Image

കുളച്ചല്‍ തുറമുഖവും വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി

Published on 29 July, 2016
 കുളച്ചല്‍ തുറമുഖവും വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖവും രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുളച്ചല്‍ പദ്ധതി വരുന്നതില്‍ വിഴിഞ്ഞത്തിനുള്ള ആശങ്ക അറിയിക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ഉന്നതതല സംഘത്തെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആദ്യം തുടങ്ങിയ പദ്ധതി എന്ന നിലയ്ക്ക് വിഴിഞ്ഞത്തിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നല്‍കി. 

വിഴിഞ്ഞം പദ്ധതി പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ കേരളത്തിന് എല്ലാം പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കുളച്ചല്‍ പദ്ധതി ഒരു വിധത്തിലും വിഴിഞ്ഞത്തെ ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തിന് 30 കിലോമീറ്റര്‍ അകലെ മാത്രമുള്ള കുളച്ചലില്‍ തുറമുഖം വരുന്നതിലുള്ള ആശങ്ക മുഖ്യമന്ത്രി ഉള്‍പ്പെട്ട സംഘം കേന്ദ്ര അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്നും സംഘം പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിക്ക് ഒപ്പം തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പ്രധാനമന്ത്രിയെ കാണാന്‍ എത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക