാണിതെന്ന് സംശയമുണ്ടെന്ന് പറഞ്ഞ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയാറായില്ല. വ്യാഴാഴ്ച കടലില്‍ മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികളുടെ വലയിലാണ് രണ്ടരമീറ്റര്‍ നീളം വരുന്ന വിമാനത്തിന്റെ അവശിഷ്ടം കുടുങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ അറിയിച്ചത് പ്രകാരം ചേര്‍ത്തല ഡിവൈ.എസ്.പി എം. രമേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അവശിഷ്ടം ശേഖരിച്ച് അര്‍ത്തുങ്കല്‍ സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ചെത്തിയില്‍ ചാകരയുള്ള സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് രാവിലെ ലഭിച്ച വിമാന അവശിഷ്ടങ്ങള്‍ തീരത്ത് ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക